Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവസാന സീസണില്‍ നടരാജന്‍, ഇത്തവണ ആര്? ഈ മൂന്ന് പേര്‍ തമ്മില്‍ കടുത്ത പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ മൂന്നാ വാരം പിന്നിടാനൊരുങ്ങുകയാണ്. സിഎസ്‌കെ,ആര്‍സിബി,ഡല്‍ഹി,മുംബൈ തുടങ്ങിയ വമ്പന്മാര്‍ ആദ്യ നാലില്‍ നിലയുറപ്പിച്ച നിലയിലാണ് പോരാട്ടം മുന്നോട്ട് പോകുന്നത്. ഓരോ ഐപിഎല്‍ സീസണിന്റെ അവസാനവും നിരവധി യുവപ്രതിഭകളെ ഇന്ത്യന്‍ ടീമിന് സംഭാവന ചെയ്യാറുണ്ട്. അവസാന സീസണിലെ ഐപിഎല്ലിന്റെ കണ്ടെത്തലായിരുന്നു ടി നടരാജന്‍. യോര്‍ക്കറുകള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ പരിക്കേറ്റ നടരാജന് തുടക്കത്തിലേ തന്നെ പുറത്താകേണ്ടി വന്നു.

സീസണ്‍

ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ യുവതാരങ്ങള്‍ക്ക് ഇത്തവണത്തെ സീസണ്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. 14ാം സീസണ്‍ മുന്നേറുമ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം പ്രതീക്ഷിക്കുന്ന മൂന്ന് ബൗളര്‍മാരുണ്ട്. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി വാഗ്ദാനമായി മാറാന്‍ സാധ്യത കല്‍പ്പിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ബൗളര്‍മാരിലൊരാളാണ് ആവേഷ് ഖാന്‍. ഡെത്ത് ഓവറിലടക്കം മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ആവേഷ് ഖാനുള്ളത്. 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.38 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ ബൗളിങ്. 140ന് മുകളില്‍ തുടര്‍ച്ചയായി വേഗത്തിലെറിയാന്‍ ആവേഷിന് സാധിക്കുന്നുണ്ട്. കൂടാതെ യോര്‍ക്കറുകളും സ്ലോ ബോളും കൃത്യതയോടെ എറിയാനും അദ്ദേഹത്തിന് മികവുണ്ട്.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

രവീന്ദ്ര ജഡേജ ഒരോവറില്‍ 37 റണ്‍സടിച്ചത് മാറ്റിനിര്‍ത്തിയാല്‍ മികച്ച പ്രകടനം തന്നെയാണ് ഹര്‍ഷല്‍ പട്ടേല്‍ കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ് ഹര്‍ഷലിന്റെ തലയിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും താരത്തിനായിരുന്നു. മുംബൈക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ബൗളറാണ് ഹര്‍ഷല്‍. 8.47 ആണ് ഈ സീസണിലെ താരത്തിന്റെ ഇക്കോണമി.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

മുന്‍ ആര്‍സിബി നെറ്റ്ബൗളറായ ചേതന്‍ സക്കറിയ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം വിസ്മയിപ്പിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് ഇടം കൈയന്‍ പേസര്‍ നേടിയത്. എട്ടാണ് താരത്തിന്റെ ഇക്കോണമി. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ സാധിക്കുന്നുണ്ട്. കൂടാതെ സ്ലോ ബോളും നന്നായി വഴങ്ങുന്നു. 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇടം കൈയന്‍ പേസര്‍മാരെ തിരയുന്ന ഇന്ത്യക്ക് പരിഗണിക്കാവുന്ന താരങ്ങളിലൊരാണ് ചേതന്‍.

Story first published: Friday, April 30, 2021, 13:28 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+