Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മികച്ച 11നെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്, നായകനായി സര്‍പ്രൈസ് താരം

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാക്കുക എളുപ്പമല്ല. 60 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ മാത്രമാണ് നടത്താനായത്. ഈ സീസണിലൂടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ചില യുവതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ഐപിഎല്‍ സീസണിലെ മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്.

ഓപ്പണര്‍മാരായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍-പൃഥ്വി ഷാ കൂട്ടുകെട്ടിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. 380 റണ്‍സുമായി ധവാനാണ് ഓറഞ്ച് ക്യാപ് തലയിലണിഞ്ഞപ്പോള്‍ 308 റണ്‍സാണ് പൃഥ്വി നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിച്ചതിന് പിന്നില്‍ ഇരുവരുടെയും അധ്വാനം വലുതാണ്. മൂന്നാമനായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് ടീമിലുള്ളത്. ഒരു സെഞ്ച്വറിയടക്കം ഏഴ് ഇന്നിങ്‌സില്‍ നിന്ന് 277 റണ്‍സ് സ്വന്തമാക്കാന്‍ സഞ്ജുവിനായിരുന്നു.

prithvianddhawanipl

നായകനെന്ന നിലയില്‍ ഉത്തരവാദിത്തതോടെ കളിക്കാന്‍ സഞ്ജുവിനായി. നാലാം നമ്പറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണുള്ളത്. ശ്രേയസ് അയ്യരിന് പരിക്കേറ്റതോടെ ഇത്തവണ നായകസ്ഥാനത്തെത്തിയ റിഷഭ് പക്വതയോടെയാണ് ടീമിനെ നയിച്ചത്. ഹോഗിന്റെ ടീമിന്റെ നായകനും റിഷഭാണ്. അഞ്ചാം നമ്പറില്‍ ആര്‍സിബി സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണുള്ളത്. 37 കാരനായ താരം ഇത്തവണയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

ആറാം നമ്പറിലും ഏഴാം നമ്പറിലും സിഎസ്‌കെ ഓള്‍റൗണ്ടര്‍മാരെയാണ് പരിഗണിച്ചത്. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും ഏഴാം നമ്പറില്‍ സാം കറാനെയുമാണ് അദ്ദേഹം പരിഗണിച്ചത്. ഇരുവരും സിഎസ്‌കെയുടെ കുതിപ്പിന് നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളാണ്. രണ്ട് ലെഗ് സ്പിന്നര്‍മാരെയും ഹോഗ് ടീമിലേക്ക് പരിഗണിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹാറും.

പേസര്‍മാരായി മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയേയും ഡല്‍ഹിയുടെ ആവേഷ് ഖാനെയുമാണ് അദ്ദേഹം പരിഗണിച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് അണിയുന്ന ഹര്‍ഷല്‍ പട്ടേലിനെയും മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെയും ഡല്‍ഹി പേസര്‍ കഗിസോ റബാദയെയും അദ്ദേഹം പരിഗണിച്ചില്ല. വിരാട് കോലി,രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ക്കും ടീമില്‍ ഇടം നല്‍കിയില്ലെന്ന എന്നതാണ് ശ്രദ്ധേയം.

Story first published: Friday, May 14, 2021, 10:14 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+