Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബെസ്റ്റ് ഇന്ത്യന്‍ 11 ഇതാ, ഇതില്‍ എത്രപേര്‍ ടി20 ലോകകപ്പ് കളിക്കും, കണ്ടറിയാം

മുംബൈ: കോവിഡ് ബാധയെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. 2020ല്‍ യുഎഇയില്‍ വിജയകരമായി നടത്താന്‍ സാധിച്ചെങ്കിലും ഇന്ത്യയില്‍ വെച്ച് ഐപിഎല്‍ നടത്തിയപ്പോള്‍ ബയോബബിള്‍ സുരക്ഷയില്‍ വീഴ്ച സംഭവിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. ടി20 ലോകകപ്പ് വരാനിരിക്കെ യുവതാരങ്ങളെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇത്തവണത്തെ ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലെ മികച്ച പ്ലേയിങ് 11 ഏതാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍,പൃഥ്വി ഷാ

ശിഖര്‍ ധവാന്‍,പൃഥ്വി ഷാ

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വെടിക്കെട്ട് പ്രകടനമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 54.29 ശരാശരിയിലും 134.27 സ്‌ട്രൈക്കറേറ്റിലും 380 റണ്‍സുമായി ഓറഞ്ച് ക്യാപ് ധവാന്റെ തലയിലായിരുന്നു. ഡല്‍ഹിയുടെ തന്നെ മറ്റൊരു ഓപ്പണറായ പൃഥ്വി ഷായാണ് ധവാന്റെ പങ്കാളി. എട്ട് ഇന്നിങ്‌സില്‍ നിന്ന് 38.50 ശരാശരിയിലും 164.48 സ്‌ട്രൈക്കറേറ്റിലും 308 റണ്‍സാണ് അദ്ദേഹം നേടിയത്.കെകെആറിനെതിരായ മത്സരത്തില്‍ ഒരോവറിലെ ആറ് പന്തും പൃഥ്വി ബൗണ്ടറി പായിച്ചിരുന്നു.

കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍,റിഷഭ് പന്ത്

കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍,റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലാണുള്ളത്. ഏഴ് മത്സരത്തില്‍ നിന്ന് 66.20 ശരാശരിയില്‍ 331 റണ്‍സാണ് താരം നേടിയത്. 136.21 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. രണ്ട് തവണ 90ലധികം റണ്‍സും അദ്ദേഹം നേടി.

കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍,റിഷഭ് പന്ത്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് നാലാം നമ്പറില്‍. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 277 റണ്‍സാണ് സഞ്ജു നേടിയത്. 46.16 എന്ന മികച്ച ശരാശരിയും 145.78 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റും സഞ്ജുവിന്റെ പേരിലുണ്ടായിരുന്നു. ഇത്തവണ കൂടുതല്‍ സ്ഥിരത കാട്ടാന്‍ സഞ്ജുവിനായി.

ടീമിന്റെ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്താണ്. എട്ട് മത്സരത്തില്‍ നിന്ന് 213 റണ്‍സാണ് താരം നേടിയത്. 35 ശരാശരിയിലായിരുന്നു റിഷഭിന്റെ പ്രകടനം.

രവീന്ദ്ര ജഡേജ,ഹര്‍ഷല്‍ പട്ടേല്‍,രാഹുല്‍ ചഹാര്‍

രവീന്ദ്ര ജഡേജ,ഹര്‍ഷല്‍ പട്ടേല്‍,രാഹുല്‍ ചഹാര്‍

സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആറാമന്‍.ഏഴ് മത്സരത്തില്‍ നിന്ന് 131 റണ്‍സും ആറ് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഡെത്ത് ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. ആര്‍സിബിക്കെതിരേ 67 റണ്‍സും മൂന്ന് വിക്കറ്റും നേടാന്‍ ജഡേജയ്ക്കായി.

രവീന്ദ്ര ജഡേജ,ഹര്‍ഷല്‍ പട്ടേല്‍,രാഹുല്‍ ചഹാര്‍

ആര്‍സിബി പേസ് ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലാണ് ഏഴാമന്‍. 7 ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിനുടമയായി മുന്നിട്ട് നില്‍ക്കുന്നത് ഹര്‍ഷലാണ്. മുംബൈക്കെതിരേ ആദ്യമായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമെന്ന ബഹുമതി ഹര്‍ഷല്‍ സ്വന്തമാക്കി.

എട്ടാമനായി മുംബൈ സ്പിന്നര്‍ രാഹുല്‍ ചഹാറാണ്. ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം പിഴുതത്. 7.21 എന്ന മികച്ച ഇക്കോണമിയിലായിരുന്നു രാഹുലിന്റെ മിന്നും പ്രകടനം.

ദീപക് ചഹാര്‍,ആവേഷ് ഖാന്‍,രവി ബിഷ്‌നോയ്

ദീപക് ചഹാര്‍,ആവേഷ് ഖാന്‍,രവി ബിഷ്‌നോയ്

ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് സിഎസ്‌കെയുടെ ദീപക് ചഹാര്‍. ഏഴ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് ദീപക് നേടിയത്. ഇതില്‍ രണ്ട് നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കപ്പെടുന്ന പേരാണ് ദീപകിന്റേത്.

ദീപക് ചഹാര്‍,ആവേഷ് ഖാന്‍,രവി ബിഷ്‌നോയ്

ഡല്‍ഹി യുവ പേസര്‍ ആവേഷ് ഖാനാണ് 10ാമന്‍. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ആവേഷ് ഖാന്‍ നേടിയത്. 7.70 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ആവേഷ് ഖാന്റെ പ്രകടനം.

11ാമനായി സ്പിന്നര്‍ രവി ബിഷ്‌നോയിയെയാണ് പരിഗണിക്കുന്നത്. പഞ്ചാബ് കിങ്‌സ് താരം നാല് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് നേടിയത്. 6.18 ആയിരുന്നു താരത്തിന്റെ ഇക്കോണമി.

Story first published: Sunday, May 9, 2021, 18:19 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+