Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021 Auction: ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ശ്രീശാന്ത് പുറത്ത്, പട്ടികയില്‍ 292 താരങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റായി. 1114 താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഷോര്‍ട്ട്‌ലിസ്റ്റില്‍ 292 താരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എട്ട് ഫ്രാഞ്ചൈസികള്‍ക്കും കൂടി ഇതില്‍ നിന്ന് വേണ്ടത് വെറും 61 താരങ്ങളെയാണ്. പ്രമുഖരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ കേരളത്തിന്റെ എസ് ശ്രീശാന്തിന് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല.

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ അടുത്ത് കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച താരം സ്വയം ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെങ്കിലും ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഒരു ഫ്രാഞ്ചൈസിയും ശ്രീശാന്തില്‍ താല്‍പര്യം അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ബിസിസി ഐയുമായി നിയമ പോരാട്ടം നടത്തി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്തിനോടുള്ള പക പോക്കലാണിതെന്നും ആരോപണം ഉയരുന്നു. നേരത്തെ ഐപിഎല്‍ ടീമുകള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.

ipl

സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എസ് മിഥുന്‍, നിധീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്നത്. 20 ലക്ഷമാണ് ഇവരുടെയെല്ലാം അടിസ്ഥാന വില. 2013ല്‍ രാജസ്ഥാനുവേണ്ടി ഐപിഎല്ലില്‍ കളിക്കവെയാണ് ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടുന്നതും ജയില്‍ വാസനും ആജീവനാന്ത വിലക്കും നേരിട്ടതും.

ചുരുക്കപ്പട്ടികയില്‍ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും മൂന്ന് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളുമാണുള്ളത്.കേദാര്‍ ജാദവിനും ഹര്‍ഭജന്‍ സിങ്ങിനും മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ലഭിച്ചത്. ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്ത്, ഷക്കീബ് അല്‍ ഹസന്‍, മോയിന്‍ അലി, സാം ബില്ലിങ്‌സ്, ലിയാം പ്ലക്കറ്റ്, ജേസന്‍ റോയി, മാര്‍ക്ക് വുഡ് തുടങ്ങിയ വിദേശ താരങ്ങള്‍ക്കെല്ലാം 2 കോടിയാണ് അടിസ്ഥാന വില.

12 താരങ്ങള്‍ക്ക് 1.5 കോടി രൂപയാണ് അടിസ്ഥാന വില. ഹനുമ വിഹാരിയും ഉമേഷ് യാദവിനും 1 കോടി രൂപയാണ് അടിസ്ഥാന വില. 11 താരങ്ങള്‍ക്കാണ് അടിസ്ഥാന വിലയായി 1 കോടി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 18ന് ചെന്നൈയില്‍ വൈകീട്ട് 3 മണിക്കാണ് താരലേലം നടക്കുന്നത്. മിനി താരലേലമാണെങ്കിലും പല പ്രമുഖ താരങ്ങളും ലേലത്തിലേക്ക് എത്തിയിരിക്കുന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Friday, February 12, 2021, 9:09 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+