IPL 2021: നിര്‍ത്തിവച്ച ഐപിഎല്‍ ഇനി നടക്കുമോ? ഉണ്ടെങ്കില്‍ എപ്പോള്‍? ബ്രിജേഷ് പട്ടേല്‍ പറയുന്നു

ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ഇനി ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. ഇതേക്കുറിച്ച് നിര്‍ണായക പ്രതികരണം നടത്തിയിരിക്കുകയാണ് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഇനി 31 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. ഇവ സപ്തംബര്‍ വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി പട്ടേല്‍ വ്യക്തമാക്കി.

ശേഷിച്ച മല്‍സരങ്ങള്‍ക്കായി പുതിയ വിന്‍ഡോ കണ്ടെത്താനാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രമം. അനുയോജ്യമായ ഒരു വിന്‍ഡോ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. സപ്തംബറില്‍ അതിനു കഴിയുമോയെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഐസിസിയുടെയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെയും പ്ലാനുകളെക്കുറിച്ച് അറിയേണ്ടണ്ടതുണ്ട്. ഇതനുസരിച്ചായിരിക്കും ഐപിഎല്‍ വിന്‍ഡോ പ്ലാന്‍ ചെയ്യുകയെന്നും പട്ടേല്‍ അറിയിച്ചു.

ഇങ്ങനെയും കളി നിര്‍ത്തും!- ക്രിക്കറ്റ് തടസ്സപ്പെട്ട മൂന്ന് അസാധാരണ സാഹചര്യങ്ങള്‍

IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!

നാലു ഫ്രാഞ്ചൈസികളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിസിഐ ഐപിഎല്‍ അനിശ്ചിതമയി നിര്‍ത്തിവച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവരുടെ പരിശോധനാഫലമായിരുന്നു പോസിറ്റീവായത്.

പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജിയുള്‍പ്പെടെ മൂന്നു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്ര എന്നിവരുടെ ഫലവും പോസിറ്റിവായിരുന്നു. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്കു ബിസിസിഐ നിര്‍ത്തിവച്ചത്.

വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീമിന് തിരക്കേറിയ. ഷെഡ്യൂളാണ് വരാനിരിക്കുന്നത്. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ അവിടെ പരമ്പരകളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

സപ്തംബര്‍ 14 വരെ ഇന്ത്യന്‍ ടീം ഫ്രിയാവില്ല. അതുകൊണ്ടു തന്നെ അതിനു ശേഷമായിരിക്കും ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളുടെ വിന്‍ഡോയായി ബിസിസിഐ പരിഗണിക്കുക.എന്നാല്‍ ഇന്ത്യയില്‍ ശേഷിച്ച മല്‍സരങ്ങള്‍ നടത്താനാവുമോയെന്ന കാര്യം സംശയമാണ്. ബാക്കി മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്. ഇക്കാര്യം ബിസിസിഐ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 4, 2021, 20:00 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X