Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലേക്ക്?

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കൊപ്പം സീനിയര്‍ ടീമിലെ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അരങ്ങേറ്റ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്താനും അര്‍ജുന് സാധിച്ചിരുന്നു. ഇടം കൈയന്‍ മീഡിയം പേസ് ബൗളറായ അര്‍ജുന്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 34 റണ്‍സാണ് വിട്ടുകൊടുത്തത്. 11ാമനായി ബാറ്റിങ്ങിനിറങ്ങിയ അര്‍ജുന്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിനാല്‍ത്തന്നെ ഇനി ഐപിഎല്ലാവും അര്‍ജുന്റെ ലക്ഷ്യമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണത്തെ താരലേലത്തില്‍ അര്‍ജുന്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 21കാരനായ അര്‍ജുന് സീനിയര്‍ ടീമില്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും നെറ്റ്‌സില്‍ നിരവധി തവണ പന്തെറിയാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ താരലേലത്തിലൂടെ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാഗമായുള്ള മുംബൈ ഇന്ത്യന്‍സിലേക്കുള്ള അര്‍ജുന്റെ വരവിന് സാധ്യത കൂടുതലാണ്.

arjuntendulkar

2017-18 അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്. 2017 ജനുവരിയില്‍ സിസിഐ ഇലവനുവേണ്ടി അഡ്‌ലെയ്ഡില്‍ കളിച്ച അര്‍ജുന്‍ ഓപ്പണറായി ഇറങ്ങി 48 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ എന്നതില്‍ നിന്ന് ഉപരിയായി മികച്ച ബൗളറെന്ന നിലയില്‍ തന്റെ മികവ് തെളിയിക്കാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്.

ഐപിഎല്‍ താരലേലത്തിലെത്തിയാല്‍ മുംബൈ തന്നെയാവും അര്‍ജുനെ ടീമിലെത്തിക്കാന്‍ സാധ്യത. രാജസ്ഥാന്‍ റോയല്‍സ്,സിഎസ്‌കെ,ആര്‍സിബി തുടങ്ങിയ ടീമുകള്‍ക്കും മികച്ച പേസര്‍മാരുടെ ആവിശ്യമുണ്ട്. അതിനാല്‍ അര്‍ജുനെ സ്വന്തമാക്കാന്‍ ഇവരും ശ്രമിക്കാന്‍ സാധ്യതയുണ്ട്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മിനി ലേലമാവും ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി നടക്കുക. ഫെബ്രുവരി 11നാവും താരലേലമെന്നാണ് വിവരം. അവസാന സീസണില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎഇയിലാണ് ഐപിഎല്‍ നടത്തിയത്. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടക്കുക. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. മെഗാ ലേലം നടക്കാത്തതിനാല്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടാവാനുള്ള സാധ്യത കുറവാണ്. സിഎസ്‌കെയില്‍ അടിമുടി മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. നായകനായി ധോണി തന്നെ ഇത്തവണയുമുണ്ടാകും.

Story first published: Saturday, January 16, 2021, 10:55 [IST]
Other articles published on Jan 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+