IPL 2021: കെകെആറിന് തിരിച്ചുവരണം, എവിടെയാണ് മാറ്റം വേണ്ടത്? മൂന്ന് മാറ്റം അനിവാര്യം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി കെകെആര്‍ മാറിക്കഴിഞ്ഞു. ആദ്യ അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ കെകെആര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ കെകെആറിന് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിലെ ടീം പദ്ധതികളിലും ടീമിന്റെ ഘടനയിലും ഒരുപാട് പാളിച്ചകളുള്ളതാണ് കെകെആറിന് തിരിച്ചടിയാവുന്നത്. വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍ എവിടെയാണ് മാറ്റം വരുത്തേണ്ടത്? പരിശോധിക്കാം.

ബാറ്റിങ് ഓഡറില്‍ മാറ്റം അനിവാര്യം
ഓപ്പണിങ്ങില്‍ മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് പകരം തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള സുനില്‍ നരെയ്‌നെ നിധീഷ് റാണയ്‌ക്കൊപ്പം ഓപ്പണറാക്കണം. ഇന്ത്യയിലെ പിച്ചില്‍ ഇതിന് മുമ്പ് ബാറ്റിങ് മികവ് തെളിയിച്ച താരമാണ് നരെയ്ന്‍. മധ്യനിരയില്‍ സമ്മര്‍ദ്ദത്തിനിടെ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ താരത്തിന് സാധിക്കുന്നില്ല. അതിനാല്‍ പവര്‍പ്ലേയില്‍ നരെയ്‌നെ ഇറക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും.

മൂന്നാം നമ്പറില്‍ ഗില്‍ എത്തുമ്പോള്‍ ദിനേഷ് കാര്‍ത്തികിനെ നാലാമനാക്കണം. ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കുന്നില്ല. എന്നാല്‍ മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ കാര്‍ത്തിക് മിടുക്കനാണ്. മോര്‍ഗനും റസലും ത്രിപാഠിയും ഡെത്ത് ഓവറില്‍ തല്ലിത്തകര്‍ക്കുന്നവരായി മാറ്റിയാല്‍ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ പരിഹാരം കാണാനായേക്കും.

റസലിന് പകരം ബെന്‍ കട്ടിങ്
ആന്‍ഡ്രേ റസല്‍ ഫിറ്റ്‌നസ് കുറവുകൊണ്ട് വളരെയധികം പ്രയാസപ്പെടുന്നുണ്ട്. പഴയപോലെ വേഗത്തില്‍ ഓടാനോ ഡൈവ് അടിക്കാനോ ഒന്നും താരത്തിന് സാധിക്കുന്നില്ല. അതിനാല്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം നിരാശപ്പെടുത്തുന്നു. ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാം. റസല്‍ മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഇതിനോടകം മികവ് തെളിയിച്ച ബെന്‍ കട്ടിങ്ങിനെ പകരക്കാരനായി ഇറക്കാം.മീഡിയം പേസറായ താരം മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ഓസ്‌ട്രേലിയക്കാരനായ താരം 21 മത്സരത്തില്‍ നിന്ന് 238 റണ്‍സാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്.

കമ്മിന്‍സിന് പകരം ഫെര്‍ഗൂസന്‍
അവസാന സീസണില്‍ കെകെആറിനൊപ്പം തിളങ്ങിയ പേസറാണ് കിവീസിന്റെ ലോക്കി ഫെര്‍ഗൂസന്‍. പാറ്റ് കമ്മിന്‍സ് ബാറ്റിങ്ങില്‍ കരുത്തുള്ള താരമാണെങ്കിലും പേസറെന്ന നിലയില്‍ നന്നായി റണ്‍സ് വഴങ്ങുന്നു. ഈ സാഹചര്യത്തില്‍ കമ്മിന്‍സിന് വിശ്രമം നല്‍കി ലോക്കി ഫെര്‍ഗൂസനെ കളിപ്പിക്കുന്നതാവും ടീമിന് ഗുണം ചെയ്യുക. ഡെത്ത് ഓവറിലടക്കം റണ്ണൊഴുക്ക് തടയുന്നതില്‍ കമ്മിന്‍സ് പരാജയപ്പെടുകയാണ്. അതിനാല്‍ത്തന്നെ ഈ മാറ്റം അനിവാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications