IPL 2021: കളിക്കാന്‍ അവസരം ലഭിക്കാത്തവരുടെ മികച്ച പ്ലേയിങ് 11 ഇതാ, പ്രമുഖര്‍ ടീമില്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും ഒട്ടുമിക്ക വിദേശ താരങ്ങളും ഐപിഎല്ലിന്റെ ഭാഗമാവാന്‍ ഇന്ത്യയിലെത്തിയിരുന്നു. പ്രമുഖ താരങ്ങളെല്ലാം കളത്തില്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷവെച്ച ചില സൂപ്പര്‍ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചതുമില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന താരങ്ങളുടെ മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

ജേസന്‍ റോയ്- റോബിന്‍ ഉത്തപ്പ
ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജേസന്‍ റോയി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. ടീം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും റോയിക്ക് അവസരം നല്‍കിയില്ല. മികച്ച ടി20 റെക്കോഡുള്ള താരമാണ് റോയ്. എന്നാല്‍ ഹൈദരാബാദില്‍ വാര്‍ണര്‍, ബെയര്‍സ്‌റ്റോ, വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരാണ് വിദേശ താരങ്ങളായി കളിച്ചത്.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സിഎസ്‌കെ ടീമിലെത്തിച്ച റോബിന്‍ ഉത്തപ്പക്ക് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സീനിയര്‍ താരമാണെങ്കിലും റുതുരാജ് ജയ്ഗ്വാദിനാണ് സിഎസ്‌കെ മുന്‍തൂക്കം നല്‍കിയത്.

പുജാര, അസ്ഹറുദ്ദീന്‍, സീഫെര്‍ട്ട്
സിഎസ്‌കെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ടീമിലെത്തിച്ച ചേതേശ്വര്‍ പുജാരയാണ് ടീമിന്റെ മൂന്നാം നമ്പറില്‍. ഒരു മത്സരത്തില്‍ പോലും സിഎസ്‌കെ താരത്തിനെ പരിഗണിച്ചിരുന്നില്ല. കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെ ആര്‍സിബി ടീമിലെത്തിച്ചെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ടിം സീഫെര്‍ട്ട്. കെകെആര്‍ നിരയില്‍ സീഫെര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഒരു തവണ പോലും താരത്തിന് അവസരം ലഭിച്ചില്ല.

ആദിത്യ താരെ, കരുണ്‍ നായര്‍
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ആദിത്യ താരെ. ക്വിന്റന്‍ ഡീകോക്ക്,ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ താരെയ്ക്ക് അവസരം ലഭിച്ചില്ല. ഏറെ നാളായി മുംബൈയുടെ ഭാഗമാണെങ്കിലും 2017ന് ശേഷം താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ കരുണ്‍ നായരെ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഒരു മത്സരത്തില്‍ പോലും പരീക്ഷിച്ചില്ല. ടോം തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും കരുണിന് അവസരം നല്‍കാന്‍ കെകെആര്‍ തയ്യാറായില്ല.

ചൗള, ലോക്കി ഫെര്‍ഗൂസന്‍, നോക്കിയേ, ബേസില്‍
മുംബൈ ഇന്ത്യന്‍സ് ഇത്തവണ പീയൂഷ് ചൗളയെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും വിക്കറ്റുള്ള രണ്ടാമത്തെ ഇന്ത്യക്കാരനാണ് ചൗള. കെകെആര്‍ പാറ്റ് കമ്മിന്‍സില്‍ തുടര്‍ച്ചയായി വിശ്വാസം അര്‍പ്പിച്ചപ്പോള്‍ കിവീസ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും പുറത്തിരിക്കേണ്ടി വന്നു. അവസാന സീസണില്‍ ഡല്‍ഹിക്കായി കഗിസോ റബാദയ്ക്കായി കത്തിക്കയറിയ ആന്‍ റിച്ച് നോക്കിയേയ്ക്ക് ഇത്തവണ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയും ടീമില്‍ അവസരം ലഭിക്കാതെ പോയ താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications