IPL 2021: ഐപിഎല്ലിലെ പിച്ചുകള്‍ വെറും ചവറ്റുകുട്ടകളാണ്; തുറന്നടിച്ച് ബെന്‍ സ്റ്റോക്‌സ്
ഐപിഎല്‍ ആരംഭിക്കും മുമ്പ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കുന്തമുനയായി മാറുമെന്ന് കരുതിയ താരമായിരുന്നു ബെന്‍ സ്‌റ്റോക്‌സ്. എന്നാല്‍ വിരലിനേറ്റ പരുക്ക് മൂലം സ്റ്റോക്‌സിന് ഈ സീസണ്‍ തന്നെ നഷ്ടമായിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്ലിലെ പിച്ചുകള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി സ്‌റ്റോക്‌സ് രംഗത്ത് എത്തിയിരിക്കുകയാണ്.
നിലവില്‍ രണ്ടിടത്തായാണ് ഐപിഎല്ലിന്റെ ആദ്യ പാദ മത്സരങ്ങള്‍ നടക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും. രണ്ട് സ്റ്റേഡിയത്തിലേയും പിച്ചുകളും തമ്മില്‍ വലിയ അന്തരമുണ്ട്. മുംബൈയിലെ പിച്ചില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറന്നു. പലപ്പോഴും സ്‌കോര്‍ 200 കടന്നു. അതേസമയം 150 ന് മുകളിലുള്ള ലക്ഷ്യം കടക്കാന്‍ ചെന്നൈയില്‍ ടീമുകള്‍ പാടുപെടുകയായിരുന്നു. പന്ത് പഴയതാകും തോറ് കളി കഠിനമായി മാറുകയായിരുന്നു.

ഐപിഎല്‍ മത്സരങ്ങളില്‍ സ്‌കോര്‍ എന്നത് 160-170 ആയിരിക്കണമെന്നാണ് സ്റ്റോക്‌സ് അഭിപ്രായപ്പെടുന്നത്. ഇല്ലാതെ 130-140 ആയി ചുരുങ്ങരുതെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിലെ പിച്ചുകള്‍ കൂടുതല്‍ നന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റോക്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റോക്‌സ് പിച്ചുകള്‍ക്കെതിരെ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഐപിഎല്‍ മുന്നോട്ട് പോകുമ്പോള്‍ പിച്ചുകള്‍ കൂടുതല്‍ മോശമാകില്ലെന്ന് പ്രതീക്ഷിക്കുന്നു. 160-170 മിനിമം സ്‌കോര്‍ ആകാതെ 130-140 ആകുന്നത് പിച്ച് ചവറ്റുകുട്ടയായത് കൊണ്ടാണ് എന്നായിരുന്നു സ്റ്റോക്‌സിന്റെ വാക്കുകള്‍. നേരത്തേയും പിച്ചുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വരും മത്സരങ്ങളില്‍ പിച്ചുകളുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നത് കണ്ടഠിയേണ്ടതാണ്.

അതേസമം ഐപിഎല്ലില്‍ ഈ സീസണില്‍ ഒരു മത്സരം മാത്രമാണ് സ്‌റ്റോക്‌സിന് കളിക്കാനായത്. രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ മാത്രമാണ് സ്‌റ്റോക്‌സ് ഇറങ്ങിയത്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബി കിംഗ്‌സിനെതിരെയായിരുന്നു രാജസ്ഥാന്റെ മത്സരം. വിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് സ്റ്റോക്‌സ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്. സ്‌റ്റോക്‌സിന് പുറമെ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരേയും രാജസ്ഥാന് നഷ്ടമായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സിനെതിരെയായിരുന്നു രാജസ്ഥാന്റെ അവസാന മത്സരം. ഇതില്‍ പത്ത് വിക്കറ്റിനായിരുന്നു സഞ്ജു സാംസണ്‍ നയിക്കുന്ന ടീം പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് രാജസ്ഥാന്‍ പിന്തള്ളപ്പെടുകയായിരുന്നു. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അങ്കത്തിന് ഇറങ്ങുകയാണ് രാജസ്ഥാന്‍. ജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാന് മുന്നിലില്ല.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പൊരുതി തോറ്റതിന്റെ ആവേശത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. എന്നാല്‍ രാജസ്ഥാന്‍ ആകട്ടെ കഴിഞ്ഞ കളിയിലും പരാജയമായിരുന്നു. മധ്യനിരയുടെ ചെറുത്തു നില്‍പ്പ് മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനുണ്ടായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ ആദ്യ കളിയിലെ സെഞ്ചുറി പ്രകടനത്തിന് ശേഷം തിളങ്ങാത്തതും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം വളരെ അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications