For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോഹ്ലിയുടെ മോശം ഫോമിന് പിന്നില്‍; കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ; അവന്റെ മാത്രം പ്രശ്‌നമല്ല!

By Abin MP

തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് സൂപ്പര്‍താരം വിരാട് കോഹ്ലി കടന്നു പോകുന്നത്. ബാറ്റിംഗില്‍ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ വലയുകയാണ ്‌വിരാട് കോഹ്ലി. ഇതിന് പിന്നാലെ തനിക്ക് മുകളിലുള്ള അമിത സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും, ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്തു നിന്നുമെല്ലാം പിന്മാറുകയാണ് കോഹ്ലി.

ഇന്നലെയായിരുന്നു ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ബാംഗ്ലൂരിന്റെ ആദ്യ മത്സരം. സീസണിന്റെ ആദ്യ പാതിയില്‍ മോശം പ്രകടനം കാഴ്ചവച്ചിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയായിരുന്നു ബാംഗ്ലൂരിന്റെ ആദ്യ മത്സരം. എന്നാല്‍ 92 മാത്രമെടുത്താണ് ബാംഗ്ലൂര്‍ മത്സരം കൈവിട്ടത്. വിരാട് കോഹ്ലിയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. വെറും അഞ്ച് റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. മത്സരത്തിനിടെ നിരാശനായിരിക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് കടുത്ത വേദനയായി മാറുകയും ചെയ്തു.

 Virat Kohli

ഇപ്പോഴിതാ എന്തുകൊണ്ടാണ് കോഹ്ലി ബാംഗ്ലൂരിനെതിരെ പരാജയപ്പെട്ടത് എന്ന് വിശദമാക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറ. കൊല്‍ക്കത്തയ്‌ക്കെതിരെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ലാറ പ്രസിദ് കൃഷ്ണയുടെ ഇന്‍സ്വിങ്ങറില്‍ എല്‍ബിഡബ്ല്യുവായാണ് പുറത്തായത്. എന്നാല്‍ വെറുമൊരു ടെക്‌നക്കില്‍ പ്രശ്‌നം മാത്രമല്ല കോഹ്ലിയുടെ പുറത്താകലിന് പിന്നിലെന്നാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറയുന്നത്.

''2019 ലെ ലോകകപ്പ് സെമിഫൈനലിലും, വീണ്ടും എല്‍ബിഡബ്ല്യു, അവന്റെ തലയുടെ പൊസിഷന്‍ നോക്കണം. തൊട്ട് മുമ്പത്തെ പന്ത് അവന്‍ എക്‌സ്ട്രാ കവറിലൂടെയാണ് കളിച്ചത്. കളിയിലെ ഏറ്റവും മികച്ച ഷോട്ട്. തല കൃത്യമായ പൊസിഷനിലായിരുന്നു. അടുത്ത പന്തില്‍ അവന്റെ തല ഏതാണ്ട് അതേ പൊസിഷനിലായിരുന്നുവെങ്കിലും ലൈന്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. മിഡില്‍ ആന്റ് ഓഫില്‍ നിന്നുമായിരുന്നു വന്നിരുന്നത്. മിഡില്‍ ആന്റ് ലെഗ്ഗിലേക്ക്'' ലാറ പറയുന്നു.

''ഒരുപാട് വലങ്കയ്യന്‍ ബാറ്റര്‍മാര്‍ക്കുള്ള പ്രശ്‌നമാണത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നോക്കിയിട്ട് വീണ് പോകും. അവര്‍ കുറച്ച് കൂടി കാത്തു നില്‍ക്കണം. കുറേക്കൂടി ഉറച്ച തല വേണം. എന്നാലേ ഓഫ് സ്റ്റമ്പിലേക്ക് പോകാതെ കളിക്കാന്‍ പറ്റൂ'' എന്നും ലാറ പറഞ്ഞു. തന്റെ പൊസിഷനിലെ ഈ പ്രശ്‌നമാണ് വിരാട് കോഹ്ലിയുടെ പുറത്താകലിന്റെ ഫോമില്ലായ്മയുടേയും കാരണമായി ബ്രയാന്‍ ലാറ പറയുന്നത്. ബാംഗ്ലൂര്‍ 92 റണ്‍സ് മാത്രമെടുത്ത് പുറത്തായ മത്സരത്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് നേടാന്‍ സാധിച്ചത്. വെറും പത്ത് ഓവറിലായിരുന്നു കൊല്‍ക്കത്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നത്.

ഐപിഎല്‍ 2021 ന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിച്ച ദിവസമായിരുന്നു താന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന വിവരം കോഹ്ലി അറിയിച്ചത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ താന്‍ നായകസ്ഥാനത്തുണ്ടാകില്ലെന്നാണ് കോഹ്ലി അറിയിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ ബാംഗ്ലൂരിന്റെ താരമായിരിക്കുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷമായിരിക്കും കോഹ്ലി ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും പിന്മാറുക. തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാനായാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോഹ്ലി എത്തിയത്. അതേസമയം ഏകദിനത്തിലും ടെസ്റ്റിലും കോഹ്ലി തന്നെ ഇന്ത്യയെ നയിക്കും.

നേരത്തെ, നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയുടെ കരുത്തായത്. ആന്ദ്ര റസലും മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുമായി ശക്തമായ പിന്തുണ നല്‍കി. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ പെരുതാനെങ്കിലും ശ്രമിച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഗില്‍ 48 റണ്‍സാണ് നേടിയത്. അതേസമയം തന്റെ അരങ്ങേറ്റ മത്സരം കളിച്ച അയ്യര്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാംപാതിയിലെ ആദ്യമത്സരം വിരാട് കോഹ്ലിയുടെ നൂറാമത്തെ മത്സരമാണെന്നതും ശ്രദ്ധേയമാണ്.

Story first published: Tuesday, September 21, 2021, 15:34 [IST]
Other articles published on Sep 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+