വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റിഷഭ് കാട്ടിയത് വലിയ പിഴവ്, രൂക്ഷ വിമര്‍ശനവുമായി ആശിഷ് നെഹ്‌റ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ നായകന്‍ റിഷഭ് പന്തിനെതിരേ വിമര്‍ശനം ശക്തം. മുന്‍ താരങ്ങളടക്കം നിരവധിയാളുകളാണ് റിഷഭിന്റെ തീരുമാനങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. 147 എന്ന ചെറിയ സ്‌കോറിലേക്കൊതുങ്ങിയ ഡല്‍ഹിക്ക് രാജസ്ഥാന്റെ ടോപ് ഓഡറിനെ വേഗം പുറത്താക്കാനായെങ്കിലും മധ്യ ഓവറുകളില്‍ ക്യാപ്റ്റന്‍സിയില്‍ സംഭവിച്ച പിഴവുകള്‍ ഡല്‍ഹിക്ക് മത്സരം നഷ്ടപ്പെടുത്തി.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ ഡല്‍ഹിയുടെ തന്ത്രങ്ങളെയും റിഷഭ് പന്തിന്റെ തീരുമാനങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആര്‍ അശ്വിന് നാല് ഓവര്‍ പൂര്‍ണ്ണമായും നല്‍കാത്ത റിഷഭിന്റെ തീരുമാനത്തിനെയാണ് നെഹ്‌റ വിമര്‍ശിച്ചത്. '148 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ആര്‍ അശ്വിന് മൂന്ന് ഓവര്‍ മാത്രം. രാജസ്ഥാന്റെ അഞ്ച് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരും പുറത്തായ സമയം. രാഹുല്‍ തെവാത്തിയ ഡേവിഡ് മില്ലര്‍ എന്നീ രണ്ട് ഇടം കൈയന്‍മാര്‍ ക്രീസില്‍ നില്‍ക്കുന്നു. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അശ്വിനെ ഉപയോഗിക്കുക'-നെഹ്‌റ പറഞ്ഞു.

ashishnehra-rishabhpant

വളരെ മനോഹരമായാണ് അശ്വിന്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ വിക്കറ്റ് നേടാതെ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. ആദ്യ മത്സരത്തില്‍ അശ്വിന്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം കഠിന പരിശീലനം നടത്തിയ അശ്വിന്‍ മനോഹരമായി ഇന്ന് പന്തെറിഞ്ഞു. അശ്വിന് നാല് ഓവര്‍ നല്‍കാത്തത് തെറ്റായിപ്പോയെന്നാണ് മത്സര ശേഷം ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് പറഞ്ഞത്.

42 റണ്‍സിന് 5 വിക്കറ്റ് രാജസ്ഥാന് നഷ്ടമായിരുന്നു. 13ാം ഓവര്‍ വരെ കളി ഡല്‍ഹിക്ക് അനുകൂലമായിരുന്നു. എന്നാല്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ പന്തേല്‍പ്പിച്ച റിഷഭ് പന്തിന്റെ തീരുമാനം പാളി. 15 റണ്‍സാണ് രാജസ്ഥാന്‍ ഈ ഓവറില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സ് ടോം കറാനും വിട്ടുകൊടുത്തതോടെ രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ടോം കറാനെ ഡെത്ത് ഓവറിലേക്ക് മാറ്റിവെച്ച റിഷഭിന്റെ തീരുമാനവും തെറ്റായിപ്പോയി. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു പിശുക്കുംകാട്ടാത്ത ബൗളറാണ് ടോം കറാന്‍. അതിനാല്‍ത്തന്നെ ക്രിസ് മോറിസിനെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം ക്രീസില്‍ നില്‍ക്കവെ ടോം കറാനെ അവസാന ഓവറിലേക്ക് മാറ്റിവെച്ചതും റിഷഭിന് പറ്റിയ തെറ്റാണ്.

Story first published: Friday, April 16, 2021, 13:44 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X