Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ നേരിടുന്ന പ്രശ്‌നം ഇതാണ്; തന്നെ അലട്ടുന്ന പ്രശ്‌നം ചൂണ്ടിക്കാണിച്ച് ബ്രയാന്‍ ലാറ

പതിവ് പോലെ തോറ്റു കൊണ്ട് തന്നെയായിരുന്നു മുംബൈ ഇന്ത്യന്‍സ് എന്ന ദൈവത്തിന്റെ പോരാളികള്‍ ഈ സീസണും ആരംഭിച്ചത്. എന്നാല്‍ പോകെ പോകെ ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന തങ്ങളുടെ ആ പതിവ് ഇത്തവണ അത്രകണ്ടങ്ങ് നടപ്പിലാക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. പോയന്റ് പട്ടികയില്‍ നാലാമതാണ് മുംബൈയുടെ സ്ഥാനം. കളിച്ച അഞ്ചുകളില്‍ മൂന്നിലും പരാജയപ്പെടുകയും ചെയ്തു.

മുംബൈയുടെ ഈ സ്ഥിരതയില്ലായ്മ ഇതിഹാസ താരം ബ്രയാന്‍ ലാറയേയും ആശങ്കപ്പെടുത്തുന്നുണ്ട്. റണ്ണൊഴുകാന്‍ ബുദ്ധിമുട്ടുള്ള പിച്ചുകളില്‍ മുംബൈ വലയുന്നതാണ് ലാറയെ അലട്ടുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ കളിച്ച അഞ്ചില്‍ മൂന്ന് കളികളാണ് മുംബൈ പരാജയപ്പെട്ടത്. ഇനി കളി നടക്കുന്നുള്ളതാകട്ടെ ഡല്‍ഹിയിലെ അരുണ്‍ ജയിറ്റിലി സ്റ്റേഡിയലത്തിലും. ഈ പിച്ചും സ്ലോ ആണെന്നതാണ് ലാറയുടെ ആശങ്കയുടെ കാരണം.

ആശങ്കയുണ്ട്

മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. അവര്‍ ഇനി പോകാന്‍ പോകുന്നത് പുതിയൊരു സ്റ്റേഡിയത്തിലേക്കാണ്. അവിടേയും പിച്ച് സ്ലോ ആണ്. അവരെങ്ങനെ കളിക്കും എന്നതില്‍ എനിക്ക് നല്ല ആശങ്കയുണ്ട്. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവില്‍ സംസാരിക്കുകയായിരുന്നു ലാറ. മുംബൈയുടെ ബോളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍ എന്നിവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്.

മുംബൈ പ്രശ്‌നം നേരിടുന്നത്

അതേസമയം പൊതുവെ സ്ഥിരതയോടെ കളിക്കുന്ന ബാറ്റിംഗിലാണ് ഇത്തവണ മുംബൈ പ്രശ്‌നം നേരിടുന്നത്. നായകന്‍ രോഹിത് ശര്‍മ്മയൊഴികെ ആരും തന്നെ സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്തവരാണ്. 201 റണ്‍സെടുത്ത രോഹിത് ആണ് ടീമിലെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക്, ഇഷാന്‍ കിഷന്‍, സുര്യകുമാര്‍ യാദവ്, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വമ്പന്‍ അടികള്‍ക്ക് ശ്രമിച്ച് പുറത്താവുകയാണ്. അതിനാല്‍ കളിച്ച അഞ്ച് കളികളിലും 160 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.

ആത്മവിശ്വാസം

ഞാന്‍ പറയുന്നത് എന്തെന്നാല്‍, ജയിക്കുന്ന ടീമുകള്‍, ആര്‍സിബിയെ പോലെ, എല്ലാ വേദികളിലും ഒരേ ആത്മവിശ്വാസത്തോടെയാകും. ആത്മവിശ്വാസമില്ലാ്ത്തവര്‍ക്ക് വേദി പ്രശ്‌നമാകും. പിച്ച് ഒരു പ്രശ്‌നമായി അവര്‍ക്ക് തോന്നും എന്നും ലാറ പറയുന്നു. പഞ്ചാബിനെതിരെയായിരുന്നു മുംബൈ അവസാനമായി പരാജയപ്പെട്ടത്. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ചുവെങ്കിലും മുംബൈയ്ക്ക് 20 ഓവറില്‍ 131 റണ്‍സ് മാത്രമാണ് എടുക്കാനയത്.

 മൂന്നാം കിരീടം

നാളെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് വന്നതിന്റേയും കഴിഞ്ഞ കളി ജയിച്ചതിന്റേയും ആത്മവിശ്വാസത്തോടെയാണ് രാജസ്ഥാന്‍ നാളെ ഇറങ്ങുന്നത്. പതിവ് പോലെ ആദ്യത്തെ അഞ്ച് കളികളില്‍ ഉഴപ്പി പിന്നീടുള്ള എല്ലാ മത്സരങ്ങളും ജയിച്ച് പ്ലേ ഓഫിലേക്ക് പോകുന്ന രീതി ഇത്തവണയും മുംബൈ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന സ്വപ്‌ന തുല്യമായ നേട്ടം ലക്ഷ്യമിട്ടാണ് ഇത്തവണ മുംബൈ അങ്കത്തിനിറങ്ങിയിരിക്കുന്നത്. രാജസ്ഥാന് ശേഷം മുംബൈയ്ക്ക് നേരിടാനുള്ളത് ചെന്നൈയ്ക്കാണ്.

Story first published: Wednesday, April 28, 2021, 20:41 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+