വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇവര്‍ ഏത് ടീമിനെയും തകര്‍ക്കും', വിദേശ താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇത്രയും വലിയ ആരാധക കൂട്ടത്തെ ലഭിച്ചതിന് പിന്നില്‍ വിദേശ താരങ്ങളുടെ പങ്ക് വലുതാണ്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിപ്പോയെങ്കിലും പ്രതീക്ഷിച്ച വിദേശ താരങ്ങളെല്ലം ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഏത് ടീമിനെയും വീഴ്ത്താന്‍ കഴിയുന്ന ഐപിഎല്ലിലെ വിദേശ താരങ്ങളുടെ മികച്ച പ്ലേയിങ് 11 നോക്കാം.

ഫഫ് ഡുപ്ലെസിസ്-ജോണി ബെയര്‍സ്‌റ്റോ

ഫഫ് ഡുപ്ലെസിസ്-ജോണി ബെയര്‍സ്‌റ്റോ

സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസും ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയുമാണ് ഓപ്പണര്‍മാര്‍. ഇരുവരും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. നാല് തുടര്‍ അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ഏഴ് മത്സരത്തില്‍ നിന്ന് 64 ശരാശരിയില്‍ 320 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. തന്റെ പരിചയസമ്പത്ത് മുതലാക്കിക്കളിക്കുന്ന താരമാണ് ഡുപ്ലെസിസിസ്.

ഫഫ് ഡുപ്ലെസിസ്-ജോണി ബെയര്‍സ്‌റ്റോ

ബെയര്‍‌സ്റ്റോ ഏഴ് മത്സരത്തില്‍ നിന്ന് 248 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ കടന്നാക്രമിക്കുന്ന ബെയര്‍‌സ്റ്റോ 141.71 സ്‌ട്രൈക്കറേറ്റിലായിരുന്നു മിന്നും പ്രകടനം നടത്തിയത്.വരുന്ന സീസണില്‍ ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ബെയര്‍‌സ്റ്റോ

മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബിഡി

മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബിഡി

ഇത്തവണ സിഎസ്‌കെയുടെ കണ്ടെത്തലാണ് മോയിന്‍ അലി. ശരാശരി ഓള്‍റൗണ്ടറെന്ന നിലയില്‍ ടോപ് ഓഡറിലെ വിശ്വസ്തനായി ഇത്തവണ മോയിന്‍ മാറി. ആറ് മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് അദ്ദേഹം നേടിയത്. 157.25 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു മോയിന്റെ പ്രകടനം.

മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബിഡി

2020ല്‍ പഞ്ചാബിനൊപ്പം തീര്‍ത്തും പരാജയപ്പെട്ട മാക്‌സ്‌വെല്‍ ഇത്തവണ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 14.25 കോടിക്ക് ആര്‍സിബിയിലെത്തിയ താരം ഏഴ് മത്സരത്തില്‍ നിന്ന് 223 റണ്‍സാണ് നേടിയത്. 144.80 എന്ന മികച്ച ശരാശരിയും മാക്‌സ് വെല്ലിനുണ്ടായിരുന്നു.

മോയിന്‍ അലി,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബിഡി

പ്രായം തളര്‍ത്താതെ മധ്യനിരയില്‍ ഇത്തവണയും തല്ലിത്തകര്‍ക്കാന്‍ എബി ഡിവില്ലിയേഴ്‌സിനായി. 37കാരനായ താരം ഏഴ് മത്സരത്തില്‍ നിന്ന് 207 റണ്‍സാണ് നേടിയത്. 164.28 ആണ് സ്‌ട്രൈക്കറേറ്റ്.

കീറോണ്‍ പൊള്ളാര്‍ഡ്,ആന്‍ഡ്രേ റസല്‍,റാഷിദ് ഖാന്‍

കീറോണ്‍ പൊള്ളാര്‍ഡ്,ആന്‍ഡ്രേ റസല്‍,റാഷിദ് ഖാന്‍

ഫിനിഷര്‍ റോളില്‍ മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ് ഇത്തവണയും മികവ് കാട്ടി. സിഎസ്‌കെയ്‌ക്കെതിരേ വമ്പന്‍ വിജലക്ഷ്യം പിന്തുടരുമ്പോള്‍ 34 പന്തില്‍ 87 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിക്കാന്‍ പൊള്ളാര്‍ഡിന് സാധിച്ചിരുന്നു. ഇത്തവണത്തെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇത്.

കീറോണ്‍ പൊള്ളാര്‍ഡ്,ആന്‍ഡ്രേ റസല്‍,റാഷിദ് ഖാന്‍

കെകെആറിന്റെ ആന്‍ഡ്രേ റസലാണ് മറ്റൊരു താരം. സിഎസ്‌കെയ്‌ക്കെതിരേ 54 റണ്‍സുമായി തിളങ്ങിയ താരം മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

കീറോണ്‍ പൊള്ളാര്‍ഡ്,ആന്‍ഡ്രേ റസല്‍,റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് എട്ടാമന്‍. സ്പിന്നുകൊണ്ട് മായാജാലം കാട്ടുന്ന റാഷിദ് ഏഴ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് നേടിയത്. 6.14 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ക്രിസ് മോറിസ്,

ക്രിസ് മോറിസ്,

16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ക്രിസ് മോറിസാണ് ടീമിലെ ഒമ്പതാമന്‍. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി തിളങ്ങിയ അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ക്രിസ് മോറിസ്,

പാറ്റ് കമ്മിന്‍സാണ് 10ാമന്‍. സിഎസ്‌കെയ്‌ക്കെതിരേ 33 പന്തില്‍ 65 റണ്‍സ് നേടി ബാറ്റുകൊണ്ട് മികവ് തെളിയിച്ച കമ്മിന്‍സ് ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കില്ലായിരുന്നു.

ക്രിസ് മോറിസ്,

മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ടാണ് 11ാമന്‍. ന്യൂബോളില്‍ മികവ് കാട്ടുന്ന ബോള്‍ട്ട് ഏഴ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് നേടിയത്. യോര്‍ക്കറുകളോടൊപ്പം നന്നായി പന്ത് സ്വിങ് ചെയ്യിക്കാനും ബോള്‍ട്ടിന് മികവുണ്ട്.

Story first published: Sunday, May 9, 2021, 10:25 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X