വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇങ്ങനാണെങ്കില്‍ രാഹുല്‍ ഇനി ഓപ്പണ്‍ ചെയ്യണമെന്നില്ല; പഞ്ചാബ് നായകനെതിരെ ആശിഷ് നെഹ്‌റ

By Abin MP

പഞ്ചാബ് കിംഗ്‌സ് നായകന്‍ കെഎല്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. കഴിഞ്ഞ ദിവസം ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഇതിഹാസ താരം വിമര്‍ശനവുമായി എത്തുന്നത്. ഡല്‍ഹിക്കെതിരെ തന്റെ ബോളര്‍മാരെ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ നെഹ്‌റ രംഗത്ത് എത്തിയത്.

Ashish Nehra criticize KL Rahul's captaincy | Oneindia Malayalamyal

മത്സരത്തില്‍ 196 എന്ന വമ്പന്‍ ലക്ഷ്യം കുറിച്ചിട്ടും ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് കിംഗ്‌സ് പരാജയപ്പെട്ടത്. ശിഖര്‍ ധവാന്റെ മിന്നും പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം സമ്മാനിച്ചത്. 49 പന്തുകളില്‍ നിന്നും 92 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 13 ഫോറുകളും രണ്ട് സിക്‌സുകളുമാണ് ധവാന്‍ അടിച്ചു കൂട്ടിയത്. സെഞ്ചുറിയ്ക്ക് എട്ട് റണ്‍സകലെ ധവാന്‍ വീഴുകയായിരുന്നു.

 ബോളര്‍മാരെ വിനിയോഗിച്ചില്ല

മത്സര ശേഷം പഞ്ചാബ് വേണ്ട വിധത്തില്‍ തങ്ങളുടെ ബോളര്‍മാരെ വിനിയോഗിച്ചില്ലെന്നാണ് നെഹ്‌റ പറയുന്നത്. വരും മത്സരങ്ങളില്‍ പഞ്ചാബ് തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റണമെന്നാണ് നെഹ്‌റ പറയുന്നത്. നോക്കൂ, ഈ ഫോര്‍മാറ്റില്‍ ഓരോ താരത്തിനും ചെയ്യേണ്ട ഓരോ കാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് നന്നായി ബോള്‍ ചെയ്യാന്‍, നന്നായി ബാറ്റ് ചെയ്യാന്‍ ഒക്കെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. അത് കളിയില്‍ സ്വാഭാവികമാണ്. പക്ഷെ ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങളിലാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് നെഹ്‌റ പറയുന്നു.

കളി നിയന്ത്രിക്കുന്നത് മുന്നിലോ പിന്നിലോ

നിങ്ങളുടെ ആദ്യത്തെ ഓവറുകള്‍ വിദേശ ബോളര്‍മാര്‍ക്ക് നല്‍കിയില്ല. മെരെഡിത്ത് പത്ത് ഓവറുകള്‍ക്ക് ശേഷമാണ് വന്നത്. തന്റെ ആദ്യ ഓവറില്‍ തന്നെ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടി. അര്‍ഷദീപിനെയായിരുന്നു തുടക്കത്തില്‍ തിരഞ്ഞെടുത്തത്. അപ്പോള്‍ നിങ്ങള്‍ എവിടെയാണ് കളി നിയന്ത്രിക്കുന്നത് മുന്നിലോ പിന്നിലോ എന്നാണ് നെഹ്‌റ ചോദിക്കുന്നത്. വരും മത്സരങ്ങള്‍ക്കായി ക്യാപ്റ്റനും കോച്ചും ഒരുമിച്ചിരുന്ന് കൂടുതല്‍ മെച്ചപ്പെട്ട പദ്ധതി തയ്യാറാക്കണമെന്നും നെഹ്‌റ പറഞ്ഞു.

അടുത്ത കളിയില്‍ കെഎല്‍ ഓപ്പണ്‍ ചെയ്യരുത്

ഇതുപോലെയാണ് തന്ത്രമെങ്കില്‍ അടുത്ത കളിയില്‍ കെഎല്‍ പോലും ഓപ്പണ്‍ ചെയ്യരുത്. ജലജ് സക്‌സേനയേയോ ഷമിയേയോ ഷാരൂഖിനേയോ അയക്കണം. അതുകൊണ്ട് ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ ചിന്തിക്കണം. അനില്‍ കുംബ്ലെയുമായി ഇരിക്കണം. അവര്‍ നല്ലൊരു തന്ത്രം രൂപീകരണം. കാരണം എനിക്കിന്നത്തെ കളി മനസിലായതേയില്ല. എന്നായിരുന്നു നെഹ്‌റ പറഞ്ഞത്. പഞ്ചാബ് തങ്ങളുടെ ബോളിംഗ് പ്ലാന്‍ നശിപ്പിച്ചുവെന്നും നെഹ്‌റ പറഞ്ഞു.

പ്രധാന തെറ്റ്

നാല് വ്യത്യസ്ത ബോളര്‍മാരെ കളിപ്പിച്ചുവെന്നതാണ് ആദ്യത്തെ തെറ്റ്. വേണ്ടത്ര റിസോഴ്‌സ് ഇല്ലാത്തവരാണ് സാധാരണ ഇങ്ങനെ ചെയ്യാറുള്ളത്. അതാണ് അവര്‍ ചെയ്ത പ്രധാന തെറ്റെന്നാണ് നെഹ്‌റ പറയുന്നത്. രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും തന്ത്രങ്ങള്‍ക്കെതിരേയും നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ടീമിനെ ജയിപ്പിക്കുക എന്ന ലക്ഷ്യമില്ലാതെയാണ് രാഹുല്‍ കളിക്കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്.

ഡല്‍ഹി അനായാസം ജയത്തിലേക്ക്

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സായിരുന്നു എടുത്തത്. പഞ്ചാബിനായി രാഹുല്‍ 51 പന്തില്‍ 61 റണ്‍സും മായങ്ക് അഗര്‍വാള്‍ 36 പന്തില്‍ 69 റണ്‍സുമാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്കായി മികച്ച തുടക്കമാണ് ഡല്‍ഹിക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും നല്‍കിയത്. ധവാന്‍ 49 പന്തുകളില്‍ നിന്നും 92 റണ്‍സും ഷാ 17 പന്തില്‍ 32 റണ്‍സും അടിച്ചെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സ്‌റ്റോയ്‌നിസ് 13 പന്തില് 27 റണ്‍സാണ് നേടിയത്. ഇതോടെ ഡല്‍ഹി അനായാസം ജയത്തിലേക്ക് എത്തുകയായിരുന്നു.

Story first published: Monday, April 19, 2021, 13:43 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X