Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എബിഡിയെ നിലനിര്‍ത്തേണ്ട, ആര്‍സിബി ഒഴിവാക്കണം- കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശം 15ാം തീയ്യതി അവസാനിക്കുകയാണ്. പിന്നാലെ ടി20 ലോകകപ്പിലേക്ക് ക്രിക്കറ്റ് ആരാധകരുടെ മനസും ചേക്കേറും. വരുന്ന സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുള്ളതിനാല്‍ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടാവും. പുതിയ രണ്ട് ടീമുകള്‍ കൂടി അടുത്ത സീസണിലെത്തുമ്പോള്‍ പോരാട്ടവും ആവേശവും കൂടുതല്‍ ശക്തമാവും. മെഗാ ലേലമായതിനാല്‍ പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താനാവും അനുമതി ലഭിക്കുക.

ആര്‍സിബി ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിച്ചെങ്കിലും എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റ് പുറത്തായി. വിരാട് കോലി ടി20 കിരീടമില്ലാത്ത നായകനെന്ന പേരോടെ ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞു. പുതിയ സീസണില്‍ പുതിയ മുഖവുമായെത്തുന്ന ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്നത് പ്രസക്തമായ ചോദ്യമാണ്. കോലിയെക്കൂടാതെ എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍,യുസ് വേന്ദ്ര ചഹാല്‍,ദേവ്ദത്ത് പടിക്കല്‍,മുഹമ്മദ് സിറാജ് എന്നിവരെല്ലാം നിലനിര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ ഉള്‍പ്പെടും.

1

വരുന്ന സീസണില്‍ പുതിയ നായകനേയും ആര്‍സിബിക്ക് വേണം. ഇപ്പോഴിതാ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി എബി ഡിവില്ലിയേഴ്‌സിനെ നിലനിര്‍ത്തേണ്ട ആവിശ്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരവും അവതാരകനുമായ ബ്രയാന്‍ ലാറ. ഈ സീസണില്‍ എബിഡി ബാറ്റിങ്ങില്‍ മോശം ഫോം തുടര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ലാറ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'വിരാട് കോലി എവിടെ പോയാലും ചാമ്പ്യന്‍ താരമാണ്. അതിനാല്‍ അവനെ നിലനിര്‍ത്തേണ്ടതായുണ്ട്. ബാക്കിയുള്ളവര്‍ ആരൊക്കെയാണ്?. പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താനാവുമെന്നാണ് കരുതുന്നത്. ഞാന്‍ നിര്‍ദേശിക്കുന്ന രണ്ടാമത്തെ താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ്. കൂടാതെ ദേവ്ദത്ത് പടിക്കലെപ്പോലൊരു താരത്തെയും കൈവിട്ട് കളയാനാവില്ല. എബി ഡിവില്ലിയേഴ്‌സ് സ്‌കോര്‍ നേടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ എന്തിനാണ് അവനെ നിലനിര്‍ത്തേണ്ടത്?. യുവതാരത്തിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്'- ബ്രയാന്‍ ലാറ പറഞ്ഞു.

2

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച എബിഡിക്ക് ഈ സീസണില്‍ തിളങ്ങാനായിരുന്നു. ഇന്ത്യന്‍ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും യുഎഇ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണ ആര്‍സിബിക്ക് തിരിച്ചടിയായും എബിഡിയുടെ മോശം ഫോമാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങളും വേട്ടയാടുന്ന എബിഡിയെ നിലനിര്‍ത്തിയാലും മൂന്ന് വര്‍ഷത്തേക്ക് കളി തുടരാനാവുമോയെന്നതും പ്രശ്‌നമാണ്. അതിനാല്‍ അദ്ദേഹത്തെ നിലനിര്‍ത്തുന്നത് ടീമിന് നഷ്ട കച്ചവടമായിരിക്കും.

മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി കടുത്ത ചില തീരുമാനങ്ങളും എടുക്കാന്‍ സാധ്യതയുണ്ടെന്നും ബ്രയാന്‍ ലാറ അഭിപ്രായപ്പെട്ടു. 'വരുന്ന സീസണിന് മുമ്പ് ചില കടുത്ത തീരുമാനങ്ങള്‍ ആര്‍സിബി എടുത്തേക്കുമെന്നാണ് കരുതുന്നത്. മാക്‌സ് വെല്‍ ടീമിലെത്തുകയും പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തു. അത് പരിഗണിക്കാതിരിക്കാനില്ല. പരിശീലകരുടെ തീരുമാനം നിര്‍ണ്ണായകമാവും'- ലാറ കൂട്ടിച്ചേര്‍ത്തു.

3

എന്നാല്‍ എബിഡിയെ ആര്‍സിബി വിട്ടുകളയുമോയെന്നത് കണ്ടറിയണം. എബിഡിക്ക് 39-40 വയസ് വരെയെങ്കിലും ടീമില്‍ തുടരനാവുമെന്ന് വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോലിക്ക് വരുന്ന സീസണില്‍ നായകസ്ഥാനം ഉണ്ടാവില്ല. പുതിയ നായകനെത്തുമ്പോള്‍ ടീമില്‍ പൊളിച്ചെഴുത്തുകള്‍ നടന്നേക്കും. അതിനാല്‍ എബിഡിയെപ്പോലൊരു സീനിയര്‍ താരത്തിന്റെ കാര്യത്തില്‍ എന്ത് നിലപാടാവും സ്വീകരിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണണം.

184 ഐപിഎല്‍ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള എബി ഡിവില്ലിയേഴ്‌സ് 39.71 ശരാശരിയില്‍ 5162 റണ്‍സാണ് ഐപിഎല്ലില്‍ നേടിയത്. 151.69 എന്ന മികച്ച സ്‌ട്രൈക്കറേറ്റുള്ള എബിഡി മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഒരു സീസണിലെ മോശം പ്രകടനം വിലയിരുത്തി 37കാരനായ ഡിവില്ലിയേഴ്‌സിനെ ടീം കൈവിടുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Wednesday, October 13, 2021, 10:00 [IST]
Other articles published on Oct 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+