വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ ആര്‍സിബി കപ്പടിക്കും', അഞ്ച് കാരണങ്ങളിതാ

ബംഗളൂരു: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഐപിഎല്‍2021 പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റ് തുടരാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നടക്കാന്‍ സാധ്യത കുറവാണ്. വിദേശ താരങ്ങളുടെ പങ്കാളിത്തമടക്കം പല പ്രതിസന്ധികളെയും ബിസിസി ഐക്ക് അതിജീവിച്ചാല്‍ മാത്രമെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനാവൂ. ഇത്തവണ ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ ആരാവും കപ്പ് നേടുക?ആര്‍സിബി കപ്പ് നേടും,വെറുതെ പറയുന്നതല്ല. അഞ്ച് കാരണങ്ങളിതാ.

പ്രമുഖരെ വീഴ്ത്തി കരുത്ത്കാട്ടി

പ്രമുഖരെ വീഴ്ത്തി കരുത്ത്കാട്ടി

സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയ ആര്‍സിബി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 6 റണ്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനെ 1 റണ്‍സിനും തോല്‍പ്പിച്ചു. പ്രമുഖ ടീമുകള്‍ക്കെതിരേ ആര്‍സിബി നടത്തിയ ഈ പ്രകടനം ടീമിന് കരുത്ത് നല്‍കുന്നു. ഈ ആത്മവിശ്വാസം ടീമിന് കരുത്താകും.

സീസണില്‍ മികച്ച തുടക്കം ലഭിച്ചു

സീസണില്‍ മികച്ച തുടക്കം ലഭിച്ചു

സീസണില്‍ മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിക്കാന്‍ കോലിപ്പടയ്ക്കായി. ടീമെന്ന നിലയില്‍ മികച്ച കെട്ടുറപ്പിലേക്കെത്താന്‍ ആര്‍സിബിക്കായി. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരാണ് ആര്‍സിബി. വിദേശ താരങ്ങളെല്ലാം ശരാശരി പ്രകടനവും കാഴ്ചവെച്ചു. ഇതെല്ലാം ആര്‍സിബിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

ബൗളിങ് നിരയുടെ ഉജ്ജ്വല ഫോം

ബൗളിങ് നിരയുടെ ഉജ്ജ്വല ഫോം

ആര്‍സിബിയുടെ ബൗളിങ് നിര ഉജ്ജ്വല ഫോമിലാണ്. ഇത്രയും നാള്‍ ബാറ്റിങ് കരുത്തുണ്ടെങ്കിലും ബൗളിങ്ങില്‍ ആര്‍സിബി മോശമായിരുന്നു. എന്നാല്‍ ഇത്തവണ ബൗളര്‍മാരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഹര്‍ഷല്‍ പട്ടേല്‍ 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് അണിയുമ്പോള്‍ കെയ്ല്‍ ജാമിസന്‍ ഒമ്പത് വിക്കറ്റുമായി മികച്ച പിന്തുണയേകുന്നു. ഇതെല്ലാം ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്ന കാര്യങ്ങളാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം

മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം ടീമിന്റെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്നു. 2020 സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തിയ താരം ആര്‍സിബിക്കൊപ്പം 2021 സീസണില്‍ 223 റണ്‍സുമായി തിളങ്ങി.140ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച അദ്ദേഹം രണ്ട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. കടന്നാക്രമണത്തിന് പകരം ഉത്തരവാദിത്തത്തോടെ ബാറ്റുവീശാന്‍ മാക്‌സ് വെല്ലിന് ഇത്തവണ സാധിച്ചു. ടീമില്‍ പോസിറ്റീവ് സാഹചര്യം നിറയ്ക്കുന്ന താരമാണ് മാക്‌സ്‌വെല്‍.

ഏറ്റവും മികച്ച ബാറ്റിങ് നിര

ഏറ്റവും മികച്ച ബാറ്റിങ് നിര

ഏറ്റവും ശക്തമായ ബാറ്റിങ് നിരയാണ് ആര്‍സിബിക്കൊപ്പമുള്ളത്.വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ലോക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലികളായ താരങ്ങളാണ്. ഇവരെല്ലാം ഫോമിലാണ്. അതിനാല്‍ത്തന്നെ ഏത് കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെയും മികച്ച സ്‌കോര്‍ നേടാന്‍ ഇവര്‍ക്ക് സാധിക്കും. ഇത് ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.

Story first published: Tuesday, May 18, 2021, 11:58 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X