IPL 2021: ആര്‍സിബിയില്‍ മാറ്റം തുടങ്ങുന്നത് 2019ല്‍! ഇത്തവണ ഗ്രാഫ് ഉയര്‍ന്നു- ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ടീമുകളിലൊന്നായിരുന്നു വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണിന്റെ തുടക്കത്തില്‍ പോയിന്റ് പട്ടികയില്‍ ആഴ്ചകളോളം അവര്‍ ഒന്നാംസ്ഥാനത്തുമുണ്ടായിരുന്നു. കളിച്ച ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലും ആര്‍സിബി വിജയിച്ചിരുന്നു.

മുന്‍ സീസണുകളില്‍ തങ്ങളെ അലട്ടിയിരുന്ന വീക്ക്‌നെസ് പരിഹരിച്ചതാണ് ആര്‍സിബിയുടെ മികച്ച പ്രകടനത്തിനു കാരണമെന്ന് കമന്റേറ്ററും ഇന്ത്യയുടെ മുന്‍ താരവുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ചെന്നൈയിലെ സ്ലോ പിച്ചുകളില്‍ നടന്ന സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ആര്‍സിബി പതറുമെന്നാണ് താന്‍ കരുതിയതെന്നും പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയതെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 2019 മുതല്‍ മാറ്റം തുടങ്ങി

2019 മുതല്‍ മാറ്റം തുടങ്ങി

ഡെത്ത് ഓവര്‍ ബൗളിങായിരുന്നു നേരത്തേ ആര്‍സിബിയെ അലട്ടിയിരുന്ന ഏറ്റവും വലിയ വീക്ക്‌നെസ്. എന്നാല്‍ 2019 മുതല്‍ ഇതില്‍ മാറ്റം വരാന്‍ തുടങ്ങി. 2019ല്‍ ഡെത്ത് ഓവറുകളില്‍ അവര്‍ നന്നായി തല്ലുവാങ്ങിയിരുന്നു. എന്നാല്‍ 2020ല്‍ ഇതിന്റെ ഗ്രാഫ് താഴേക്കു വന്നു.

ഈ സീസണിലാവട്ടെ ഈ ഗ്രാഫ് വീണ്ടും താഴുന്നതാണ് കണ്ടത്. 2019 വരെ ഡെത്ത് ഓവറുകളില്‍ 12-13 റണ്‍സ് വഴങ്ങിയ ഇടത്തു ഇപ്പോള്‍ 10ല്‍ താഴെ റണ്‍സ് മാത്രമേ ആര്‍സിബി വിട്ടുകൊടുക്കുന്നുള്ളൂ. നിങ്ങള്‍ ഒരുപാട് ശരിയായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് ഇതിന്റെയര്‍ഥമെന്നും ചോപ്ര നിരീക്ഷിച്ചു.

 ഹര്‍ഷലിന്റെ പ്രകടനം

ഹര്‍ഷലിന്റെ പ്രകടനം

ആര്‍സിബി ബൗളര്‍മാരില്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ആര്‍സിബിയുടെ ഡെത്ത് ഓവര്‍ ബൗളിങില്‍ ഇത്രയും വലിയൊരു മാറ്റം കൊണ്ടുവന്നത് ഹര്‍ഷലാണ്. വിക്കറ്റുകളെടുത്തു കൊണ്ടിരുന്ന അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പും സീസണ്‍ നിര്‍ത്തുന്നതു വരെ നിലനിര്‍ത്തി.

മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകളെടുത്തപ്പോള്‍ മുതല്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയിരുന്നു. തങ്ങളെക്കൊണ്ട് സാധിക്കുമെന്ന വിശ്വാസവും ആര്‍സിബിക്കു കൈവന്നിരുന്നതായി ചോപ്ര അഭിപ്രായപ്പെട്ടു.

 സിറാജും ഷഹബാസും

സിറാജും ഷഹബാസും

മുഹമ്മദ് സിറാജും ഷഹബാസും ആര്‍സിബിക്കു വേണ്ടി ബൗളിങില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവച്ചതായി ചോപ്ര വിലയിരുത്തി. എത്ര നന്നായിട്ടാണ് സിറാജ് ഇപ്പോള്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ ആന്ദ്രെ റസ്സലിനെതിരേ അദ്ദേഹം ഒരോവറില്‍ തുടര്‍ച്ചയായ യോര്‍ക്കറുകള്‍ പരീക്ഷിച്ചു. സിക്‌സറടിക്കാന്‍ കഴിന്ന ഒരു ബോള്‍ പോലും സിറാജിന്റെ ഓവറില്‍ ഇല്ലായിരുന്നു.

മധ്യ ഓവറുകളില്‍ പന്തെറിഞ്ഞ ഷഹബാസും തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. ചില വിക്കറ്റുകളും വീഴ്ത്താന്‍ താരത്തിനു സാധിച്ചു. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആര്‍സിബിയില്‍ ഇപ്പോള്‍ എല്ലാം ശരിയായി വരികയാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ പതറുമെന്ന് കരുതി

ചെന്നൈയില്‍ പതറുമെന്ന് കരുതി

ഈ സീസണില്‍ ആര്‍സിബിയുടെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു. ഇവയിലെല്ലാം വിജയിക്കാനും അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ചെന്നൈയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ആര്‍സിബിക്കു കാലിടറുമെന്നായിരുന്നു തന്റെ കണക്കുകൂട്ടലെന്നു ചോപ്ര വ്യക്തമാക്കി.

ചെന്നൈയിലെ പിച്ചുകളില്‍ ആര്‍സിബി ബൗളര്‍മാര്‍ക്കു തിളങ്ങാനാവില്ലെന്നായിരുന്നു കരുതിയത്. മാത്രമല്ല ഒരുപാട് വിദേശ ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുള്ളതും അവര്‍ക്കു തിരിച്ചടിയാവുമെന്ന് പ്രതീക്ഷിച്ചതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 16, 2021, 11:45 [IST]
Other articles published on May 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X