ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്തുകൊണ്ട് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാകുന്നു? വെളിപ്പെടുത്തി നെഹ്‌റ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി തങ്ങളുടെ നാലാം ഐപിഎല്‍ കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായവരാണ് ധോണിയുടെ നേതൃത്വത്തില്‍ ഇത്തവണ കപ്പുയര്‍ത്തിയിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ടീമാണ് ചെന്നൈ എന്ന് യാതൊരു സംശയത്തിനും ഇടില്ലാതെ പറയാം. കഴിഞ്ഞ സീസണൊഴികെ എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ചിട്ടുള്ള ചെന്നൈ ഒമ്പത് തവണയാണ് െൈഫനലിലെത്തിയത്.

തുടര്‍ച്ചായായി ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ചവെക്കുന്ന ടീമെന്ന നിലയില്‍ വലിയ ആരാധകവൃന്ദം തന്നെ ചെന്നൈയ്ക്കുണ്ട്. അടുത്ത ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ഓക്ഷനില്‍ ഇപ്പോഴത്തെ ടീമില്‍ ആരെയെല്ലാം ചെന്നൈ നിലനിര്‍ത്തുമെന്നോ ആരെയൊക്കെ പാളയത്തില്‍ എത്തിക്കുമെന്നോ ഇപ്പോള്‍ വ്യക്തമല്ല. എങ്കിലും തങ്ങളുടെ ടീം കുതിപ്പ് തുടരുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല.

അതേസമയം ഇപ്പോഴിതാ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായി മാറുന്നതെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മുന്‍ ചെന്നൈ താരവുമായ ആശിഷ് നെഹ്‌റ. ക്രിക്ക്ബസിനോടായിരുന്നു നെഹ്‌റ മനസ് തുറന്നത്. തങ്ങള്‍ക്ക് എല്ലാം അറിയാം തങ്ങള്‍ സമ്പൂര്‍ണരാണെന്ന ധാരണയില്ലാത്ത ടീമാണ് ചെന്നൈ എന്നതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തിക്കുന്നതെന്നാണ് നെഹ്‌റ പറയുന്നത്. താരത്തിന്റെ വാക്കുകൡലേക്ക്.

''ഞങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് പറയുന്ന ടീമല്ല ചെന്നൈ. എല്ലായിപ്പോഴും സ്വയം മെച്ചപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ചെന്നൈ. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കുറവ് തെറ്റുകള്‍ വരുത്തുന്ന ടീമിനാണ് ജയിക്കാനുള്ള സാധ്യത കൂടുതലും. പകരം വെക്കാനില്ലാത്ത ലെഗസിയാണ് ചെന്നൈ താരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത സീസണിന് മുമ്പ് മെഗാ ലേലമുള്ളതിനാല്‍ ഇനി ഇവരെയെല്ലാം ഒരുമിച്ച് കാണുക സാധ്യമായെന്ന് വരില്ല. ധോണിയായിരിക്കുമോ ടീമിനെ തുടര്‍ന്നും നയിക്കുക എന്നറിയില്ല. അടുത്ത വര്‍ഷം കളിക്കുമോ എന്നും അറിയില്ല. പക്ഷെ സിഎസ്‌കെയുടെ ലെഗസിയെക്കുറിച്ച് പറയുകയാണെങ്കില്‍ ടീമിലേക്ക് വന്നിട്ടുള്ള ഓരോ താരവും അതിനെ മുന്നോട്ട് കൊണ്ടു പോയവരാണ്.. മറ്റ് ടീമുകള്‍ ഇവരെ കണ്ടു പഠിക്കുകയാണ് വേണ്ടത്'' എന്നായിരുന്നു നെഹ്‌റ പറഞ്ഞത്.

2014 മുതല്‍ 2015 വരെ ചെന്നൈയുടെ താരമായിരുന്നു നെഹ്‌റ. മികച്ച പ്രകടനമായിരുന്നു ഈ സീസണില്‍ നെഹ്‌റ പുറത്തെടുത്തത്. പിന്നാലെ താരത്തെ 2016 ലെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് എടുക്കുകയും ചെയ്തിരുന്നു. അതേസമയം അടുത്ത സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ തങ്ങള്‍ ആദ്യം നിലനിര്‍ത്തുക ധോണിയായിരിക്കുമെന്ന് സിഎസ്‌കെ അധികൃതരില്‍ ഒരാള്‍ അറിയിച്ചിരിക്കുകയാണ്.

''റിട്ടെന്‍ഷന്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എത്ര പേരെ നിലനിര്‍ത്താം എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. പക്ഷെ ധോണിയുടെ കാര്യത്തില്‍ അത് രണ്ടാമതാണ്. ആദ്യം നിലനിര്‍ത്തുക ധോണിയെയായിരിക്കും. കപ്പലിന് അതിന്റെ ക്യാപ്റ്റനെ കൂടിയേ തീരു. ബാക്കിയെല്ലാം പിന്നീടാണ്. അടുത്ത വര്‍ഷവും അദ്ദേഹം തുടരും'' എന്നാണ് സിഎസ്‌കെ ഓഫീഷ്യല്‍ വെളിപ്പെടുത്തിയത്. ഈ വാക്കുകള്‍ ചെന്നൈയുടെ ആരാധകരെയാകെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അതേസമയം കപ്പെടുത്തു നില്‍ക്കുന്ന ഈ സമയത്ത് വിരമിക്കുന്നതാകും ഏറ്റവും ഉചിതം എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 17, 2021, 19:33 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X