Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ഐപിഎല്‍ സെഞ്ച്വറി, പക്ഷെ ദേശീയ ടീമിനൊപ്പം ഒരു ടി20 അര്‍ധ സെഞ്ച്വറി പോലുമില്ല; മൂന്ന് പേര്‍ ഇതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. കഴിഞ്ഞ 13 സീസണിനിടെ ദേശീയ തലത്തിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്യാന്‍ ഐപിഎല്ലിലൂടെ സാധിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ,ജസ്പ്രീത് ബുംറ,യുസ്‌വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം ഐപിഎല്ലിലൂടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചവരാണ്. ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടും ദേശീയ ടീമിനൊപ്പം ടി20യില്‍ അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ട് ടീമിനെ 2019ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളാക്കിയത് ബെന്‍ സ്റ്റോക്‌സാണ്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റിലൂടെയാണ് സ്റ്റോക്‌സ് ആദ്യമായി ഐപിഎല്ലിലെത്തിയത്. 14.5 കോടിക്കായിരുന്നു താരത്തിന്റെ വരവ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ പുറത്താവാതെ 103 റണ്‍സ് നേടാന്‍ സ്റ്റോക്‌സിനായി.

ബെന്‍ സ്‌റ്റോക്‌സ്

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരേയും സ്‌റ്റോക്‌സ് സെഞ്ച്വറി നേടി. രാജസ്ഥാനില്‍ ടോപ് ഓഡറില്‍ ഇറങ്ങിയാണ് സ്‌റ്റോക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. എന്നാല്‍ ഇംഗ്ലണ്ടില്‍ മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങുന്ന സ്റ്റോക്‌സിന് ഒരു തവണപോലും അര്‍ധ സെഞ്ച്വറി നേടാനായിട്ടില്ല. 47 റണ്‍സാണ് ഇംഗ്ലണ്ടിനുവേണ്ടി സ്റ്റോക്‌സിന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍.

മുരളി വിജയ്

മുരളി വിജയ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്ന മുരളി വിജയ് ഒരുകാലത്ത് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം തിളങ്ങുന്ന മുരളി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 58 പന്തില്‍ 113 റണ്‍സ് നേടിയിട്ടുണ്ട്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 127 റണ്‍സും മുരളി വിജയ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഒമ്പത് ടി20 മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും 169 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് മലയാളി താരം സഞ്ജു സാംസണ്‍. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരമാണ് സഞ്ജു. 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേ ഡല്‍ഹിക്കുവേണ്ടി 63 പന്തില്‍ 102 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും സഞ്ജു സെഞ്ച്വറി നേടി. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഏഴ് ടി20 മത്സരം കളിച്ച സഞ്ജു ആകെ നേടിയത് 83 റണ്‍സ്. 23 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, March 25, 2021, 12:56 [IST]
Other articles published on Mar 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+