Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മനീഷ് പാണ്ഡെക്ക് എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടമില്ല, കാരണമുണ്ട്, ചൂണ്ടിക്കാട്ടി നെഹ്‌റ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് മനീഷ് പാണ്ഡെ. 14ാം സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയ മനീഷ് ആര്‍സിബിക്കെതിരേ 39 പന്തില്‍ 38 റണ്‍സും നേടി. എന്നാല്‍ ടി20ക്ക് അനുയോജ്യമായ പ്രകടനമായിരുന്നില്ല ഇത്. രണ്ട് മത്സരത്തിലും ഹൈദരാബാദ് തോറ്റതിന് പിന്നില്‍ മനീഷിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാവാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ മറ്റ് യുവതാരങ്ങളുടെ അത്ര അവസരം മനീഷിന് ഇന്ത്യന്‍ ടീമില്‍ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. 'സ്ഥിരതയില്ലായ്മയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കാത്തതുമാണ് മനീഷ് പാണ്ഡെക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥിരം ഇടം ലഭിക്കാത്തതിന്റെ കാരണം.

ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് എന്നിവരെക്കാളെല്ലാം മുന്നില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചവനാണ് മനീഷ്. എന്നാല്‍ മനീഷിനെക്കാളും മുന്നേ നടക്കാന്‍ മറ്റുള്ളവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്. ഇവരെല്ലാം മനീഷിനെക്കാളും നന്നായി സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കുന്നവരാണ്. അതിനാലാണ് മനീഷിനെക്കാളും അവസരം അവര്‍ക്ക് ലഭിച്ചത്'-നെഹ്‌റ പറഞ്ഞു.

ashishnehra-manishpandey

മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ മികവുള്ള താരമാണ് മനീഷ്. ക്ലാസിക് ബൗണ്ടറികളും സിക്‌സുകളും നേടുമെങ്കിലും അതിവേഗ ടി20 ഫോര്‍മാറ്റിന് അനുയോജ്യമായതല്ല മനീഷിന്റെ പ്രകടനം. നിലയുറപ്പിച്ച ശേഷം ആക്രമിച്ച് കളിക്കുക എന്ന ശൈലി പിന്തുടരുമ്പോള്‍ പലപ്പോഴും ഉദ്ദേശിച്ച പ്രകടനം നടത്താനാവുന്നില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന പ്രകടനമാണ് മനീഷ് കാഴ്ചവെക്കുന്നത്.

ഐപിഎല്ലില്‍ ടീമിനെ വിജയത്തിലെത്തിക്കാനാവാതെ കൂടുതല്‍ മത്സരങ്ങളില്‍ പുറത്താവാതെ നിന്ന താരം മനീഷാണ്. നാല് തവണയാണ് ഇത്തരത്തില്‍ മനീഷ് ക്രീസില്‍ തുടര്‍ന്നത്. നിര്‍ണ്ണായക ഘട്ടങ്ങളിലൊന്നും അവസരത്തിനൊത്ത് ഉയരാന്‍ മനീഷിനായിട്ടില്ല. അവസാന എട്ട് മത്സരത്തില്‍ മനീഷ് ആറ് തവണ 30ലധികം റണ്‍സ് നേടി. ഈ മത്സരങ്ങളിലെല്ലാം ടീം തോറ്റുവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.

'ഹൈദരാബാദില്‍ ഒരു പുനര്‍ചിന്തനം ആവിശ്യമാണ്. കെയ്ന്‍ വില്യംസണിന്റെ സേവനം ടീമില്‍ വിലമതിക്കാനാവാത്തതാണ്. മത്സരം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന താരങ്ങളെ ആവിശ്യമാണ്. ഇന്ന് മുതല്‍ മനീഷ് പാണ്ഡെ പ്ലേയിങ് 11ല്‍ ഉണ്ടാകില്ലെന്ന് എനിക്കുറപ്പാണ്'-അജയ് ജഡേജ പറഞ്ഞു.

Story first published: Thursday, April 15, 2021, 14:27 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+