For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എല്ലാ ടീമുകളെയും പരിഗണിച്ചുള്ള ഏറ്റവും മികച്ച പ്ലേയിങ് 11 ഇതാ, രോഹിതിന് ഇടമില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 25 ദിവസം മാത്രം. ഏപ്രില്‍ 9നാണ് ഇത്തവണ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മെയ് 30നാണ് കലാശപ്പൂരം. അവസാന സീസണിലേതുപോലെ അടച്ചിട്ട സ്‌റ്റേഡിയത്തിലാവും ഇത്തവണ മത്സരം നടക്കുക. ഇന്ത്യയിലാണ് മത്സരമെങ്കിലും ഒരു ടീമിനും തട്ടകത്തിന്റെ ആധിപത്യം ലഭിക്കില്ല. ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാ ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11വനെ പരിചയപ്പെടാം.


വാര്‍ണറും രാഹുലും ഓപ്പണ്‍മാര്‍

വാര്‍ണറും രാഹുലും ഓപ്പണ്‍മാര്‍

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വാര്‍ണര്‍ 142 മത്സരത്തില്‍ നിന്ന് 5254 റണ്‍സാണ് നേടിയിട്ടുള്ളത്. 42.71 ശരാശരിയും 140 ന് മുകളില്‍ സ്‌ട്രൈക്കറേറ്റും വാര്‍ണര്‍ക്കുണ്ട്. നാല് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള വാര്‍ണര്‍ അവസാന സീസണില്‍ നേടിയത് 548 റണ്‍സാണ്.

അവസാന സീസണിലെ ഓറഞ്ച് ക്യാപിന് ഉടമയാണ് രാഹുല്‍. ഓപ്പണിങ്ങില്‍ സ്ഥിരതയോടെ തിളങ്ങുന്ന താരം 81 മത്സരത്തില്‍ നിന്ന് നേടിയിട്ടുള്ളത് 2647 റണ്‍സാണ്. അവസാന സീസണില്‍ 670 റണ്‍സാണ് നേടിയത്.

ബാറ്റിങ് നിരയിലും പ്രമുഖര്‍

ബാറ്റിങ് നിരയിലും പ്രമുഖര്‍

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. 192 മത്സരത്തില്‍ നിന്ന് 5878 റണ്‍സാണ് അദ്ദേഹം നേടിയത്. 39 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. അവസാന സീസണില്‍ 15 മത്സരത്തില്‍ നിന്ന് നേടിയത് 466 റണ്‍സ്. ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ് നാലാം നമ്പറില്‍. 169 മത്സരത്തില്‍ നിന്ന് 4849 റണ്‍സാണ് അദ്ദേഹം നേടിയത്. 38 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയ എബിഡി അവസാന സീസണില്‍ 454 റണ്‍സാണ് നേടിയത്.

അഞ്ചാമനും ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും റിഷഭ് പന്താണ്. 68 മത്സരത്തില്‍ നിന്ന് 2079 റണ്‍സാണ് താരം നേടിയത്. 12 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും റിഷഭിന്റെ പേരിലുണ്ട്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 343 റണ്‍സാണ് നേടിയത്.

മധ്യനിരയില്‍ വമ്പനടിക്കാര്‍

മധ്യനിരയില്‍ വമ്പനടിക്കാര്‍

മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യയാണ് ആറാമന്‍. പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് 80 മത്സരത്തില്‍ നിന്ന് 1349 റണ്‍സാണ് നേടിയത്. 42 വിക്കറ്റും അക്കൗണ്ടിലുണ്ട്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് നേടിയത് 281 റണ്‍സ്. കെകെആറിന്റെ ആന്‍ഡ്രേ റസലാണ് ഏഴാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ റസല്‍ 74 മത്സരത്തില്‍ നിന്ന് നേടിയത് 1517 റണ്‍സാണ്. 60 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. വമ്പനടികൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച താരമാണ് റസല്‍.

ബൗളിങ് നിര

ബൗളിങ് നിര

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറാണ് എട്ടാമന്‍. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഭുവി റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള ബൗളറാണ്. 121 മത്സരത്തില്‍ നിന്ന് 136 വിക്കറ്റാണ് ഭുവനേശ്വര്‍ വീഴ്ത്തിയിട്ടുള്ളത്. ഹൈദരാബാദിന്റെ തന്നെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ഒമ്പതാമന്‍. 62 മത്സരത്തില്‍ നിന്ന് 75 വിക്കറ്റാണ് താരം വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടീമിലെ 10ാമന്‍. അവസാന സീസണില്‍ 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. 92 മത്സരത്തില്‍ നിന്ന് 109 വിക്കറ്റാണ് താരം ആകെ നേടിയത്. ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് 11ാമന്‍. 99 മത്സരത്തില്‍ നിന്ന് 119 വിക്കറ്റ് നേടിയ താരം കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനാണ്.

Story first published: Monday, March 15, 2021, 16:31 [IST]
Other articles published on Mar 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+