വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കുടുങ്ങി, നാട്ടിലേക്ക് മടങ്ങാന്‍ ഇനിയും കാത്തിരിക്കണം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങിയതോടെ കുടുക്കിലായത് ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ മാസം 15വരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് കഴിഞ്ഞെത്തുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും 15ന് ശേഷം മാത്രമെ തിരികെ പോകാന്‍ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ അതി തീവ്ര കോവിഡ് വ്യാപനമായതിനാല്‍ താരങ്ങളെല്ലാം ആശങ്കയിലാണ്.

Eight England players return home, Australians to wait in Maldives or Sri Lanka

ഓസ്‌ട്രേലിയന്‍ സര്‍ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് നീക്കുന്നതുവരെ മാലിദ്വീപിലോ ശ്രീലങ്കയിലോ പോയി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഇന്ത്യയില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാടാണ് താരങ്ങള്‍ക്കുള്ളത്. ദിനംപ്രതി 3.5 ലക്ഷത്തോളം കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് എത്രയും വേഗം മടങ്ങാന്‍ ഓസീസ് താരങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഇത്തരമൊരു പ്രശ്‌നം നേരത്തെ മുന്നില്‍ക്കണ്ടാണ് കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,ആദം സാംബ തുടങ്ങിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേരത്തെ മടങ്ങിയത്. ഇവരുടെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേരിടുന്ന പ്രതിസന്ധി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇടപെട്ടിട്ടും രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യമായതിനാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

davidwarner-smith

പരിശീലകരും താരങ്ങളും ഉള്‍പ്പെടെ ഏകദേശം 36ഓളം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുത്തിരുന്നു. ഡേവിഡ് വാര്‍ണര്‍ ,സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് ഇതിലെ പ്രമുഖര്‍. റിക്കി പോണ്ടിങ്, മൈക്കല്‍ ഹസി, ഡേവിഡ് ഹസി, ബ്രാഡ് ഹാഡിന്‍ തുടങ്ങിയ പ്രമുഖരും പരിശീലകരായും ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു.

നിലവില്‍ ശ്രീലങ്കയിലേക്ക് പോകുന്നതും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് എളുപ്പമല്ല. ക്രിക്കറ്റ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി ഇക്കാര്യത്തില്‍ ആവിശ്യമാണ്. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളും താരങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കുന്ന കാര്യം സംശയമാണ്.

സിഎസ്‌കെ ബാറ്റിങ് കോച്ച് ഓസ്‌ട്രേലിയക്കാരനായ മൈക്കല്‍ ഹസിക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 10 ദിവസം അദ്ദേഹം ഇന്ത്യയില്‍ ചികിത്സ തുടര്‍ന്ന ശേഷം നാട്ടിലേക്ക് മടങ്ങാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇംഗ്ലണ്ട് താരങ്ങളെല്ലാം ഇന്നലെത്തന്നെ നാട്ടിലേക്ക് മടങ്ങി. നിലവില്‍ ലണ്ടനിലെ ഹോട്ടലില്‍ ക്വാറന്റെയ്‌നിലാണവര്‍.

Story first published: Thursday, May 6, 2021, 11:44 [IST]
Other articles published on May 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X