Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എവിടെ നിന്ന് കോവിഡ് വ്യാപിച്ചു? പ്രശ്‌നം ചൂണ്ടിക്കാട്ടി ബിസിസിഐ ഒഫീഷ്യല്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകവെയാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. കെകെആറിലെ രണ്ട് താരങ്ങള്‍ക്ക് തുടങ്ങിയ കോവിഡ് ബാധ,സിഎസ്‌കെ,ഹൈദരാബാദ്,ഡല്‍ഹി ടീമിലെ താരങ്ങള്‍ക്ക് കൂടി ബാധിച്ചതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ എല്ലാ താരങ്ങള്‍ക്കും ബയോ ബബിള്‍ സുരക്ഷ നല്‍കിയിരുന്നെങ്കിലും അതിനെയും മറികടന്ന് കോവിഡ് വൈറസ് താരങ്ങളെ ബാധിക്കുകയായിരുന്നു.

ഇപ്പോഴിതാ കോവിഡ് എവിടെ നിന്നാണ് താരങ്ങള്‍ക്ക് വ്യാപിച്ചതെന്നതിനെക്കുറിച്ച് ബിസിസി ഐ ഒഫീഷ്യല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. 'രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയിലും അഹമ്മദാബാദിലും നടത്താനുള്ള തീരുമാനമാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് വിശ്വസിക്കുന്ന നിരവധിയാളുകള്‍ ബിസിസിഐയിലുണ്ട്. പുതിയതായി നിര്‍മ്മിച്ച നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് പ്രശ്‌നമായത്. സ്റ്റേഡിയത്തില്‍ ഇപ്പോഴും പണികള്‍ നടക്കുന്നുണ്ട്.

ipl

ഇവിടുത്തെ നെറ്റ് പരിശീലനം ടി20ക്ക് അനുയോജ്യമായതല്ല. വമ്പന്‍ ഷോട്ടുകള്‍ ഇവിടുത്തെ നെറ്റ്‌സില്‍ പരിശീലിക്കാനാവില്ല. ഫസ്റ്റ് ക്ലാസിനും ടെസ്റ്റിനും ഇവിടുത്തെ നെറ്റ്‌സ് പരിശീലനം ഉപയോഗിക്കാം. അതിനാല്‍ത്തന്നെ പരിശീലനം നടത്താന്‍ ഗുജറാത്തിലെ കോളജ് മൈതാനമാണ് താരങ്ങള്‍ ഉപയോഗിച്ചത്. നിരവധിയാളുകള്‍ അവിടെ ജോലിക്കാരായി ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാര്‍,തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം അവിടെ ഉണ്ടായിരുന്നതിനാല്‍ത്തന്നെ വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്'-ബിസിസി ഐ ഒഫീഷ്യല്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

ഡല്‍ഹിയിലെ റോഷ്‌നാര ക്ലബ്ബിലെ നെറ്റ്‌സും ഐപിഎല്‍ പരിശീലനത്തിന് കഴിയുന്നതല്ല. ഇവിടെ പരിശീലനം നടത്തിയപ്പോള്‍ പ്രാദേശികമായുള്ള ക്ലബ്ബിന്റെ ജോലിക്കാരുണ്ടായിരുന്നു. ഇവരില്‍ നിന്നും കോവിഡ് വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ 2020ല്‍ വിജയകരമായി യുഎഇയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് എത്തിയപ്പോള്‍ താരങ്ങള്‍ക്ക് നല്‍കിയ സുരക്ഷയില്‍ വീഴ്ച സംഭവിച്ചെന്ന് തന്നെ പറയാതിരിക്കാനാവില്ല.

വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ കോവിഡ് മുക്തരായി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെ ബാറ്റിങ് കോച്ചായ ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ ഹസിക്ക് രണ്ടാം തവണയും കോവിഡ് പോസിറ്റീവായതിനാല്‍ അദ്ദേഹം ഇന്ത്യയില്‍ തുടരുകയാണ്. കെകെആറിന്റെ ന്യൂസീലന്‍ഡ് താരം ടിം സീഫര്‍ട്ടും കോവിഡ് പോസിറ്റീവായതിനാല്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍,ബൗളിങ് കോച്ച് എല്‍ ബാലാജി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.

Story first published: Tuesday, May 11, 2021, 11:49 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+