Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ പേരുകള്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല; ചെന്നൈയുടെ ദൗര്‍ബല്യത്തെക്കുറിച്ച് ലാറ

വയസന്മാരുടെ ടീമെന്ന് പലരും വിമര്‍ശിക്കുമ്പോഴും ഐപിഎല്ലിലെ ഏറ്റവും കരുത്തരായി മുന്നേറുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തുകയും ചെയ്തു ചെന്നൈ. രണ്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ചെന്നൈയുടെ വിജയം. 16 പോയന്റുള്ളതിനാല്‍ ഏതാണ്ട് ചെന്നൈ പ്ലേ ഓഫ് ഉറിപ്പിച്ച മട്ടാണ്.

എന്നാല്‍ ചെന്നൈ അത്ര സുരക്ഷിതരല്ലെന്നാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറയുന്നത്. ചെന്നൈ ടീമില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ലാറ പറയുന്നു. എന്താണ് പ്രശ്‌നമെന്ന കാര്യത്തില്‍ വലിയ വിശദീകരണത്തിന് ലാറ തയ്യാറായില്ലെങ്കിലും ഒരു സൂചന നല്‍കാന്‍ തയ്യാറുകയായിരുന്നു ലാറ. നായകന്‍ എംഎസ് ധോണിയുടെ ബാറ്റിംഗ് പ്രകടനം കുറേക്കാലമായി വളരെ മോശമാണ്. എന്നാല്‍ തന്റെ ക്യാപ്റ്റന്‍സി കൊണ്ട് ടീമിന് ഇപ്പോഴും ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി നില്‍ക്കുകയാണ് ധോണി.

Chennai Super Kings

''എനിക്ക് തോന്നുന്നത് ടീമുകള്‍ തങ്ങളുടെ ദൗര്‍ബല്യം കണ്ടെത്തി പരിഹരിക്കണമെന്നാണ്. അവര്‍ക്ക് കുറച്ചുണ്ട്. ഞാനത് വിളിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും അവര്‍ക്ക് ചില ദൗര്‍ബല്യങ്ങളുണ്ട്. വീണ്ടും തുടങ്ങിയപ്പോള്‍ മുംബൈയ്‌ക്കെതിരെയുള്ള കളി മുതല്‍ നമ്മള്‍ അവര്‍ ബാറ്റ് ചെയ്യുന്നത് കാണുന്നതാണ്. അവരുടെ നാല് വിക്കറ്റെടുത്ത ശേഷം മുംബൈ അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുകയായിരുന്നു'' എന്നാണ് ലാറ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില വിശകലനത്തിനിടെയായിരുന്നു ഇതിഹാസ താരത്തിന്റെ പ്രതികരണം.

അതേസമയം അവസാന മത്സരത്തില്‍ കൊല്‍ക്കത്തേയും പരാജയപ്പെടുത്തിയതോടെ ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇതോടെ പ്ലേ ഓഫ് ചെന്നൈ ഉറപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ ഇന്ന്. 2020 ല്‍ വളരെ മോശം അവസ്ഥയിലായിരുന്നു ചെന്നൈ. എന്നാല്‍ അടുത്ത സീസണില്‍ ടീം ചാരത്തില്‍ നിന്നുമെന്ന വണ്ണം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ഇത്രയും ആരാധകരെന്ന് ഈ സീസണില്‍ ചെന്നൈ കാണിച്ചു തരികയായിരുന്നു.

യുവതാരം ഋതുരാജ് ഗെയ്ഗ്വാദാണ് ബാറ്റു കൊണ്ട് സ്ഥിരതയോടെ കളിക്കുന്ന താരം. ഫാഫ് ഡുപ്ലെസിസും രവീന്ദ്ര ജഡേജയും വെട്ടിക്കെട്ടുകളുമായി ഒപ്പം തന്നെയുണ്ട്. ബൗളിംഗിലും ഇതുപോലെ സീനിയര്‍ ജൂനിയര്‍ കോമ്പിനേഷന്‍ കാണാം. ഡെയ്ന്‍ ബ്രാവോയും ദീപക് ചാഹറുമാണ് പന്തുകൊണ്ട് കളി നിയന്ത്രിക്കുന്നത്. ഒപ്പം ശാര്‍ദുല്‍ ഠാക്കൂറും ഫോമിലുണ്ട്. ഇനി നാല് കളികളാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ എത്രയെണ്ണം ചെന്നൈ ജയിക്കുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.

Story first published: Monday, September 27, 2021, 22:05 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+