Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന് വമ്പന്‍ തിരിച്ചടി, ജോഫ്രാ ആര്‍ച്ചര്‍ ഈ സീസണ്‍ കളിക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ആര്‍ച്ചര്‍ക്ക് സീസണിന്റെ പകുതി നഷ്ടമാകുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണ്‍ പൂര്‍ണ്ണമായും ആര്‍ച്ചര്‍ക്ക് നഷ്ടമാകും. പരിക്ക് ഗുരുതരമായതിനാല്‍ ആര്‍ച്ചര്‍ക്ക് ശസ്ത്രക്രിയ വേണം. അതിനാല്‍ ഈ സീസണ്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന് നഷ്ടമാവും.

ആര്‍ച്ചറുടെ വലത് കൈക്കാണ് പരിക്കേറ്റതെന്നത് ഇംഗ്ലണ്ടിന്റെ ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ താരം വിട്ടുനില്‍ക്കുകയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം ആര്‍ച്ചര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ വേണമെന്ന് ഉറപ്പായതോടെ പ്രതീക്ഷകളെല്ലാം തെറ്റിയിരിക്കുകയാണ്.

archer

സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ കുന്തമുനയാണ് ആര്‍ച്ചര്‍. ഫാസ്റ്റ് ബൗളിങ്ങില്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ആര്‍ച്ചറിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. ആര്‍ച്ചറുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള ഒരു പേസറെ ഇനി കണ്ടെത്തുക പ്രയാസമാണ്. ഷെല്‍ഡോന്‍ കോട്രലാണ് പുറത്തുള്ള പ്രധാന പേസര്‍മാരിലൊരാള്‍. ഇത്തവണ അണ്‍സോള്‍ഡായ കോട്രലിനെ രാജസ്ഥാന്‍ പരിഗണിക്കുമോയെന്ന് കണ്ടറിയാം.

നിരാശപ്പെടുത്തുന്ന വാര്‍ത്തക്കിടെ മറ്റൊരു സന്തോഷകരമായ വാര്‍ത്തയും രാജസ്ഥാനെ തേടിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ എന്‍ഒസി സംബന്ധിച്ച് പ്രശ്‌നം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുസ്തഫിസുറിന് ഐപിഎല്‍ കളിക്കാന്‍ എന്‍ഒസി അനുവദിച്ചിട്ടുണ്ട്. പേസ് ബൗളറായ മുസ്തഫിസുര്‍ നന്നായി സ്ലോ ബോളും യോര്‍ക്കറും ചെയ്യുന്ന താരമാണ്. അതിനാല്‍ത്തന്നെ ഇത്തവണ രാജസ്ഥാന് മുതല്‍ക്കൂട്ടായി താരം മാറിയേക്കും.

ആന്‍ഡ്രൂ ടൈ,ജയദേവ് ഉനദ്ഘട്ട്,കാര്‍ത്തിക് ത്യാഗി,ക്രിസ് മോറിസ് എന്നിവരാണ് ടീമിലെ പ്രധാന പേസര്‍മാര്‍. ആര്‍ച്ചറുടെ അഭാവം നികത്താന്‍ 16.25 കോടിക്ക് സ്വന്തമാക്കിയ മോറിസിന് സാധിക്കുമോയെന്ന് കണ്ടറിയണം. ജയദേവ് ഉനദ്ഘട്ട് റണ്‍സ് വിട്ടുകൊടുക്കാന്‍ മടയില്ലാത്ത ബൗളറാണ്. ആന്‍ഡ്രൂ ടൈയും മികച്ച പേസര്‍മാരില്‍ ഒരാളാണ്. എന്നാല്‍ മികച്ച ഇന്ത്യന്‍ പേസറുടെ അഭാവം ടീമിനെ ബാധിക്കും.

ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍,ക്രിസ് മോറിസ് എന്നിവര്‍ വിദേശ താരങ്ങളായി പ്ലേയിങ് 11ല്‍ ഉറപ്പാണ്. പേസര്‍ ബൗളര്‍മാരായി ടൈ,റഹ്മാന്‍ എന്നിവരില്‍ ഒരാളെയാവും രാജസ്ഥാന്‍ പരിഗണിക്കുക. കാര്‍ത്തിക് ത്യാഗി യുവ ബൗളര്‍മാരില്‍ മികവ് കാട്ടിയ താരങ്ങളിലൊരാളാണെങ്കിലും റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെടുന്നതാണ് പ്രശ്‌നം.

Story first published: Sunday, March 28, 2021, 10:34 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+