വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹിക്ക് സന്തോഷ വാര്‍ത്ത, കോവിഡ് മുക്തനായ അക്ഷര്‍ പട്ടേല്‍ ടീമിനൊപ്പം ചേര്‍ന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് സന്തോഷ വാര്‍ത്ത. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ കോവിഡ് മുക്തനായി ടീമിനൊപ്പം ചേര്‍ന്നു. ആര്‍ അശ്വിന് വിക്കറ്റ് നേടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അമിത് മിശ്രക്കൊപ്പം ധൈര്യത്തോടെ ഡല്‍ഹിക്ക് പരീക്ഷിക്കാവുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. നിലവില്‍ ടീമിനൊപ്പം ബയോബബിള്‍ സുരക്ഷയിലാണ് താരമുള്ളത്.

ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ ടെസ്റ്റ് പ്രകടനത്തിന് പിന്നാലെ ഐപിഎല്ലിനെത്തിയ അക്ഷറില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ ടീമിന് പുറത്ത് ഐസൊലേഷനിലാക്കിയ അക്ഷറിന് ആദ്യ നാല് മത്സരത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. അക്ഷറിന്റെ മടങ്ങിവരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പ്.

axarpatelipl

അക്ഷറിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച് ഡല്‍ഹി ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടുണ്ട്. 25ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി നിരയില്‍ അക്ഷറുമുണ്ടാവുമെന്നാണ് വിലയിരുത്തെപ്പടുന്നത്. ടീമിന് ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും അധിക കരുത്ത് നല്‍കാന്‍ ഇടം കൈയന്‍ സ്പിന്നറായ അക്ഷറിന് സാധിക്കും.

97 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച് പരിചയസമ്പത്തുള്ള അക്ഷര്‍ 80 വിക്കറ്റും 913 റണ്‍സും നേടിയിട്ടുണ്ട്. 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. ഇന്ത്യക്കായി 3 ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 38 ഏകദിനത്തില്‍ നിന്ന് 45 വിക്കറ്റും 12 ടി20യില്‍ നിന്ന് 9 വിക്കറ്റും അക്ഷര്‍ നേടിയിട്ടുണ്ട്.

അവസാന സീസണില്‍ റണ്ണറപ്പുകളായിരുന്ന ഡല്‍ഹി ഇത്തവണ ശക്തമായ കിരീട പ്രതീക്ഷയിലാണ്. അത് ശരിവെക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാനും ഡല്‍ഹിക്ക് സാധിക്കുന്നുണ്ട്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും 1 തോല്‍വിയുമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഈ സീസണില്‍ ഇതുവരെ നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയടക്കം തോല്‍പ്പിച്ച് കണക്കുതീര്‍ക്കാന്‍ ഡല്‍ഹിക്കായി എന്നതാണ് ശ്രദ്ധേയം.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്ത് തിളങ്ങുന്നുണ്ട്. ബൗളിങ് ചെയിഞ്ച് വരുത്തുന്നതിനോടൊപ്പം പക്വതയോടെ പെരുമാറാനും നായകനെന്ന നിലയില്‍ റിഷഭ് പഠിച്ചിരിക്കുന്നു. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇതേ പ്രകടന മികവ് തുടര്‍ന്നാല്‍ ഈ സീസണില്‍ ഡല്‍ഹി കപ്പുയര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

Story first published: Friday, April 23, 2021, 13:35 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X