Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'കറുത്ത കുതിരകളായി' രാജസ്ഥാന്‍, എല്ലാവരേയും ഞെട്ടിക്കും, മൂന്ന് കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുകയാണ്. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ഐപിഎല്ലിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇത്തവണത്തെയും ഫേവറേറ്റുകള്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഈ സീസണില്‍ എല്ലാവരെയും ഞെട്ടിക്കുന്ന കറുത്ത കുതിരകളായി രാജസ്ഥാന്‍ മാറുമെന്നുറപ്പാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

കരുത്തുറ്റ ഓള്‍റൗണ്ടര്‍മാര്‍

കരുത്തുറ്റ ഓള്‍റൗണ്ടര്‍മാര്‍

ശക്തരായ ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിര രാജസ്ഥാനൊപ്പമുണ്ടെന്നതാണ് അവരുടെ പ്രധാന കരുത്ത്. അതില്‍ പ്രധാനി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും പന്തുകൊണ്ട് വഴിത്തിരിവ് സൃഷ്ടിക്കാനും അദ്ദേഹം മിടുക്കനാണ്. അവസാന സീസണില്‍ ഓപ്പണിങ് ഇറങ്ങി മികച്ച പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്.

ശിവം ദുബെയെ ഇത്തവണ രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. ആര്‍സിബി അവസാന സീസണില്‍ ഒഴിവാക്കിയ താരമാണ് ദുബെ. കൂടാതെ പേസ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. സീനിയര്‍ താരമായ മോറിസ് ഡെത്ത് ഓവറിലടക്കം പന്തെറിയാനും മധ്യ നിരയില്‍ വെടിക്കെട്ട് നടത്താനും മികവുള്ള താരമാണ്. രാഹുല്‍ തെവാത്തിയ അവസാന സീസണില്‍ തന്റെ പ്രതിഭ തെളിയിച്ചതാണ്.

സംതുലിതമായ ബാറ്റിങ് നിര

സംതുലിതമായ ബാറ്റിങ് നിര

ശക്തമായ ബാറ്റിങ് നിര ഇത്തവണ രാജസ്ഥാനൊപ്പമുണ്ട്. ബെന്‍ സ്റ്റോക്‌സ് ഓപ്പണറാവുമ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ യശ്വസി ജയ്‌സ്വാളും ഇടം പിടിക്കും. മൂന്നാമനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇറങ്ങുമ്പോള്‍ നാലാമനായി ജോസ് ബട്‌ലര്‍ ക്രീസിലെത്തും. അഞ്ചാമന്‍ ശിവം ദുബെയും ആറാമന്‍ രാഹുല്‍ തെവാത്തിയയുമാണ്. ഏഴാമനായി ക്രിസ് മോറിസും ഇറങ്ങും. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് രാജസ്ഥാനിലുള്ളത്. ഇവരുടെ സ്ഥിരത മാത്രമാണ് പ്രശ്‌നം.

മികച്ച യുവതാരനിര

മികച്ച യുവതാരനിര

ക്യാപ്റ്റനടക്കം മികച്ച യുവ താരനിരയാണ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ളത്. യശ്വസി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്,കാര്‍ത്തിക് ത്യാഗി എന്നിവരാണ് ടീമിലെ പ്രധാന യുവതാരങ്ങള്‍. ടീമിന്റെ ശരാശരി പ്രായപരിധി 28 വയസാണ്. മികച്ച സീനിയര്‍ താരനിരയും രാജസ്ഥാനൊപ്പമുണ്ട്. ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവമാണ് ഇത്തവണ ടീമിന്റെ പ്രധാന പ്രശ്‌നം.

Story first published: Friday, April 2, 2021, 12:41 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+