Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോവിഡ് വ്യാപനം രൂക്ഷം, ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് റദ്ദാക്കി ബിസിസിഐ

മുംബൈ:കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി ബിസിസി ഐ. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കാമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിരിക്കുന്നത്. താരങ്ങള്‍ക്ക് ബയോബബിള്‍ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടത്.

ipllogo

ആദ്യം കെകെആറിലെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. പിന്നാലെ സിഎസ്‌കെ സിഎഒ കാശി വിശ്വനാഥന്‍,ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി എന്നിവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രക്കും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരാവുകയായിരുന്നു. കോവിഡ് വ്യാപനത്തിനിടെ ഐപിഎല്‍ നടത്തുന്നതിനെതിരേ നേരത്തെ തന്ന പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡും പിടിപെട്ടതോടെ വിമര്‍ശനം ശക്തമായി. വിദേശ താരങ്ങളും ആശങ്കയിലായതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐക്ക് നീങ്ങേണ്ടി വന്നത്.

കോവിഡിനെത്തുടര്‍ന്ന് എല്ലാ ടീമുകളും ഐസൊലേഷനിലായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ താരങ്ങളെ ഉള്‍പ്പെടെ രാജ്യത്ത് നിലനിര്‍ത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. കൂടാതെ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പാതിവഴിയില്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസി ഐ തീരുമാനിച്ചതെന്ന് ബിസിസി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എഎന്‍ ഐയോട് പറഞ്ഞു. എല്ലാ ഫ്രാഞ്ചൈസികളുമായി സംസാരിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂര്‍ണമെന്റ് റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ താരങ്ങളും നാട്ടിലേക്ക് മടങ്ങും. വിദേശ താരങ്ങള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ബിസിസിഐ ഒരുക്കും.നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിശക്തമാണ്. അതിനാല്‍ത്തന്നെ നാട്ടിലേക്ക് മടങ്ങിപ്പോയാലും വിദേശ താരങ്ങള്‍ കൂടുതല്‍ ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

നേരത്തെ കോവിഡ് കെകെആര്‍ താരങ്ങളില്‍ സ്ഥിരീകരിച്ചപ്പോഴും ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാമെന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചത്. കൂടാതെ മുംബൈയിലെ മൂന്ന് വേദികളിലേക്ക് മത്സരങ്ങളെല്ലാം മാറ്റാമെന്നുമുള്ള ആലോചനയിലായിരുന്നു ബിസിസി ഐ. എന്നാല്‍ സിഎസ്‌കെ,ഡല്‍ഹി,ഹൈദരാബാദ് ടീമുകളിലും കോവിഡ് പോസിറ്റീവായതോടെ പാതിവഴിയില്‍ ബിസിസിഐക്ക് മത്സരം റദ്ദാക്കേണ്ടതായി വരികയായിരുന്നു.

Story first published: Tuesday, May 4, 2021, 13:57 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+