വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നായകസ്ഥാനം നഷ്ടമായത് വാര്‍ണര്‍ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പടുത്തി ഹാഡിന്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്നാണ് പാതിവഴിയില്‍ റദ്ദാക്കിയത്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ മാത്രമാണ് നടത്തായത്. എന്നാല്‍ 29 മത്സരങ്ങള്‍ക്കിടയില്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായത്. ഇതിലൊന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി പകരം കെയ്ന്‍ വില്യംസണെ നിയമിച്ചത്.

2016ല്‍ ഹൈദരാബാദിനെ കിരീടത്തിലെത്തിച്ച വാര്‍ണര്‍ക്ക് യാതൊരു പിന്തുണയും നല്‍കാതെ അപമാനിക്കുന്ന നടപടിയാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്. വാട്ടര്‍ബോയിയായി രാജസ്ഥാനെതിരായ മത്സരത്തില്‍ വാര്‍ണറെ കണ്ടതോടെ വലിയ ആരാധക വിമര്‍ശനം തന്നെ ഹൈദരാബാദ് ഫ്രാെൈഞ്ചസിക്കെതിരേ ഉയര്‍ന്നു. പലപ്പോഴും വാര്‍ണര്‍ കരയുന്നതിനും ആരാധകര്‍ സാക്ഷിയായി. ഇപ്പോഴിതാ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തെ വാര്‍ണര്‍ എങ്ങനെയാണ് നേരിട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദിന്റെ സഹ പരിശീലകനും മുന്‍ ഓസീസ് വിക്കറ്റ് കീപ്പറുമായ ബ്രാഡ് ഹാഡിന്‍.

warneripl

'എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു അത്. ടീമിനുള്ളില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവന്നാല്‍ തീപ്പൊരിയുണ്ടാക്കാന്‍ സാധിക്കുമോയെന്നാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഞങ്ങള്‍ ആഗ്രഹിച്ചതും ആവിശ്യപ്പെട്ടതുമായ നിലവാരത്തിലേക്ക് ഉയരാന്‍ ടീമിനായില്ല. ഡേവിഡ് ക്ലാസുകളിലൂടെയാണ് ഇതിനെ നേരിട്ടത്. ഇത് അറിഞ്ഞശേഷം അവന്‍ അവന്റെ ജോലിയിലേക്ക് തിരിച്ച് പോവുകയായിരുന്നു'-ഹാഡിന്‍ പറഞ്ഞു.

നായകസ്ഥാനത്ത് നിന്ന് മാറ്റിയത് മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനുള്ള പ്ലേയിങ് 11ല്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞു. വെടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. 5000ന് മുകളില്‍ റണ്‍സുള്ള വാര്‍ണര്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള താരം കൂടിയാണ്. 110.28ആണ് ഇത്തവണത്തെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മികച്ച തുടക്കം നല്‍കാന്‍ വാര്‍ണര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഹൈദരാബാദ് മാനേജ്‌മെന്റ് നീങ്ങുകയായിരുന്നു.

'കുറച്ച് വിശ്രമത്തിന് ശേഷം വാര്‍ണര്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമായിരുന്നു. ഇത്തരം ഫോര്‍മാറ്റില്‍ ലോകത്തിലെ മികച്ചവന്മാരില്‍ ഒരാളാണ് വാര്‍ണര്‍. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ ശേഷം അവന്റെ പ്രതികരണം നോക്കുക. എല്ലാവരുടെയും ഇടയിലൂടെ വെള്ളക്കുപ്പിയുമായി പോയി. ഡ്രസിങ് റൂമിലും പഴയപോലെ തന്നെ ഊര്‍ജ്ജ്വ സ്വലനായി ഉണ്ടായിരുന്നു. നിരവധി ക്ലാസുകളിലൂടെയാണ് ഈ പ്രതിസന്ധി ഘട്ടത്തെ അവന്‍ തരണം ചെയ്തത്'-ഹാഡിന്‍ പറഞ്ഞു.

Story first published: Thursday, May 13, 2021, 14:57 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X