വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അര്‍ജുനെക്കുറിച്ച് വെളിപ്പെടുത്തല്‍- വോണിനെതിരേ അവന്‍ 2 സിക്സറടിച്ചു, ലാറയെ പുറത്താക്കി!

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പുതിയ അംഗമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മുന്‍ കോച്ചും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അടുത്ത സുഹൃത്തുമായ സുബ്രതോ ബാനര്‍ജിക്കുള്ളത്. ഈ സീസണിലെ ലേലത്തിലാണ് അര്‍ജുന്‍ മുംബൈ ടീമിന്റെ ഭാഗമായത്. ലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ മുംബൈ വാങ്ങിയത്. എന്നാല്‍ സീസണില്‍ താരത്തിനു അരങ്ങേറ്റം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കഴിവ് തെളിയിച്ചാല്‍ അര്‍ജുന് അവസരം ലഭിക്കുമെന്നാണ് അടുത്തിടെ മുംബൈ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ സഹീര്‍ ഖാന്‍ വ്യക്തമാക്കിയത്.

അര്‍ജുന്റെ മികവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബാനര്‍ജി. 16ാം വയസ്സില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസതാരങ്ങള്‍ക്കെതിരേ അര്‍ജുന്റെ അവിസ്മരണീയ പ്രകടനത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

 2015ലെ പ്രകടനം

2015ലെ പ്രകടനം

2015ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു പ്രദര്‍ശന മല്‍സരത്തില്‍ അര്‍ജുന്റെ ഗംഭീര പ്രകടനത്തെക്കുറിത്താണ് ബാനര്‍ജി വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രയാന്‍ ലാറ, ഷെയ്ന്‍ വോണ്‍, വസീം അക്രം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ഈ മല്‍സരത്തില്‍ കളിച്ചിരുന്നു. തനിക്കും കളിക്കാന്‍ അവസരം നല്‍കുമോയെന്ന് അച്ഛന്‍ സച്ചിനോടു അവന്‍ അഭ്യര്‍ഥിച്ചു. ഇതിഹാസങ്ങള്‍ക്കെതിരേ കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയാണ് അര്‍ജുന്‍ ഇറങ്ങിയത്. വോണിനെതിരേ രണ്ടു സിക്‌സറുകള്‍ പറത്തിയ അവന്‍ ഫിഫ്റ്റിയും നേടി. ലാറയുടെ വിക്കറ്റും അര്‍ജുന് ലഭിച്ചിരുന്നു. ഒരു പ്രദര്‍ശന മല്‍സരമായിരുന്നിട്ടു പോലും വളരെ ഗൗരവത്തോടെയായിരുന്നു അവന്‍ ഈ കളിയെ സമീപിച്ചത്. ഗെയിമിനോടുള്ള അവന്റെ ചിന്താഗതി തന്നെയാണ് ഇതു തെളിയിക്കുന്നതെന്നു ബാനര്‍ജി വിശദമാക്കി.

 അച്ഛനെപ്പോലെ തന്നെ

അച്ഛനെപ്പോലെ തന്നെ

ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ സച്ചിന്റെ അതേ പാഷന്‍ തന്നെയാണ് അര്‍ജുനുമുള്ളത്. സച്ചിനുമായി അവനെ താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു കാര്യവും ഇതു തന്നെയാണ്. മറ്റു കാര്യങ്ങളില്‍ രണ്ടു പേരും വ്യത്യസ്ത ശൈലിയുള്ള കൡക്കാരും വ്യക്തികളുമാണ്. ഈ സീസണില്‍ അര്‍ജുന് കുറച്ചു മല്‍സരങ്ങളെങ്കിലും മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അവസരം ലഭ6ിക്കേണ്ടതുണ്ടെന്നും ബാനര്‍ജി അഭിപ്രായപ്പെട്ടു.

 സച്ചിന്‍ വളരെ സ്‌പെഷ്യലെന്നു രാജ്പുത്

സച്ചിന്‍ വളരെ സ്‌പെഷ്യലെന്നു രാജ്പുത്

സച്ചിനെയും അര്‍ജുനെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ കോച്ചുമായ ലാല്‍ചന്ദ് രാജ്പുതിന്റെ അഭിപ്രായം. സച്ചിനെയും അര്‍ജുനെയും വളരെ അടുത്തു നിന്ന് നിരീക്ഷിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അര്‍ജുനെ സച്ചിനുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അര്‍ജുന്റെ പ്രായത്തില്‍ തന്നെ സച്ചിന്‍ വളരെ വളരെ സ്‌പെഷ്യലായ കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ തന്നെ സെഞ്ച്വറികളും ഡബിള്‍ സെഞ്ച്വറികളുമെല്ലാം സച്ചിന്‍ നേടിയിരുന്നു, അര്‍ജുനാവട്ടെ ഫാസ്റ്റ് ബൗളറുമാണെന്നും രാജ്പുത് നിരീക്ഷിച്ചു.

 മുംബൈ ഒരു കുടുംബം പോലെ

മുംബൈ ഒരു കുടുംബം പോലെ

മുംബൈ ഇന്ത്യന്‍സ് ടീം അര്‍ജുന് സ്വന്തം കുടുംബം പോലെയാണെന്നും ഇതു വളരെ പെട്ടെന്നു ടീമുമായി പൊരുത്തപ്പെടാന്‍ സഹായിക്കുമെന്നും രാജ്പുതിന്റെ മകനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുമായ അഖില്‍ പറയുന്നു.
മുംബൈ ടീമുമായി കുട്ടിക്കാലം മുതല്‍ ബന്ധം പുലര്‍ത്തുന്നവനാണ് അര്‍ജുന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയ്ക്കു വേണ്ടി അവന്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നുണ്ട്. ഐപിഎല്ലിന്റെ അന്തരീക്ഷം അതുകൊണ്ടു തന്നെ അവന് പരിചിതവുമാണെന്നും അഖില്‍ വിശദമാക്കി.

 അര്‍ജുനെക്കുറിച്ച് ജയവര്‍ധനെ

അര്‍ജുനെക്കുറിച്ച് ജയവര്‍ധനെ

സച്ചിന്റെ മകനായതു കൊണ്ടല്ല അര്‍ജുനെ ടീമിലേക്കു കൊണ്ടു വന്നതെന്നും കഴിവ് മാത്രമാണ് മാനദണ്ഡമാക്കിയതെന്നും മുംബൈ കോച്ച് മഹേല ജയവര്‍ധനെ നേരത്തേ വ്യക്തമാക്കിയിരുന്നു.
സച്ചിന്‍ കാരണം പ്രതീക്ഷയുടെ വലിയൊരു ഭാരം അര്‍ജുന് മേലുണ്ടാവും. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അവന്‍ സച്ചിനെപ്പോലെ ബാറ്റ്‌സ്മാനല്ല, ബൗളറാണെന്നും ലേലത്തിനു ശേഷം ജയവര്‍ധനെ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Wednesday, April 14, 2021, 18:52 [IST]
Other articles published on Apr 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X