Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021 Auction: കൂടുതല്‍ തുക ബാക്കിയുള്ളത് ആര്‍ക്ക്? അറിയാം ടീമുകളുടെ സമ്പാദ്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. ഇനി താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആരാധകരെ ശരിക്കും ഞെട്ടിച്ച പല നീക്കങ്ങളുമാണ് ഇത്തവണ ഫ്രാഞ്ചൈസികള്‍ നടത്തിയിരിക്കുന്നത്. പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായിട്ടുണ്ടെന്നതിനാല്‍ ലേലത്തില്‍ വാശിയേറും. ടീമുകള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ട ശേഷം കൂടുതല്‍ പണം താരലേലത്തില്‍ ബാക്കിയുള്ള ടീം എതാണ്? പട്ടിക പരിശോധിക്കാം.

കൂടുതല്‍ തുക ബാക്കിയുള്ളത് ആര്‍ക്ക്? | Oneindia Malayalam
കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

താരലേലത്തില്‍ കൂടുതല്‍ പണം കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. കെ എല്‍ രാഹുല്‍ നായകനായ ടീമിന്റെ പേഴ്‌സില്‍ 53.2 കോടി രൂപ ബാക്കിയുണ്ട്. മാക്‌സ് വെല്‍, ഷെല്‍ഡോന്‍ കോട്രല്‍, മുജീബുര്‍ റഹ്മാന്‍, ജിമ്മി നിഷാം, ഹാര്‍ഡസ് വില്‍ജോയിന്‍ തുടങ്ങിയവരാണ് പഞ്ചാബ് ഒഴിവാക്കിയ പ്രമുഖരായ താരങ്ങള്‍. ക്രിസ് ഗെയ്‌ലിനെ നിലനിര്‍ത്തിയ പഞ്ചാബ് താരലേലത്തില്‍ മികച്ച ബൗളര്‍മാര്‍ക്കായാവും കൂടുതല്‍ പണം ചിലവാക്കുക. മികച്ചൊരു ഓള്‍റൗണ്ടറെയും പഞ്ചാബിന് ആവിശ്യമുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

വിരാട് കോലിയുടെ ആര്‍സിബിയാണ് കൂടുതല്‍ പണമുള്ള രണ്ടാമത്തെ ടീം.35.7 കോടി രൂപ ആര്‍സിബിക്കുണ്ട്. മോയിന്‍ അലി, ശിവം ദുബെ, ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, ഇസിരു ഉദാന, ക്രിസ് മോറിസ്, പവന്‍ നേഗി എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കി. മികച്ച പേസര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമാവും ലേലത്തില്‍ കോലിപ്പട ലക്ഷ്യമിടുക.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

34.85 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കൈയിലുള്ളത്. ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ടീം നായകനാക്കി. ടോം കറാന്‍, ഒഷെയ്ന്‍ തോമസ്, വരുണ്‍ ആരോണ്‍, അങ്കിത് രജപുത് തുടങ്ങിയവരാണ്് ടീം ഒഴിവാക്കിയ മറ്റ് പ്രമുഖര്‍. സ്മിത്തിനെ ഒഴിവാക്കിയതോടെ 12.5 കോടി രൂപ രാജസ്ഥാന് ലഭിച്ചു. ലേലത്തില്‍ മികച്ച പേസര്‍മാരെ ടീം ലക്ഷ്യമിടാനാണ് സാധ്യത.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൈയില്‍ 22.9 കോടിയാണ് ബാക്കി. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ സുരേഷ് റെയ്‌നയെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ പീയൂഷ് ചൗള, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ് എന്നിവരെയാണ് പ്രധാനമായും ഒഴിവാക്കിയത്. ലേലത്തില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരെയാവും സിഎസ്‌കെ ലക്ഷ്യമിടുക.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സിന്റെ കൈയില്‍ 15.35 കോടിയാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് ടീമില്‍ വലിയ അഴിച്ചുപണിയുടെ ആവിശ്യമില്ല. ലസിത് മലിംഗ, ഷെര്‍ഫെയര്‍ റൂതര്‍ഫോര്‍ഡ്, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ജെയിംസ് പാറ്റിന്‍സന്‍, മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരാണ് മുംബൈ ഒഴിവാക്കിയ പ്രമുഖര്‍. മലിംഗയുടെ അഭാവം നികത്താന്‍ പാകത്തിനുള്ള മികച്ച പേസറെയാവും മുംബൈ ലേലത്തില്‍ നോട്ടമിടാന്‍ സാധ്യത.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഓയിന്‍ മോര്‍ഗന്‍ നായകനായുള്ള കെകെആറിന് 10.85 കോടിയാണ് ബാക്കിയുള്ളത്. ദിനേഷ് കാര്‍ത്തികിനെ കെകെആര്‍ നിലനിര്‍ത്തിയത് ശ്രദ്ധേയമായി. ടോം ബാന്റന്‍, ക്രിസ് ഗ്രീന്‍, സിദ്ധേഷ് ലാദ് എന്നിവരെയാണ് കെകെആര്‍ ഒഴിവാക്കിയത്. ഒട്ടുമിക്ക താരങ്ങളെയും കെകെആര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മികച്ച പേസര്‍മാരെയാവും താരലേലത്തില്‍ കെകെആര്‍ നോട്ടമിടുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍ നായകനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേഴ്‌സില്‍ 10.75 കോടിയാണ് ബാക്കി. അവസാന സീസണില്‍ രണ്ടാം പ്ലേ ഓഫില്‍ പുറത്തായ ഹൈദരാബാദ് സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. ബില്ലി സ്റ്റാന്‍ലേക്ക്, ഫാബിയന്‍ അലന്‍, സഞ്ജയ് യാദവ്, ബി സന്ദീപ് തുടങ്ങിയവരെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്. പേസ് ബൗളിങ് നിരയിലേക്ക് ലേലത്തിലൂടെ താരത്തെ എത്തിക്കാനാവും ഹൈദരാബാദ് ശ്രമിക്കുക.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണിലെ റണ്ണറപ്പായ ഡല്‍ഹിയുടെ കൈയില്‍ 9 കോടിയാണ് ബാക്കിയുള്ളത്. ഏറ്റവും കുറവ് പണം ഡല്‍ഹിയുടെ കൈയിലാണ്. ജേസന്‍ റോയ്, അലക്‌സ് കാറെ, സന്ദീപ് ലാമിച്ചാനെ, മോഹിത് ശര്‍മ, ഡാനിയല്‍ സാംസ്, കീമോ പോള്‍, തുഷാര്‍ ദെശപാണ്ഡെ എന്നിവരെയാണ് ഡല്‍ഹി ഒഴിവാക്കിയത്. ഓപ്പണിങ്ങിലേക്ക് പറ്റിയ വെടിക്കെട്ട് താരത്തെ ലേലത്തില്‍ ഡല്‍ഹി നോട്ടമിടുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, January 21, 2021, 12:15 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+