മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ് രണ്ടാം പാദം സെപ്തംബര്‍ 19ന് പുനരാരംഭിക്കാനിരിക്കെ ആരാധകര്‍ക്കും ബിസിസി ഐക്കും ഒരുപോലെ നിരാശയാകുന്ന വാര്‍ത്തയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഐപിഎല്‍ രണ്ടാം പാദം തീരുമാനിച്ചിരിക്കുന്ന സമയത്ത് ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഓസ്ട്രേലിയ തയ്യാറെടുക്കുന്നതായാണ് വിവരം. അങ്ങനെയാണെങ്കില്‍ ഐപിഎല്‍ രണ്ടാം പാദത്തില്‍ ഓസ്ട്രേലിയ കളിച്ചേക്കില്ല. ഓസ്ട്രേലിയന്‍ താരങ്ങളുടെ അഭാവം പല ഫ്രാഞ്ചൈസികള്‍ക്കും കടുത്ത തിരിച്ചടിയാവും.
ഒക്ടോബറിന്റെ ആദ്യവാരം അഫ്ഗാനിസ്ഥാനെയും വെസ്റ്റ് ഇന്‍ഡീസിനെയും പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര പരമ്പര നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പദ്ധതി ഉടുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ ഓസീസ് താരങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചേക്കില്ല. ഓസീസ് താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
അങ്ങനെ സംഭവിച്ചാല്‍ ഡേവിഡ് വാര്‍ണര്‍,ഗ്ലെന്‍ മാക്സ്വെല്,പാറ്റ് കമ്മിന്‍സ് തുടങ്ങിയ ഓസീസ് താരങ്ങളുടെയൊക്കെ അഭാവം ഫ്രാഞ്ചൈസികളെയും കാര്യമായി ബാധിക്കും. വാര്‍ണറുടെ അഭാവം സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ആര്‍സിബിക്ക് ഗ്ലെന്‍ മാക്സ് വെല്ലിന്റെ അഭാവം കടുത്ത തിരിച്ചടി തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ പാറ്റ് കമ്മിന്‍സ് രണ്ടാം പാദം കളിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇംഗ്ലണ്ട്,അഫ്ഗാനിസ്ഥാന്,ബംഗ്ലാദേശ് താരങ്ങള്‍ ഐപില്‍ രണ്ടാം പാദം കളിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ന്യൂസീലന്‍ഡ് താരങ്ങളും കളിക്കുന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാല്‍ ഐപിഎല്‍ രണ്ടാം പാദം വിദേശ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ നടത്തേണ്ട സാഹചര്യം ഉണ്ടാവും. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങളാണ് ആദ്യ പാദത്തില്‍ നടന്നത്. രണ്ടാം പാദത്തില്‍ 31 മത്സരങ്ങള്‍ നടത്താനുണ്ട്. ഒക്ടോബര്‍ 15നാണ് നിലവില്‍ ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി താരങ്ങള്‍ ക്വാറന്റെയ്നില്‍ കഴിയേണ്ടി വരും. കൂടാതെ ബയോബബിള്‍ സുരക്ഷയിലായിരിക്കും എപ്പോഴുമുണ്ടാവുക. ഇതെല്ലാം മാനസികമായി താരങ്ങള്‍ക്ക് വളരെ പ്രയാസമുണ്ടാക്കും. ഒക്ടോബറില്‍ ടി20 ലോകകപ്പും നടക്കാനിരിക്കെ പ്രമുഖ വിദേശ താരങ്ങളെല്ലാം ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നേക്കും. ഐപിഎല്‍ നടത്താതിരുന്നാല്‍ ഏകദേശ 2500 കോടിയോളം രൂപയുടെ നഷ്ടമാവും ബിസിസിഐ നേരിടേണ്ടി വരിക.