Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്നെ ജയിക്ക മുടിയാത്, കണ്ടിപ്പാ തിരികെ വരുവേ', തല അജിത്തിന്റെ മാസ് ഡയലോഗുമായി ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാംസീസണ്‍ താരലേലത്തിന്റെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ എസ് ശ്രീശാന്ത് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. 1114 പേര്‍ രജിസ്റ്റര്‍ ചെയ്ത ലേലപട്ടികയില്‍ നിന്ന് 292 താരങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ഏറെ നാളെത്ത വിലക്കിന് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ശ്രീ ഐപിഎല്‍ ലേലപട്ടികയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനോട് തകര്‍പ്പന്‍ പ്രതികരണം നടത്തിയിരിക്കുകയാണ് ശ്രീശാന്ത്.

തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ വിവേകം എന്ന സിനിമയുടെ മാസ് ഡയലോഗ് പറഞ്ഞാണ് ശ്രീശാന്ത് തിരിച്ചുവരുമെന്ന് ആരാധകരോട് പറയുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ ശ്രീശാന്ത് പങ്കുവെച്ചിട്ടുണ്ട്. 'ഈ ലോകം തന്നെ എന്നെ എതിര്‍ത്താലും എല്ലാവരും ഞാന്‍ തോറ്റു തോറ്റു എന്ന് എന്റെ മുന്നില്‍ നിന്ന് അലറിയാലും അത് ഞാന്‍ തന്നെ അംഗീകരിക്കുന്നവരെയും ആരാലും എവിടെയും എപ്പോഴും എന്നെ ജയിക്കാനാവില്ല.നെവര്‍ എവര്‍ ഗീവപ്'-എന്ന അജിത്തിന്റെ ഡയലോഗ് പറഞ്ഞാണ് ശ്രീശാന്ത് പ്രതികരിച്ചത്.

sreesanth

കാറില്‍ സഞ്ചരിക്കവെയാണ് ശ്രീശാന്ത് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 'എന്നെ തോല്‍പ്പിക്കാനില്ല,തിരിച്ച് വരും. തീര്‍ച്ചയായും തിരിച്ച് വരും. ലേറ്റസ്റ്റായി വരും. ശ്രീശാന്ത് തിരിച്ച് വരും. എല്ലാവരോടും സ്‌നേഹം. പിന്തുണയ്ക്കുന്നവരോട് സ്‌നേഹം. എന്നെ വിശ്വസിക്കൂ. ഞാന്‍ ഒരിക്കലും എവിടെയും ഏത് സാഹചര്യത്തിലും കീഴടങ്ങില്ല' എന്നും ശ്രീശാന്ത് വീഡിയോയിലൂടെ പറയുന്നു.

2013ലെ ഐപിഎല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിന് ആജീവനാന്ത വിലക്കാണ് ബിസിസി ഐ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ശ്രീശാന്ത് ആജീവനാന്ത വിലക്കിനെതിരായ വിധി നേടിയെടുത്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് ശ്രീശാന്ത് തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ തരക്കേടില്ലാത്ത പ്രകടനവും ശ്രീശാന്ത് കാഴ്ചവെച്ചിരുന്നു.

ശ്രീശാന്തിനെ വാങ്ങാന്‍ ഒരു ടീമും താല്‍പര്യം അറിയിക്കാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. എന്നാല്‍ ബിസിസി ഐയുടെ പകപോക്കലാണ് ഇതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. ശ്രീശാന്തിന്റെ പ്രതികരണങ്ങളില്‍ നിന്നും ഇതു തന്നെയാണ് വ്യക്തമാകുന്നത്. 38കാരനായ ശ്രീശാന്ത് ഇപ്പോഴും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന താരമാണ്.

നേരത്തെ ചില ഐപിഎല്‍ ടീമുകളില്‍ നിന്ന് ക്ഷണമുണ്ടെന്ന് ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. 2022ലെ ഐപിഎല്ലില്‍ 10 ടീമായി ഉയര്‍ത്താന്‍ ബിസിസി ഐ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയും ശ്രീശാന്ത് പങ്കുവെച്ചിട്ടുണ്ട്.

Story first published: Friday, February 12, 2021, 13:18 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+