Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഷക്കീബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ധാക്കയില്‍ 14 ദിവസം ക്വാറന്റെയ്‌നില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങളായ ഷക്കീബ് അല്‍ഹസനും മുസ്തഫിസുര്‍ റഹ്മാനും നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യയില്‍ നിന്ന് പ്രത്യേക ചാറ്റേര്‍ഡ് വിമാനത്തിലാണ് ഇരുവരെയും ധാക്കയിലെത്തിച്ചത്. വിമാനത്തിലുള്ള യാത്രയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ധാക്കയില്‍ 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മാത്രമെ താരങ്ങള്‍ക്ക് പുറത്തിറങ്ങാനാവു. ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ ഷക്കീബ് അല്‍ഹസന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും മുസ്തഫിസുര്‍ റഹ്മാന്‍ രാജസ്ഥാന്‍ റോയല്‍സിനും വേണ്ടിയാണ് കളിച്ചത്. ഷക്കീബിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാനെത്തിയ ഷക്കീബ് മൂന്ന് മത്സരത്തില്‍ നിന്ന് 38 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 97.43 ഉും. രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇക്കോണമി 8.10 ആയിരുന്നു. ഇതോടെ ഷക്കീബിനെ പുറത്തിരുത്തി സുനില്‍ നരെയ്‌നാണ് കെകെആര്‍ അവസരം നല്‍കിയത്.

shakibalhasan

മുസ്തഫിസുര്‍ രാജസ്ഥാന്റെ പ്രധാന പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു. സഞ്ജുവിന്റെ രാജസ്ഥാനൊപ്പം ഏഴ് മത്സരവും കളിച്ച മുസ്തഫിസുര്‍ എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും ഡെത്ത് ഓവറില്‍ യോര്‍ക്കറുകളും കട്ടറുകളുമായി റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ മുസ്തഫിസുറിന് സാധിച്ചിരുന്നു. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ നേട്ടമുണ്ടാക്കാന്‍ സാധ്യതയുടെ വിദേശ താരമാണ് മുസ്തഫിസുര്‍.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരോടും നാട്ടിലേക്ക് തിരിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 23ന് നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് പരമ്പരയുണ്ട്. ഇതില്‍ ഇരു താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍ ക്വാറന്റെയ്‌ന് ശേഷം കോവിഡ് ഫലം എന്താകുമെന്നതിനനുസരിച്ചാവും ഇരു താരങ്ങളും പങ്കെടുക്കുന്ന കാര്യം.

കെകെആര്‍,സിഎസ്‌കെ,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പെട്ടെന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബിസിസി ഐ തീരുമാനിച്ചത്. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കിയിട്ടില്ല. സെപ്തംബറില്‍ മറ്റൊരു വിദേശ വേദിയില്‍വെച്ച് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇംഗ്ലണ്ട്,യുഎഇ എന്നീ വേദികളിലൊന്നില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് സാധ്യത.

Story first published: Friday, May 7, 2021, 10:45 [IST]
Other articles published on May 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+