Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബി ടീമില്‍ തിരികെ എത്തിക്കാന്‍ സാധ്യതയുള്ള അഞ്ച് മുന്‍ താരങ്ങള്‍ ഇവരാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഗംഭീര പ്രകടനമാണ് വിരാട് കോലിയുടെ ആര്‍സിബി കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി ടീം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്ന ആര്‍സിബിയെ സംബന്ധിച്ച് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയത് കടുത്ത തിരിച്ചടിയായിരുന്നു.വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ട് ഇത്തവണ ആര്‍സിബിക്കായി ക്ലിക്കായിരുന്നു. വരുന്ന സീസണിന് മുമ്പായി മെഗാ താരലേലമാണ് നടക്കാനുള്ളത്. ഇതില്‍ ആര്‍സിബി ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ സാധ്യതയുള്ള അഞ്ച് മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഈ സീസണിന് മുമ്പ് വരെ ഐപിഎല്ലില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്ന ബൗളറായിരുന്നില്ല ആവേഷ് ഖാന്‍. എന്നാല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ബൗളര്‍മാരിലൊരാളായിരുന്നു ആവേഷ് ഖാന്‍. എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആവേഷ് ഖാന്‍. 2017ല്‍ ആര്‍സിബിക്കൊപ്പം അരങ്ങേറ്റം കുറിച്ച താരത്തിന് ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. പിന്നീട് താരത്തെ ഒഴിവാക്കുകയായിരുന്നു. മെഗാ ലേലത്തില്‍ ആര്‍സിബി ആവേഷിനെ തിരികെ എത്തിക്കാന്‍ ശ്രമിച്ചേക്കും.

മോയിന്‍ അലി

മോയിന്‍ അലി

ആര്‍സിബി 2020 സീസണോടെ ഒഴിവാക്കിയ താരമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. സിഎസ്‌കെയ്‌ക്കൊപ്പം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗംഭീര പ്രകടനം കാഴ്ചവെച്ച അലിക്ക് വരുന്ന ലേലത്തില്‍ വലിയ ഡിമാന്റ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ആറ് മത്സരത്തില്‍ നിന്ന് 206 റണ്‍സും അഞ്ച് വിക്കറ്റും മോയിന്‍ അലി വീഴ്ത്തി. വരുന്ന സീസണില്‍ അലിയെ സിഎസ്‌കെ വിട്ടുകൊടുക്കുമോയെന്നാണ് അറിയേണ്ടത്.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

2009-2010 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ച താരമാണ് മനീഷ് പാണ്ഡെ. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ മനീഷ് ടോപ് ഓഡറില്‍ കരുത്ത് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. 2011ല്‍ ആര്‍സിബിയെ ഒഴിവാക്കിയ മനീഷ് ഈ സീസണില്‍ 193 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പരിചയസമ്പന്നനായ താരത്തെ ആര്‍സിബി വീണ്ടും പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍. മധ്യനിരയില്‍ ടീമിന്റെ വിശ്വസ്തനായി ഹെറ്റ്‌മെയര്‍ മാറി. സീസണില്‍ 84 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ 200ന് മുകളിലാണ് സ്‌ട്രൈക്കറേറ്റ്. 2019ല്‍ ആര്‍സിബിക്കുവേണ്ടി കളിച്ച ഹെറ്റ്‌മെയറെ 2020 സീസണിന് മുമ്പായി ടീം ഒഴിവാക്കിയിരുന്നു. ആര്‍സിബിയുടെ മധ്യനിരയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഹെറ്റ്‌മെയറാണ്.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

പഞ്ചാബ് കിങ്‌സിനൊപ്പം ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ക്രിസ് ജോര്‍ദാന് സാധിക്കുന്നുണ്ട്. 2016 സീസണില്‍ ഫൈനല്‍ കളിച്ച ആര്‍സിബി ടീമിനൊപ്പം ജോര്‍ദാനും ഉണ്ടായിരുന്നു. പിന്നീട് ഹൈദരാബാദിലേക്കെത്തിയ താരം പഞ്ചാബിലേക്കും കൂടുമാറി. ഈ സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 32 റണ്‍സും രണ്ട് വിക്കറ്റുമാണ് ജോര്‍ദാന്‍ നേടിയത്.

Story first published: Wednesday, May 5, 2021, 12:25 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+