
ധോണി- ജഡേജ (സിഎസ്‌ക)
ബാറ്റിങ്ങില്‍ നായകന്‍ എംഎസ് ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഓപ്പണര്‍മാരായി ഇറങ്ങാന്‍ അനുയോജ്യര്‍. നിലവിലെ രണ്ട് പേരുടെയും ഫോം കണ്ട് തന്നെ അറിയേണ്ടതാണ്. മൂന്നാമനായി ഫഫ് ഡുപ്ലെസിസ്, സാം കറെന്‍ എന്നിവരില്‍ ഒരാള്‍ക്കും അവസരം നല്‍കുന്നതാവും നല്ലത്. പന്തെറിയാന്‍ മിടുക്കാന്‍ ഡ്വെയ്ന്‍ ബ്രാവോയാണ്. നന്നായി സ്ലോ ബോളും യോര്‍ക്കറും എറിയാന്‍ താരം മിടുക്കനാണ്. പന്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കെല്‍പ്പുള്ള ശര്‍ദുല്‍ ഠാക്കൂറും സൂപ്പര്‍ ഓവര്‍ എറിയാന്‍ മിടുക്കനാണ്.

റിഷഭ്- സ്‌റ്റോയിനിസ് (ഡല്‍ഹി ക്യാപിറ്റല്‍സ്)
ഡല്‍ഹി ക്യാപ്റ്റന്‍സില്‍ റിഷഭ് പന്തും മാര്‍ക്കസ് സ്റ്റോയിനിസുമാണ് സൂപ്പര്‍ ഓവറില്‍ ഓപ്പണര്‍മാരാവാന്‍ ഏറ്റവും അനുയോജ്യര്‍. ഇരുവരും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. മൂന്നാമനായി ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, പൃത്ഥ്വി ഷാ എന്നിവരില്‍ ഒരാള്‍ക്കും അവസരമുണ്ട്. ബൗളിങ്ങില്‍ ലോകോത്തര ബൗളര്‍ കഗിസോ റബാദ ഡല്‍ഹിക്കൊപ്പമുണ്ട്. അല്ലെങ്കില്‍ ആന്റിച്ച് നോക്കിയേയ്ക്കും അവസരം നല്‍കാവുന്നതാണ്.

റസല്‍- മോര്‍ഗന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
സൂപ്പര്‍ ഓവറില്‍ ബാറ്റ്‌സ്മാന്‍മാരായി ആന്‍ഡ്രേ റസല്‍-ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് ഏറ്റവും അനുയോജ്യര്‍. ഇരുവരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാണ്. മൂന്നാം നമ്പറില്‍ ദിനേഷ് കാര്‍ത്തിക്, നിധീഷ് റാണ എന്നിവരില്‍ ഒരാളെയും പരിഗണിക്കുന്നതാവും കൂടുതല്‍ ടീമിന് ഗുണം ചെയ്യുക. ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍ എന്നിവരില്‍ ആരെയെങ്കിലും കെകെആറിന് പരിഗണിക്കാം.

ഹര്‍ദിക്- പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സൂപ്പര്‍ ഓവറില്‍ ഇറക്കാന്‍ നിരവധി താരങ്ങളുണ്ട്. ഓപ്പണര്‍മാരായി കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ എന്നിവരാവും ഏറ്റവും അനുയോജ്യര്‍. മൂന്നാം നമ്പറില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരില്‍ ആരെ വേണമെങ്കിലും പരിഗണിക്കാം. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളര്‍ ടീമില്‍ ഉള്ളപ്പോള്‍ മറ്റാരെയും പരിഗണിക്കേണ്ട ആവിശ്യം മുംബൈക്കില്ല.

മായങ്ക്- രാഹുല്‍ (പഞ്ചാബ് കിങ്‌സ്)
പഞ്ചാബ് കിങ്‌സിന് സൂപ്പര്‍ ഓവറിലും അവരുടെ സ്ഥിരം ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിനെയും കെ എല്‍ രാഹുലിനെയും തന്നെ പരിഗണിക്കാം. അല്ലെങ്കില്‍ മായങ്കിന് പകരം നിക്കോളാസ് പുരാനും അവസരം നല്‍കാവുന്നതാണ്. മൂന്നാമനായി ക്രിസ് ഗെയ്ല്‍ ടീമിലുണ്ട്. ഡേവിഡ് മലാനെയും പരിഗണിക്കാം. ബൗളര്‍മാരായി മുഹമ്മദ് ഷമി, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവരിലൊരാളെ പരിഗണിക്കാം.

ബെന്‍ സ്റ്റോക്സ്- ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്)
സൂപ്പര്‍ ഓവറില്‍ ബെന്‍ സ്റ്റോക്സ്-ജോസ് ബട്‌ലര്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍മാരാവന്‍ ഏറ്റവും അനുയോജ്യര്‍. ഇരുവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. മൂന്നാമനായി സഞ്ജു സാംസണ്‍ ടീമിലുണ്ട്. ബൗളിങ്ങില്‍ ക്രിസ് മോറിസാവും പ്രധാന ആശ്രമയം. മുസ്തഫിസുര്‍ റഹ്മാനാവും സൂപ്പര്‍ ഓവറിലും പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ബൗളര്‍.

വിരാട് കോലി- ഡിവില്ലിയേഴ്‌സ് (ആര്‍സിബി)
ഐപിഎല്ലില്‍ നിരവധി റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള എബി ഡിവില്ലിയേഴ്‌സ് വിരാട് കോലി കൂട്ടുകെട്ടാവും സൂപ്പര്‍ ഓവറിലും ടീമിന് ഗുണം ചെയ്യുക. മൂന്നാമനായി ഗ്ലെന്‍ മാക്‌സ് വെല്‍ ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്. ബൗളിങ്ങില്‍ നവദീപ് സൈനി, കെയ്ല്‍ ജാമിസന്‍ എന്നിവരിലൊരാളാവും എത്തുക. അവസാന സീസണില്‍ സൈനി സൂപ്പര്‍ ഓവറില്‍ മികച്ച ബൗളിങ് കാഴ്ചവെച്ചിരുന്നു.

വാര്‍ണര്‍- ബെയര്‍സ്‌റ്റോ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവുമാണ് ഏറ്റവും അനുയോജ്യര്‍. ഇരുവരും പ്രതിഭാശാലികളായ താരങ്ങളാണ്. മികച്ച കൂട്ടുകെട്ട് ഇരുവരും തമ്മിലുണ്ട്. മൂന്നാമനായി മനീഷ് പാണ്ഡെ/ അബ്ദുല്‍ സമദ് എന്നിവരില്‍ ഒരാളെ പരിഗണിക്കുന്നതാവും നന്നാവുക. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് പ്രധാന ആശ്രയം. റാഷിദ് ഖാനാണ് പരിഗണിക്കാവുന്ന മറ്റൊരു ബൗളര്‍.


Click it and Unblock the Notifications