For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടന്നേക്കും- ബിസിസിഐ ഒഫീഷ്യല്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പേരുകള്‍ പുറത്തുവിട്ട് കഴിഞ്ഞു. ഇനി താരലേലത്തിനായുള്ള കാത്തിരിപ്പാണ്. ആരാധകരും ഫ്രാഞ്ചൈസികളും കാത്തിരിക്കുന്ന താരലേലം ഫെബ്രുവരി 18നോ 19നോ നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങള്‍. എഎന്‍ ഐയോട് സംസാരിക്കവെയാണ് ലേല തീയ്യതിയെക്കുറിച്ച് പറഞ്ഞത്. 'ഇംഗ്ലണ്ടിനെതിരായ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് 17ാം തീയ്യതി അവസാനിക്കും. അതിന് ശേഷം 18,നോ 19നോ ചെന്നൈയില്‍ത്തന്നെ താരലേലം നടത്താനാണ് ആലോചിക്കുന്നത്'-ബിസിസി ഐ വൃത്തം പറഞ്ഞു.

ഇന്ത്യയില്‍ത്തന്നെ ഇത്തവണ ഐപിഎല്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്തുന്നതിനാണ് മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും മറ്റ് തീരുമാനങ്ങള്‍. മുഷ്താഖ് അലി ട്രോഫി പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കും. യുഎഇയിലെ ഐപിഎല്‍ വളരെ മികച്ചതായിരുന്നു. എല്ലാകാര്യത്തിനും വലിയ പിന്തുണ അവര്‍ നല്‍കും. എന്നാല്‍ ഐപിഎല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ലീഗാണ്. അതിനാല്‍ ഇന്ത്യ തന്നെ വേദിയാകാന്‍ കഴിവതും ശ്രമിക്കും. സര്‍ക്കാരിന്റെ അനുമതിയും ഇതിന് വേണമെന്നും അദ്ദേഹം പറഞ്ഞു.

ipl2021

ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎല്ലിന് അവസാന സീസണില്‍ റെക്കോഡ് ടിവി വ്യൂവര്‍ഷിപ്പും ലഭിച്ചിരുന്നു. ഇത്തവണയും വലിയ പ്രതീക്ഷയിലാണ് ബിസിസി ഐയുള്ളത്. ടീമുകള്‍ താരലേലത്തിനായി തയ്യാറായിക്കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം ലേലം നടത്താനാണ് പദ്ധതിയിടുന്നത്. ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ചോടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര അവസാനിക്കും. ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇത്തവണ മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കുമെന്നുറപ്പാണ്.

196.6 കോടി രൂപയാണ് ഇത്തവണ താരലേലത്തില്‍ ഉപയോഗിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,രാജസ്ഥാന്‍ റോയല്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകളുടെ കൈയിലാണ് കൂടുതല്‍ പണം ബാക്കിയുള്ളത്. സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച്.,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ഇത്തവണ താരലേലത്തിലെ പ്രമുഖര്‍. സ്മിത്തിനെ ആര്‍സിബിയും മാക്‌സ്‌വെല്ലിനെ ഡല്‍ഹിയും നോട്ടമിടുന്നതായാണ് വിവരം. രാജസ്ഥാന്‍ സ്മിത്ത് കൈവിട്ടപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മാക്‌സ് വെല്ലിനെ ഒഴിവാക്കിയത്.

Story first published: Saturday, January 23, 2021, 9:27 [IST]
Other articles published on Jan 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+