Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്റെ ഷോട്ടുകളില്‍ ഭയമില്ല, എന്റെ പന്തിലാണെങ്കില്‍ തകര്‍ന്നുപോയേനെയെന്ന് ബ്രെറ്റ് ലീ

ദില്ലി: ഐപിഎല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ. ഡല്‍ഹി ടീമിന്റെ ആ കരുത്ത് ഋഷഭ് പന്താണെന്ന് ബ്രെറ്റ് ലീ പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനം വന്നതോടെ പന്ത് മറ്റൊരു തലത്തിലേക്ക് പോകുമെന്ന് ലീ പറഞ്ഞു. പന്തിന്റെ ഷോര്‍ട്ടുകള്‍ ഏതൊരു ബൗളറുടെയും ആത്മവീര്യം കെടുത്തുന്നതാണെന്നും ലീ സൂചിപ്പിക്കുന്നു.

അവനാണ് ഇന്ത്യയുടെ ഭാവി

അവനാണ് ഇന്ത്യയുടെ ഭാവി

ഋഷഭ് പന്ത് ചില്ലറക്കാരനല്ല. ഇന്ത്യ ക്രിക്കറ്റിന്റെ ഭാവിയാണ് പന്ത്. ഷോട്ടുകളില്‍ ധാര്‍ഷ്ട്യമില്ലാത്ത താരമാണ് അദ്ദേഹം. പക്ഷേ ഏത് ഷോട്ടും കളിക്കാന്‍ യാതൊരു ഭയവും പന്തിന് ഇല്ലെന്ന് ബ്രെറ്റ് ലീ പറയുന്നു. ഏത് ടീമിനും ഋഷഭ് പന്തിനെ പോലൊരു താരത്തെ ആവശ്യമാണ്. കളിക്കുന്ന ടീമിന് വളരെയധികം മൂല്യം സമ്മാനിക്കാന്‍ താരത്തിന് സാധിക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് പന്ത് എന്ന് പറയുന്നത്. എനിക്ക് വളരെ ഇഷ്ടമുള്ള താരമാണ് അദ്ദേഹം. ധാര്‍ഷ്ട്യമില്ലാതെ തന്നെ വളരെ റിസ്‌ക് ഉള്ള ഷോട്ടുകള്‍ കളിക്കാന്‍ പന്തിന് സാധിക്കും.

ക്യാപ്റ്റന്‍ സ്ഥാനം നല്ല കാര്യം

ക്യാപ്റ്റന്‍ സ്ഥാനം നല്ല കാര്യം

പന്തിന് ഒരു വിജയിച്ച ക്രിക്കറ്ററാവാനുള്ള എല്ലാ മികവും പന്തിനുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം പന്തിനെ ഏല്‍പ്പിച്ചത് നന്നായി. അത് ഡല്‍ഹിക്ക് ഇനിയും ഗുണം ചെയ്യും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ബാറ്റിംഗിലും അദ്ദേഹത്തിനുണ്ടാവും. ടീമിന് വലിയ നേട്ടങ്ങള്‍ താരത്തിന് സമ്മാനിക്കാന്‍ സാധിക്കുമെന്നും ലീ വ്യക്തമാക്കുന്നു. വളരെ അപകടകാരിയായ ബാറ്റ്‌സ്മാനാണ് പന്ത്. ഞാന്‍ അദ്ദേഹത്തിനെതിരെ പന്തെറിയുകയും, ആ പന്തുകളില്‍ അദ്ദേഹം സ്ഥിരം കളിക്കാറുള്ള അപകടകരമായ ഷോട്ടുകള്‍ കളിക്കുകയും ചെയ്താല്‍ ഞാന്‍ തകര്‍ന്ന് പോകും.

മനസ്സ് തകര്‍ന്നുപോകുന്ന ഷോട്ടുകള്‍

മനസ്സ് തകര്‍ന്നുപോകുന്ന ഷോട്ടുകള്‍

സത്യം പറഞ്ഞാല്‍ ആ ഷോട്ടുകള്‍ ഏത് ബൗളറെയും നിരാശരാക്കുന്നതാണ് പന്തിന്റെ ഷോട്ടുകള്‍. വളരെ മനോഹരവുമാണ് ആ ഷോട്ടുകള്‍ കണ്ടിരിക്കാന്‍. പന്തിനെ പോലുള്ള താരങ്ങള്‍ ടീമുകള്‍ക്ക് വലിയ സന്തുലനാവസ്ഥ കൊണ്ടുവരും. ഇന്ത്യ ക്രിക്കറ്റ് കണ്ടെത്തിയ വളരെ മികച്ച താരമാണ് പന്ത്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യന്‍ വളരെ വലുതാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. കളി ഏത് തരത്തില്‍ നിന്ന് മാറ്റി മറിക്കാന്‍ പന്തിന് സാധിക്കും. അത്തരം താരങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കളിയില്‍ ഇംപാക്ടുണ്ടാക്കുമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

ഞാനാണെങ്കില്‍ തകര്‍ന്നുപോകുമായിരുന്നു

ഞാനാണെങ്കില്‍ തകര്‍ന്നുപോകുമായിരുന്നു

നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ ഞാന്‍ പന്തിനെതിരെ എറിയുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന്. ഒരുപക്ഷേ ആ ഷോട്ടുകള്‍ക്ക് മുന്നില്‍ ഞാന്‍ പതറിപ്പോവുമായിരുന്നു. അത്തരം താരങ്ങളെ നിങ്ങള്‍ ശരിയായ രീതിയില്‍ നേരിട്ടാല്‍ മാത്രമേ രക്ഷയുള്ളൂ. അതേസമയം ദില്ലി ടീമില്‍ അവര്‍ക്ക് വലിയ രണ്ട് കരുത്തരുണ്ട്. പന്തിനൊപ്പം അവരുടെ പരിശീലകന്‍ റിക്കി പോണ്ടിംഗും കൂടി വരുന്നതോടെ അതൊരു നല്ല കൂട്ടുകെട്ടായി മാറും. പന്തിനെ പോലെ നിര്‍ഭയം കളിക്കുന്ന താരങ്ങളെ ഏത് ടീമിനും ആവശ്യമാണ്. പോണ്ടിംഗിന്റെ നേതൃശേഷി പന്തിന്റെ പ്രതിഭയെ മൂര്‍ച്ച കൂട്ടി എടുക്കുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

Story first published: Monday, April 12, 2021, 19:31 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+