Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാം വാരത്തിലെ മികച്ച പ്ലേയിങ് 11, രോഹിതിനും കോലിക്കും ഇടമില്ല, പന്ത് നായകന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാം വാരത്തിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ടീമുകളെല്ലാം ഇത്തവണയും നിരാശപ്പെടുത്തിയപ്പോള്‍ സിഎസ്‌കെ മാത്രം പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നുവന്നു. കെകെആര്‍, രാജസ്ഥാന്‍,പഞ്ചാബ് ടീമുകളെല്ലാം മോശം പ്രകടനം തുടരുകയാണ്. ആര്‍സിബി,ഡല്‍ഹി,മുംബൈ,സിഎസ്‌കെ ടീമുകളാണ് നിലവില്‍ പോയിന്റ് പട്ടികയിലെ ആദ്യ നാലിലുള്ളത്. ടൂര്‍ണമെന്റ് രണ്ടാം വാരത്തിലേക്ക് കടക്കവെ മികച്ച പ്ലേയിങ് 11നെ നോക്കാം.

ഓപ്പണര്‍മാരായി ധവാനും ബെയര്‍‌സ്റ്റോയും

ഓപ്പണര്‍മാരായി ധവാനും ബെയര്‍‌സ്റ്റോയും

ഓപ്പണര്‍മാരായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയുമാണ് ഏറ്റവും അനുയോജ്യര്‍. 4 മത്സരത്തില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 231 റണ്‍സാണ് ധവാന്‍ നേടിയത്. നിലവില്‍ ഓറഞ്ച് ക്യാപ് ധവാന്റെ തലയിലാണ്. ബെയര്‍‌സ്റ്റോ നാല് മത്സരത്തില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 173 റണ്‍സും നേടി. ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ചെന്നൈയില്‍ ഗംഭീര പ്രകടനമാണ് ബെയര്‍‌സ്റ്റോ കാഴ്ചവെക്കുന്നത്.

ഫഫ് ഡുപ്ലെസിസ്,മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍

ഫഫ് ഡുപ്ലെസിസ്,മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍

സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസാണ് മൂന്നാം നമ്പറില്‍. സിഎസ്‌കെയ്ക്കായി ഓപ്പണിങ്ങിലാണ് താരം കളിക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് 164 റണ്‍സ് ഡുപ്ലെസിസ് നേടിക്കഴിഞ്ഞു. സിഎസ്‌കെയ്‌ക്കൊപ്പം ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കുന്ന മോയിന്‍ അലിയാണ് നാലാം നമ്പറില്‍. നാല് മത്സരത്തില്‍ നിന്ന് 133 റണ്‍സ് നേടിയ താരം നാല് വിക്കറ്റും വീഴ്ത്തി. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഗ്ലെന്‍ മാക്‌സ് വെല്‍ ഇത്തവണ ആര്‍സിബിയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. അഞ്ചാം നമ്പറില്‍ മാക്‌സിയാണ് ഇടം പിടിച്ചിരിക്കുന്നത്. 176 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മാക്‌സ് വെല്‍.

റിഷഭ് പന്ത്,റസല്‍,ഹര്‍ഷല്‍ പട്ടേല്‍

റിഷഭ് പന്ത്,റസല്‍,ഹര്‍ഷല്‍ പട്ടേല്‍

ടീമിന്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ്. നാലില്‍ മൂന്ന് മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ഇത്തവണ ആദ്യമായി ക്യാപ്റ്റനായ റിഷഭിന് സാധിച്ചു. വിക്കറ്റിന് പിന്നാലും താരം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഴാമനായി കെകെആറിന്റെ ആന്‍ഡ്രേ റസല്‍ തന്നെയാണുള്ളത്. സിഎസ്‌കെയ്‌ക്കെതിരായ പ്രകടനത്തിലൂടെ ഫോമിലേക്കെത്താന്‍ റസലിന് സാധിച്ചിട്ടുണ്ട്. എട്ടാം നമ്പറില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 12 വിക്കറ്റുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ് താരത്തിന്റെ തലയിലാണ്.

ആവേഷ് ഖാന്‍,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍

ആവേഷ് ഖാന്‍,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍

ഡല്‍ഹി പേസര്‍ അവേഷ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹാറാണ് സ്പിന്നര്‍മാരില്‍ ഏറ്റവും മികവ് കാട്ടുന്നത്. എട്ട് വിക്കറ്റുകള്‍ രാഹുലും വീഴ്ത്തിയിട്ടുണ്ട്. സിഎസ്‌കെ പേസര്‍ ദീപക് ചഹാറാണ് ടീമിലെ 11ാമന്‍. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന ദീപക് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.

Story first published: Friday, April 23, 2021, 14:52 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+