Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എതിരാടാന്‍ ആരുണ്ട് ഈ യുവനിരയെ? ദേശീയ ടീമില്‍ അരങ്ങേറാത്തവരുടെ മികച്ച 11 ഇതാ

ചെന്നൈ: ഓരോ ഐപിഎല്‍ സീസണും നിരവധി യുവതാരങ്ങളെയാണ് ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്യുന്നത്. ഇത്തവണ പാതി വഴിയില്‍ ടൂര്‍ണമെന്റ് റദ്ദാക്കേണ്ടി വന്നെങ്കിലും ഇതിനോടകം ആരാധക മനസില്‍ ഇടം പിടിക്കാന്‍ നിരവധി യുവതാരങ്ങള്‍ക്കായി. ഇതില്‍ ഒട്ടുമിക്ക താരങ്ങളും ദേശീയ ടീമില്‍ അരങ്ങേറ്റം നടത്താത്തതവരാണ്. ഇതുവരെ ദേശീയ ടീമിന്റെ ഭാഗമാവാത്ത ഐപിഎല്ലില്‍ താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ.

ദേവ്ദത്ത് പടിക്കല്‍-റുതുരാജ് ജയ്ഗ്വാദ്

ദേവ്ദത്ത് പടിക്കല്‍-റുതുരാജ് ജയ്ഗ്വാദ്

ഓപ്പണര്‍മാരായി ദേവ്ദത്ത് പടിക്കലും റുതുരാജ് ജയ്ഗ്വാദുമാണ് ടീമില്‍. ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. സിഎസ്‌കെ ഓപ്പണറായ റുതുരാജ് ഏഴ് മത്സരത്തില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആര്‍സിബി ഓപ്പണറായ ദേവ്ദത്ത് ആറ് മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് നേടിയത്. ഇത്തവണ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് നേടി.

രാഹുല്‍ ത്രിപാഠി,ദീപക് ഹൂഡ,മുഹമ്മദ് അസ്ഹറുദ്ദീന്‍

രാഹുല്‍ ത്രിപാഠി,ദീപക് ഹൂഡ,മുഹമ്മദ് അസ്ഹറുദ്ദീന്‍

കെകെആറിന്റെ രാഹുല്‍ ത്രിപാഠി മൂന്നാം നമ്പറില്‍ കെകെആറിനായി തിളങ്ങിയ താരമാണ്. ഏഴ് മത്സരത്തില്‍ നിന്ന് 187 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. മധ്യനിരയില്‍ പഞ്ചാബിന്റെ ദീപക് ഹൂഡയ്ക്ക് സ്ഥിരതയില്ലായിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവെച്ചിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 116 റണ്‍സാണ് ഹൂഡ നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആര്‍സിബിയുടെ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു താരം. മലയാളി താരമായ അസ്ഹറുദ്ദീന് ഇത്തവണ അവസരം ലഭിച്ചിട്ടില്ല.

ഷാരൂഖ് ഖാന്‍,ലളിത് യാദവ്,ഹര്‍ഷല്‍ പട്ടേല്‍

ഷാരൂഖ് ഖാന്‍,ലളിത് യാദവ്,ഹര്‍ഷല്‍ പട്ടേല്‍

ഈ സീസണിലെ പഞ്ചാബ് കിങ്‌സിന്റെ കണ്ടെത്തലാണ് ഷാരൂഖ് ഖാന്‍. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 107 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ഡല്‍ഹിയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ലളിത് യാദവാണ് മറ്റൊരു താരം. അഞ്ച് മത്സരത്തില്‍ നിന്ന് 54 റണ്‍സ് നേടിയ ലളിത് മൂന്ന് വിക്കറ്റും നേടി. ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ ശൈലിയുള്ള താരമാണ് ലളിത് യാദവ്. ആര്‍സിബി ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേല്‍ ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപിന് ഉടമയാണ്.

ചേതന്‍ സക്കറിയ,ആവേഷ് ഖാന്‍,വരുണ്‍ ചക്രവര്‍ത്തി

ചേതന്‍ സക്കറിയ,ആവേഷ് ഖാന്‍,വരുണ്‍ ചക്രവര്‍ത്തി

രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ ഭാവിയില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരമാണ്. ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഡല്‍ഹിയുടെ ആവേഷ് ഖാനാണ് മറ്റൊരു പേസര്‍. ആവേഷ് 14 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. സ്പിന്നറായി കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ്. ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Sunday, May 9, 2021, 10:57 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+