For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മത്സരം ആറ് മൈതാനത്ത് മാത്രം,അത് നടക്കില്ല, എതിര്‍പ്പുമായി ഫ്രാഞ്ചൈസികള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ത്തന്നെ നടത്തുമെന്ന് നേരത്തെ തന്നെ ബിസിസി ഐ വ്യക്തമാക്കിയതാണ്. എന്നാല്‍ കോവിഡ് വ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ ആറ് വേദികളിലായി ഐപിഎല്‍ ചുരുക്കാനുള്ള തീരുമാനത്തിലാണ് ബിസിസിഐ. എന്നാല്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വിപരീതമായി ആറ് വേദികളില്‍ ഐപിഎല്‍ നടത്താനുള്ള തീരുമാനത്തോട് എതിര്‍പ്പുമായി ഫ്രാഞ്ചൈസികള്‍ എത്തിയിരിക്കുകയാണ്.

ആറ് മൈതാനങ്ങളിലായി ടൂര്‍ണമെന്റ് നടത്താനാവില്ലെന്നും നേരത്തെ നിശ്ചയിച്ച പോലെ രണ്ട് മൈതാനങ്ങളിലായി മത്സരം നടത്താമെന്നുമാണ് ഫ്രാഞ്ചൈസികളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'നേരത്തെ തീരുമാനിച്ച പോലെ രണ്ട് വേദികളിലായി മത്സരം നടത്തുകയെന്നതാണ് കൂടുതല്‍ നന്നാവുക. അവസാന സീസണ്‍ മൂന്ന് വേദികളിലായി നടത്തിയത് വിജയിച്ചിരുന്നു.

bcciandipl

ഫ്രാഞ്ചൈസികള്‍ മുംബൈയിലും പൂനെയിലുമാണ് മത്സരം നടക്കുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. പ്ലേ ഓഫ് അഹമ്മദാബാദിലും നടത്താം. എന്നാല്‍ ഈ പദ്ധതികള്‍ ഇപ്പോള്‍ മാറ്റിയതിനെക്കുറിച്ച് ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ അറിയണം'-ഒരു ഫ്രാഞ്ചൈസി പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആറ് വേദികളിലായി ടൂര്‍ണമെന്റ് നടത്തിയാല്‍ ചില ടീമുകള്‍ക്ക് തട്ടകത്തിന്റെ ആധിപത്യം ലഭിക്കില്ല.

അവസാന സീസണില്‍ യുഎഇയിലായിരുന്നു ഐപിഎല്‍ നടത്തിയത്. അവിടെ മൂന്ന് വേദികളിലായി ഐപിഎല്‍ മനോഹരമായി നടത്താന്‍ സാധിച്ചിരുന്നു. അതേ രീതി ഇന്ത്യയിലും തുടരാമെന്ന ധാരണയിലായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിസിസി ഐ നിലപാട് മാറ്റിയിരിക്കുകയാണ്. ആറ് വേദികളില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കുക വളരെ പ്രയാസമാണ്.

താരങ്ങള്‍ക്ക് നിരവധി തവണ യാത്ര ചെയ്യേണ്ട സാഹചര്യവും ഇതുമൂലം ഉണ്ടാവും. അതിനാല്‍ മൂന്ന് വേദികളിലായി ടൂര്‍ണമെന്റ് നടത്താനാവും ഫ്രാഞ്ചൈസികള്‍ താല്‍പര്യം പ്രകടിപ്പിക്കുക. നേരത്തെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഐപിഎല്‍ നടത്താനുള്ള പദ്ധതികളും ആലോചിച്ചിരുന്നു. എന്നാല്‍ സാധാരണപോലെ തന്നെയാവും ഇത്തവണ ഐപിഎല്‍ നടത്താമെന്നാണ് നിലവിലെ തീരുമാനം.

പൂനെയില്‍ കോവിഡ് വ്യാപനം ശക്തമാണ്. മഹാരാഷ്ട്രയില്‍ ദിനംപ്രതി 8000ന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം. അതിനാല്‍ പൂനെയില്‍ ഐപിഎല്‍ നടത്തുമോയെന്ന് കണ്ടറിയണം. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് പൂനെയാണ് വേദിയെങ്കിലും കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഇത്തവണ ഐപിഎല്‍ കാണികളെ പ്രവേശിപ്പിച്ച് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

Story first published: Sunday, February 28, 2021, 14:43 [IST]
Other articles published on Feb 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+