Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍, ടോപ് ഫൈവ് ഇതാ, പട്ടികയില്‍ ഇന്ത്യന്‍ ആധിപത്യം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യമുള്ള ഐപിഎല്ലില്‍ തിളങ്ങുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. തല്ലിത്തകര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ബാറ്റ്‌സ്മാനെതിരേ മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന ബൗളര്‍മാരുടെ മികവ് കൈയടി അര്‍ഹിക്കുന്നത് തന്നെയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ബൗളറാരാണെന്ന് പരിശോധിക്കാം.


പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യന്‍ ബൗളര്‍ പ്രവീണ്‍ കുമാറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. സ്വിങ് ബൗളര്‍ ആയ പ്രവീണ്‍ കുമാര്‍ 14 ഓവറുകളാണ് മെയ്ഡനാക്കിയിരിക്കുന്നത്. ഏത് മൈതാനത്തും ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറും എറിയാന്‍ മിടുക്കുള്ള അദ്ദേഹം 119 ഐപിഎല്ലില്‍ നിന്ന് വീഴ്ത്തിയത് 90 വിക്കറ്റാണ്. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ് ടീമുകളുടെ ഭാഗമായിരുന്നു.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 10 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം എറിഞ്ഞത്. കരിയറിന്റെ തുടക്കകാലം മുതല്‍ സ്വിങ് ബൗളിങ്ങായിരുന്നു ഇര്‍ഫാന്റെ കരുത്ത്. 103 ഐപിഎല്ലില്‍ നിന്ന് 80 വിക്കറ്റാണ് അദ്ദേഹം നേടിയത്. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമായ ധവാല്‍ കുല്‍ക്കര്‍ണി 8 മെയ്ഡന്‍ ഓവറുകളാണ് ഐപിഎല്ലില്‍ എറിഞ്ഞത്. ന്യൂബോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരം 91 ഐപിഎല്ലില്‍ നിന്നായി 86 വിക്കറ്റുകളാണ് വീഴ്ത്തിയത്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ലസിത് മലിംഗ

ലസിത് മലിംഗ

മുന്‍ മുംബൈ ഇന്ത്യന്‍ താരം ലസിത് മലിംഗയും ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുണ്ട്. എട്ട് ഓവറുകളാണ് മലിംഗയും മെയ്ഡനായി എറിഞ്ഞത്. 122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മലിംഗ. 2019ലെ സീസണോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുംബൈ നേടിയ അഞ്ച് കിരീടങ്ങള്‍ക്ക് പിന്നിലും മലിംഗയുടെ പങ്ക് വലുതായിരുന്നു.

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

സ്വിങ് ബൗളറെന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റിയ താരമാണ് സന്ദീപ് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ സന്ദീപും 8 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്. 92 മത്സരത്തില്‍ നിന്ന് 109 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. സണ്‍റൈസേഴ്‌സിന്റെ ഭുവനേശ്വര്‍ കുമാറും 8 മെയ്ഡന്‍ എറിഞ്ഞിട്ടുണ്ട്. 121 മത്സരത്തില്‍ നിന്ന് 136 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്.

Story first published: Thursday, March 18, 2021, 12:16 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+