For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് വമ്പന്‍ ജയങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. അവസാന 13 സീസണിനുള്ളില്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി സംഭവങ്ങള്‍ ഐപിഎല്ലിലൂടെ ഉണ്ടായിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളും മിന്നും ബൗളിങ് പ്രകടനങ്ങളും ടൂര്‍ണമെന്റിലൂടെ ആരാധകര്‍ കണ്ടിട്ടുണ്ട്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഐപിഎല്ലിന്റെ ചരിത്രത്തിലെ മികച്ച അഞ്ച് വിജയങ്ങളിതാ.

മുംബൈ- ഡല്‍ഹി മത്സരം- 2017

മുംബൈ- ഡല്‍ഹി മത്സരം- 2017

ഐപിഎല്ലിന്റെ 2017 സീസണിലെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് ഏറ്റവും ഉയര്‍ന്ന റണ്‍സ് അടിസ്ഥാനത്തിലുണ്ട് വിജയം പിറന്നത്. മുംബൈ ഇന്ത്യന്‍സ് 146 റണ്‍സിനാണ് ഡല്‍ഹിയെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 66 റണ്‍സിനാണ് കൂടാരം കയറിയത്. പൊള്ളാര്‍ഡും സിമ്മന്‍സും 60 റണ്‍സ് വീതം എടുത്തപ്പോള്‍ ഹര്‍ഭജനും കരണ്‍ ശര്‍മയും മൂന്ന് വിക്കറ്റ് വീതവും മുംബൈക്കായി നേടി.

ആര്‍സിബി- ഗുജറാത്ത് ലയണ്‍സ് - 2016

ആര്‍സിബി- ഗുജറാത്ത് ലയണ്‍സ് - 2016

വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 144 റണ്‍സിന് ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചതാണ് പട്ടികയിലെ രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 3 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് 104 റണ്‍സിന് പുറത്തായി. കോലി 109 റണ്‍സും എബി ഡിവില്ലിയേഴ്‌സ്് 129 റണ്‍സും മത്സരത്തില്‍ നേടി. 12 സിക്‌സും 10 ഫോറുമാണ് എബിഡി പറത്തിയത്.

കെകെആര്‍- ആര്‍സിബി- 2008

കെകെആര്‍- ആര്‍സിബി- 2008

പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിയെ തോല്‍പ്പിച്ചത് 140 റണ്‍സിനാണ്. ബ്രണ്ടന്‍ മക്കല്ലത്തിന്റെ (158*) ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തില്‍ കെകെആര്‍ 222 റണ്‍സെടുത്തപ്പോള്‍ ആര്‍സിബി 82 റണ്‍സിന് പുറത്തായി. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം ആരാധകര്‍ക്ക് ഒരിക്കലും മറക്കാത്ത മത്സരമായും മാറി.

ആര്‍സിബി- പഞ്ചാബ് - 2015

ആര്‍സിബി- പഞ്ചാബ് - 2015

2015 സീസണിലെ ആര്‍സിബി-പഞ്ചാബ് മത്സരത്തില്‍ ആര്‍സിബിയുടെ ജയം 138 റണ്‍സിനായിരുന്നു. ക്രിസ് ഗെയ്ല്‍ 117 റണ്‍സുമായി കളം നിറഞ്ഞ മത്സരത്തില്‍ ആര്‍സിബി 3 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 13.4 ഓവറില്‍ 88 റണ്‍സിന് കൂടാരം കയറി. ഗെയ്ല്‍ 12 സിക്‌സും ഏഴ് ഫോറുമാണ് മത്സരത്തില്‍ പറത്തിയത്.

ആര്‍സിബി- പൂനെ വാരിയേഴ്‌സ്- 2013

ആര്‍സിബി- പൂനെ വാരിയേഴ്‌സ്- 2013

2013 സീസണില്‍ ആര്‍സിബി പൂനെ വാരിയേഴ്‌സ് മത്സരത്തില്‍ ആര്‍സിബി പൂനെയെ തോല്‍പ്പിച്ചത് 130 റണ്‍സിനാണ്. ക്രിസ് ഗെയ്ല്‍ 66 പന്തില്‍ 175 റണ്‍സ് നേടി പുറത്താവാതെ നിന്ന മത്സരത്തില്‍ 263 എന്ന വമ്പന്‍ സ്‌കോര്‍ ആര്‍സിബി നേടിയപ്പോള്‍ പൂനെ വാരിയേഴ്‌സ് 133 റണ്‍സിന് പുറത്തായി. 17 സിക്‌സും 13 ഫോറുമാണ് ഗെയ്ല്‍ പറത്തിയത്.

Story first published: Saturday, March 20, 2021, 12:30 [IST]
Other articles published on Mar 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+