വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

ചെന്നൈ: പുതിയ സീസണില്‍ കത്തിക്കയറാന്‍ ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഐപിഎല്ലില്‍ നിന്നും പുറത്ത്. പരിക്ക് കാരണം ബെന്‍ സ്റ്റോക്ക്‌സ് സീസണില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ ഫ്രാഞ്ചൈസി ചൊവാഴ്ച്ച സ്ഥിരീകരിച്ചു. പഞ്ചാബ് കിങ്‌സിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെയാണ് സ്റ്റോക്ക്‌സിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെതിരായ ക്യാച്ച് കൈപ്പിടിയിലാക്കുന്നതിനിടെ താരത്തിന്റെ ഇടതുകയ്യിലെ വിരലിന് പരിക്ക് സംഭവിക്കുകയായിരുന്നു.

IPL 2021: Ben Stokes Ruled Out Of IPL 2021

ലോങ് ഓണില്‍ നിന്നും ഓടിയെത്തിയ സ്‌റ്റോക്ക്‌സ് പൂര്‍ണമായി ഡൈവ് ചെയ്തുകൊണ്ടാണ് ഗെയ്‌ലിന്റെ ക്യാച്ചെടുത്തത്. ഫീല്‍ഡില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെതിരായ ഇന്നിങ്‌സില്‍ സ്റ്റോക്ക്‌സ് പന്തെറിഞ്ഞിരുന്നില്ല. മറുപടി ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ താരത്തിന് സാധിക്കാതെ പോയി. മത്സരശേഷം നടത്തിയ വിദഗ്ധ പരിശോധനയില്‍ വിരലിന് പൊട്ടലുള്ളതായി മെഡിക്കല്‍ സംഘം കണ്ടെത്തി. ഐപിഎല്‍ 2021 സീസണില്‍ ബെന്‍ സ്റ്റോക്ക്‌സ് പങ്കെടുക്കില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്തായാലും സ്‌റ്റോക്ക്‌സിന് പകരം പുതിയ ആളെ കണ്ടെത്താനുള്ള നടപടി ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ നിന്ന് പുറത്തായെങ്കിലും താരം ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് സൂചന. സ്റ്റോക്ക്‌സിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് രാജസ്ഥാനോട് തേടുന്നുണ്ട്. ഐപിഎല്ലിന് ശേഷം ന്യൂസിലാന്‍ഡുമായി രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുണ്ട്. ലോര്‍ഡ്‌സില്‍ ജൂണ്‍ 2 -നാണ് പരമ്പരയ്ക്ക് തുടക്കമാവുക.

നിലവില്‍ ഇസിബിയുമായി കേന്ദ്ര കരാര്‍ ഒപ്പിട്ടിരിക്കുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിനായി ഇന്ത്യയിലുണ്ട്. ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ക്രിസ് വോക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ഇതില്‍പ്പെടും. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്ക് ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യയെയും ടെസ്റ്റില്‍ നേരിടാനുള്ള പുറപ്പാടിലാണ് ഇംഗ്ലണ്ട്. ശേഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലും ഓസ്‌ട്രേലിയയില്‍ വെച്ചുള്ള ആഷസ് പരമ്പരയിലും ഇംഗ്ലണ്ടിന് പങ്കെടുക്കണം.

Story first published: Tuesday, April 13, 2021, 23:13 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X