Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് ഇലവന്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇത്തവണത്തെ താരലേലം ഫെബ്രുവരി 18ന് നടക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ടീമുകളെല്ലാം ഒഴിവാക്കിയ താരങ്ങളുടെയും നിലനിര്‍ത്തിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു കഴിഞ്ഞു. ഇത്തവണ ഒഴിവാക്കിയവരുടെ കൂട്ടത്തില്‍ ചില സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടു എന്നതാണ് ശ്രദ്ധേയ കാര്യം. എന്തായാലും ഒഴിവാക്കപ്പെട്ട താരങ്ങളില്‍ നിന്നുള്ള മികച്ച പ്ലേയിങ് ഇലവനെ ഒന്ന് പരിശോധിക്കാം.


ഫിഞ്ചും -വിജയിയും ഓപ്പണര്‍മാര്‍

ഫിഞ്ചും -വിജയിയും ഓപ്പണര്‍മാര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയ താരമായ ആരോണ്‍ ഫിഞ്ചും സിഎസ്‌കെ ഒഴിവാക്കിയ താരമായ മുരളി വിജയിയുമാണ് ഓപ്പണര്‍മാര്‍. 2008 മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന മുരളി ടീമിന്റെ കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. എന്നാല്‍ ഇത്തവണത്തെ ലേലത്തിന് മുമ്പായി സിഎസ്‌കെ വിജയിയെ ഒഴിവാക്കി. മോശം ഫോമിലുള്ള താരം അവസാന സീസണില്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് വെറും 32 റണ്‍സാണ് നേടിയത്.ഓസീസ് പരിമിത ഓവര്‍ ടീം നായകനായ ഫിഞ്ചിനെ 4.4 കോടി രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചെങ്കിലും നിരാശപ്പെടുത്തി.12 ഇന്നിങ്‌സില്‍ നിന്ന് 268 റണ്‍സാണ് ഫിഞ്ചിന് നേടാനായത്.

മധ്യനിര ശക്തം

മധ്യനിര ശക്തം

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ സ്റ്റീവ് സ്മിത്താണ് ടീമിന്റെ നായകന്‍. ടി20 ഫോര്‍മാറ്റില്‍ പ്രതാപത്തിനൊത്ത് ഉയരാന്‍ സാധിക്കാത്ത സ്മിത്തിനെ ഇത്തവണ രാജസ്ഥാന്‍ കൈവിടുകയായിരുന്നു. അവസാന സീസണില്‍ രാജസ്ഥാനെ നയിച്ച സ്മിത്ത് 14 മത്സരത്തില്‍ നിന്ന് 311 റണ്‍സാണ് നേടിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ കരുണ്‍ നായരാണ് ടീമിലെ നാലാമന്‍. അവസാന സീസണില്‍ നാല് മത്സരത്തില്‍ നിന്ന് വെറും 16 റണ്‍സാണ് താരം നേടിയത്. ഇതോടെ ടീം കരുണെ കൈവിട്ടു. ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട റെക്കോഡ് താരത്തിന്റെ പേരിലുണ്ട്.

വിക്കറ്റ് കീപ്പറായി ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ അലക്‌സ് കാരെയെ പരിഗണിക്കാം. അവസാന സീസണില്‍ റിഷഭ് പന്തിന്റെ പകരക്കാരനായി മൂന്ന് മത്സരത്തിലിറങ്ങി 32 റണ്‍സാണ് താരം നേടിയത്. ബിബിഎല്ലില്‍ മിന്നും ഫോമിലാണ് കാരെയുള്ളത്. സിഎസ്‌കെ ഒഴിവാക്കിയ കേദാര്‍ ജാദവാണ് ആറാം നമ്പറില്‍. ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരത്തിന്റെ അവസാന സീസണിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി. എട്ട് മത്സരത്തില്‍ നിന്ന് വെറും 62 റണ്‍സാണ് അദ്ദേഹം നേടിയത്.

ബൗളിങ് നിരയും തകര്‍പ്പന്‍

ബൗളിങ് നിരയും തകര്‍പ്പന്‍

ഏഴാം നമ്പറില്‍ ആര്‍സിബി ഒഴിവാക്കിയ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബയെ പരിഗണിക്കാം. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. 2018ലാണ് താരം ആര്‍സിബിയിലെത്തിയത്. സിഎസ്‌കെ ഒഴിവാക്കിയ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ടീമിലെ എട്ടാമന്‍. പരിചയസമ്പത്തേറെയുള്ള ഹര്‍ഭജന്‍ അവസാന സീസണിലെ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. സിഎസ്‌കെ ഒഴിവാക്കിയ മറ്റൊരു സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗളയാണ് ഒമ്പതാമന്‍.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച പേസര്‍ മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയാണ് 10ാമന്‍. ലീഗ് മതിയാക്കാന്‍ മലിംഗ തീരുമാനിക്കുകയായിരുന്നു. 11ാമനായി ആര്‍സിബി ഒഴിവാക്കിയ ഉമേഷ് യാദവാണ്. ഐപിഎല്ലില്‍ നന്നായി തല്ലുവാങ്ങുന്ന ഉമേഷിനെ ഇത്തവണ ആര്‍സിബി കൈവിടുകയായിരുന്നു.

Story first published: Monday, January 25, 2021, 17:27 [IST]
Other articles published on Jan 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+