Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം, ഇംഗ്ലണ്ട് ഓസീസ് താരങ്ങള്‍ കളിക്കും, സ്ഥിരീകരിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കുകയാണ്. യുഎഇയിലാണ് വേദി. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കുമെന്നതിനാല്‍ പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ കോവിഡിന്റെ നിയന്ത്രണങ്ങളുമുള്ളതിനാല്‍ വിദേശ താരങ്ങള്‍ക്കടക്കം രണ്ടാം പാദം കളിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു.

വിദേശ താരങ്ങള്‍ കളിക്കാതിരുന്നാല്‍ ഫ്രാഞ്ചൈസികള്‍ക്കത് കടുത്ത തിരിച്ചടി നല്‍കുമെന്നുറപ്പാണ്. ഇപ്പോഴിതാ എല്ലാവര്‍ക്കും വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബിസിസി ഐ. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുമെന്ന സ്ഥിരീകരണമാണ് ബിസിസി ഐ അറിയിച്ചിരിക്കുന്നത്.

താരങ്ങള്‍ക്ക് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് വിട്ടുനില്‍ക്കാമെങ്കിലും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നതിനോട് എതിര്‍പ്പില്ല. ഇതോടെ ഓയിന്‍ മോര്‍ഗന്‍,ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം രണ്ടാം പാദം കളിച്ചേക്കുമെന്നാണ് വിവരം.വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സ് വിട്ടുനിന്നേക്കും. എന്നാല്‍ ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചേക്കും. ബെന്‍ സ്‌റ്റോക്‌സും ജോഫ്രാ ആര്‍ച്ചറും രണ്ടാം പാദം കളിക്കില്ല.

സിഎസ്‌കെയ്ക്കും വലിയ ആശ്വാസ വാര്‍ത്തയാണിത്. മോയിന്‍ അലി,സാം കറാന്‍ എന്നിവരും രണ്ടാം പാദത്തില്‍ പങ്കെടുക്കുന്നതോടെ ആദ്യ പാദത്തിലെ മികവ് തുടരാന്‍ ധോണിപ്പടക്ക് സാധിച്ചേക്കും. ന്യൂസീലന്‍ഡ് താരങ്ങള്‍ക്കും ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. കെയ്ന്‍ വില്യംസന്‍,ട്രന്റ് ബോള്‍ട്ടടക്കമുള്ള പ്രമുഖ കിവീസ് താരങ്ങള്‍ രണ്ടാം പാദം കളിക്കുമെന്നാണ് വിവരം.

ipl

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ തയ്യാറാവണമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഓസീസ് നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടിരുന്നു. ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് എത്തുന്നതിനാല്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നത് ലോകകപ്പിനും ഗുണം ചെയ്‌തേക്കും. യുഎഇയില്‍ത്തന്നെയാണ് ലോകകപ്പും നടക്കുന്നത്.

പഞ്ചാബ് കിങ്‌സിനും ആര്‍സിബിക്കുമെല്ലാം വലിയ ആശ്വാസമാകുന്ന വാര്‍ത്തയാണിത്. റില്ലി മെറീഡിത്ത്,മോയിസസ് ഹെന്റിക്വസ്,ജൈ റിച്ചാര്‍ഡ്‌സന്‍,ക്രിസ് ജോര്‍ദാന്‍,ഡേവിഡ് മലാന്‍ എന്നിവരാണ് പഞ്ചാബില്‍ കളിക്കുന്ന ഓസീസ് ഇംഗ്ലണ്ട് താരങ്ങള്‍. ആര്‍സിബിയില്‍ കെയ്ല്‍ ജാമിസന്‍,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ കളിക്കുമെന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹിക്യാപിറ്റല്‍സാണ് തലപ്പത്ത്. സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. യുഎഇയില്‍ നടന്ന 2020 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു കിരീടം ചൂടിയത്. ഇത്തവണ ഹാട്രിക് കിരീടമാണ് മുംബൈ പ്രതീക്ഷിക്കുന്നതും.

Story first published: Sunday, August 15, 2021, 12:20 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+