IPL 2021: യുവതാരമെന്ന നിലയില്‍ പൃഥ്വി ഷാ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിച്ചിരുന്നു- നെഹ്‌റ
മുംബൈ: വീരേന്ദര്‍ സെവാഗിന്റെ ശൈലിയോട് ഉപമിക്കപ്പെടുന്ന ഇന്ത്യയുടെ യുവ ഓപ്പണറാണ് പൃഥ്വി ഷാ. ഏത് ഫോര്‍മാറ്റിലും തകര്‍ത്തടിച്ച് കളിക്കാന്‍ കെല്‍പ്പുള്ള പൃഥ്വി ഈ സീസണിലെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 308 റണ്‍സ് ഡല്‍ഹി ഓപ്പണറായ പൃഥ്വി സ്വന്തമാക്കി. കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ നായകനെന്ന നിലയില്‍ മുംബൈയെ കിരീടത്തിലേക്ക് എത്തിക്കുകയും നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനത്തോടെ ടോപ് സ്‌കോററാവുകയും ചെയ്തു.
അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തിയ യുവാതാരം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. യുവതാരമെന്ന നിലയിലും വലിയ പരിചയസമ്പത്തില്ലാത്ത താരമെന്ന നിലയിലും പൃഥിക്ക് കൂടുതല്‍ അവസരം നല്‍കണമായിരുന്നെന്നും അതിനുള്ള പ്രതിഭ അവനുണ്ടെന്നുമാണ് നെഹ്‌റ അഭിപ്രായപ്പെട്ടത്.

'ഓസ്‌ട്രേലിയയിലെ സാഹചര്യം ഏത് ബൗളര്‍ക്കും നേരിടാന്‍ പ്രയാസമുള്ളതാണ്. 30-40 ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമല്ലവന്‍.ഒരു യുവതാരത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഒരു ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കുന്നത് വളരെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്'-നെഹ്‌റ പറഞ്ഞു.
ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും പൃഥ്വി പൂജ്യത്തിനാണ് പുറത്തായത്. അതും ക്ലീന്‍ ബൗള്‍ഡായി. ഇതോടെ താരത്തിന് ടീമിലെ സ്ഥാനവും നഷ്ടമായി. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ പൃഥ്വിക്ക് സാധിച്ചിട്ടില്ല. തന്റെ പിഴവുകള്‍ തിരുത്തി സമീപകാലത്തായി ഗംഭീര പ്രകടനമാണ് പൃഥ്വി നടത്തിയതെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്,ഇംഗ്ലണ്ട് പരമ്പര എന്നിവയ്്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.
അവസാന സീസണിലെ ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ പൃഥ്വിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തിരുത്തിയതിനെക്കുറിച്ചും നെഹ്‌റ പറഞ്ഞു. ' അവസാന സീസണിലെ ഐപിഎല്ലില്‍ അവനെ പുറത്തിരുത്താന്‍ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. മികച്ച ചില ഇന്നിങ്‌സുകള്‍ അവന്‍ കളിച്ചിരുന്നു. എന്നാല്‍ അധികം റണ്‍സ് നേടാനായില്ല. എന്നാല്‍ രഹാനെയെക്കാളും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നിലയില്‍ അവനെ ഞാന്‍ പിന്തുണക്കും. രഹാനെ ഒരു മോശം താരമാണെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ പൃഥ്വി,പന്ത്,സ്റ്റോയിനിസ്,ഹെറ്റ്‌മെയര്‍ തുടങ്ങിയ താരങ്ങളെയാണ് ടീമിന് കൂടുതല്‍ ഉപകാരപ്പെടുക'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications