Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റസലിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനേത്? ബ്രണ്ടന്‍ മക്കല്ലം പറയുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറിയിരിക്കുകയാണ്. ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ കെകെആറിന് രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് കെകെആറിന് തിരിച്ചടിയാവുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് കെകെആര്‍ തോറ്റത്.

ബാറ്റിങ്ങിന് പിന്തുണ ലഭിക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ ഡല്‍ഹിക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണെടുത്തത്. ആന്‍ഡ്രേ റസല്‍ (27 പന്തില്‍ 45) മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറ്റെല്ലാ താരങ്ങളും ബാറ്റിങ്ങില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ റസലിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനേതാണെന്ന് പറഞ്ഞിരിക്കുകയാണ് കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം.

russelipl

'ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ആന്‍ഡ്രേ റസലുമായി ഞാന്‍ സംസാരിച്ചിരുന്നു. ഒരുപാട് കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു. 12 ഓവറിന് ശേഷം ഇറങ്ങുന്നതാണ് നല്ലതെന്ന് മനസിലായി. അവന്‍ നേരത്തെ എത്തിയാല്‍ ക്രീസില്‍ നിലയുറപ്പിക്കാനുള്ള സമയം ലഭിക്കുന്നു. ഇന്നത്തെ മത്സരം നോക്കുക. ഒരുവശത്ത് വിക്കറ്റ് വീണതിനാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അവന് കളിക്കാനായില്ല. എന്നാല്‍ നിലയുറപ്പിച്ച ശേഷം പൊരുതാവുന്ന സ്‌കോറിലേക്ക് അവന്‍ എത്തിച്ചു'-മക്കല്ലം പറഞ്ഞു.

സഹ താരങ്ങള്‍ക്ക്് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതിനാല്‍ റസലിന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കുന്നില്ല. ഇതും മക്കല്ലം ചൂണ്ടിക്കാട്ടി. 'മുംബൈക്കെതിരെയും ചെന്നൈയ്‌ക്കെതിരെയും നോക്കുക. വിജയത്തിനരികില്‍ എത്താന്‍ സാധിച്ചിരുന്നു. മത്സരത്തെ ഒറ്റക്ക് ജയിക്കാന്‍ അവന് കഴിവുണ്ട്. എന്നാല്‍ അവന് അവന്റെ ശൈലിയില്‍ കളിക്കാന്‍ അവസരം ഒരുക്കേണ്ടതുണ്ട്. മറ്റ് താരങ്ങള്‍ അവന് മികച്ച അടിത്തറ ഒരുക്കി നല്‍കണം. അവസാന കുറച്ച് മത്സരങ്ങളിലായി അവന് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. ഈ തോല്‍വിയിലും റസലിന്റെ ഫോം പോസിറ്റീവായ കാര്യമാണ്'-മക്കല്ലം പറഞ്ഞു.

ടീം തുടര്‍ച്ചയായി തോറ്റിട്ടിലും ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്ത കെകെആര്‍ മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ശക്തമാണ്. നിധീഷ് റാണയും ശുഭ്മാന്‍ ഗില്ലും ഓപ്പണിങ്ങില്‍ ഇഴഞ്ഞ് നീങ്ങുകയാണ്. സുനില്‍ നരെയ്‌നെ മധ്യനിരയില്‍ കളിപ്പിച്ച് എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റ് നല്‍കുന്നതിലും നല്ലത് പവര്‍പ്ലേയില്‍ ഉപയോഗിക്കുന്നതാണ്. നേരത്തെയും ഓപ്പണിങ്ങില്‍ തിളങ്ങിയിട്ടുള്ള നരെയ്‌ന് ഇത്തവണ അത്തരമൊരു അവസരം നല്‍കാന്‍ കെകെആര്‍ തയ്യാറായിട്ടില്ല.

Story first published: Friday, April 30, 2021, 10:25 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+