2015ലെ പ്രകടനം
2015ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു പ്രദര്‍ശന മല്‍സരത്തില്‍ അര്‍ജുന്റെ ഗംഭീര പ്രകടനത്തെക്കുറിത്താണ് ബാനര്‍ജി വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രയാന്‍ ലാറ, ഷെയ്ന് വോണ്‍, വസീം അക്രം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ഈ മല്‍സരത്തില്‍ കളിച്ചിരുന്നു. തനിക്കും കളിക്കാന്‍ അവസരം നല്‍കുമോയെന്ന് അച്ഛന് സച്ചിനോടു അവന് അഭ്യര്‍ഥിച്ചു. ഇതിഹാസങ്ങള്‍ക്കെതിരേ കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയാണ് അര്ജുന് ഇറങ്ങിയത്. വോണിനെതിരേ രണ്ടു സിക്സറുകള്‍ പറത്തിയ അവന് ഫിഫ്റ്റിയും നേടി. ലാറയുടെ വിക്കറ്റും അര്ജുന് ലഭിച്ചിരുന്നു. ഒരു പ്രദര്‍ശന മല്സരമായിരുന്നിട്ടു പോലും വളരെ ഗൗരവത്തോടെയായിരുന്നു അവന് ഈ കളിയെ സമീപിച്ചത്. ഗെയിമിനോടുള്ള അവന്റെ ചിന്താഗതി തന്നെയാണ് ഇതു തെളിയിക്കുന്നതെന്നു ബാനര്‍ജി വിശദമാക്കി.
അച്ഛനെപ്പോലെ തന്നെ
ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ സച്ചിന്റെ അതേ പാഷന് തന്നെയാണ് അര്‍ജുനുമുള്ളത്. സച്ചിനുമായി അവനെ താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു കാര്യവും ഇതു തന്നെയാണ്. മറ്റു കാര്യങ്ങളില്‍ രണ്ടു പേരും വ്യത്യസ്ത ശൈലിയുള്ള കൡക്കാരും വ്യക്തികളുമാണ്. ഈ സീസണില്‍ അര്ജുന് കുറച്ചു മല്‍സരങ്ങളെങ്കിലും മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അവസരം ലഭ6ിക്കേണ്ടതുണ്ടെന്നും ബാനര്‍ജി അഭിപ്രായപ്പെട്ടു.
സച്ചിന് വളരെ സ്പെഷ്യലെന്നു രാജ്പുത്
സച്ചിനെയും അര്‍ജുനെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ കോച്ചുമായ ലാല്‍ചന്ദ് രാജ്പുതിന്റെ അഭിപ്രായം. സച്ചിനെയും അര്‍ജുനെയും വളരെ അടുത്തു നിന്ന് നിരീക്ഷിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അര്‍ജുനെ സച്ചിനുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അര്‍ജുന്റെ പ്രായത്തില്‍ തന്നെ സച്ചിന് വളരെ വളരെ സ്പെഷ്യലായ കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ തന്നെ സെഞ്ച്വറികളും ഡബിള്‍ സെഞ്ച്വറികളുമെല്ലാം സച്ചിന് നേടിയിരുന്നു, അര്‍ജുനാവട്ടെ ഫാസ്റ്റ് ബൗളറുമാണെന്നും രാജ്പുത് നിരീക്ഷിച്ചു.
മുംബൈ ഒരു കുടുംബം പോലെ
മുംബൈ ഇന്ത്യന്‍സ് ടീം അര്ജുന് സ്വന്തം കുടുംബം പോലെയാണെന്നും ഇതു വളരെ പെട്ടെന്നു ടീമുമായി പൊരുത്തപ്പെടാന്‍ സഹായിക്കുമെന്നും രാജ്പുതിന്റെ മകനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുമായ അഖില്‍ പറയുന്നു.
മുംബൈ ടീമുമായി കുട്ടിക്കാലം മുതല്‍ ബന്ധം പുലര്‍ത്തുന്നവനാണ് അര്ജുന്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയ്ക്കു വേണ്ടി അവന് നെറ്റ്സില്‍ ബൗള്‍ ചെയ്യുന്നുണ്ട്. ഐപിഎല്ലിന്റെ അന്തരീക്ഷം അതുകൊണ്ടു തന്നെ അവന് പരിചിതവുമാണെന്നും അഖില്‍ വിശദമാക്കി.
അര്‍ജുനെക്കുറിച്ച് ജയവര്‍ധനെ
സച്ചിന്റെ മകനായതു കൊണ്ടല്ല അര്‍ജുനെ ടീമിലേക്കു കൊണ്ടു വന്നതെന്നും കഴിവ് മാത്രമാണ് മാനദണ്ഡമാക്കിയതെന്നും മുംബൈ കോച്ച് മഹേല ജയവര്‍ധനെ നേരത്തേ വ്യക്തമാക്കിയിരുന്നു.
സച്ചിന് കാരണം പ്രതീക്ഷയുടെ വലിയൊരു ഭാരം അര്ജുന് മേലുണ്ടാവും. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അവന് സച്ചിനെപ്പോലെ ബാറ്റ്സ്മാനല്ല, ബൗളറാണെന്നും ലേലത്തിനു ശേഷം ജയവര്‍ധനെ അഭിപ്രായപ്പെട്ടിരുന്നു.