IPL 2021: അവന്‍ നാലോവര്‍ മാത്രം കളിക്കാനുള്ളതല്ല, മാച്ച് വിന്നറെ കെകെആര്‍ മറന്നെന്ന് പാര്‍ത്ഥിവ്
ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി ശരിക്കും ഞെട്ടിക്കുന്നതാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. എന്താണ് അവര്‍ കളിക്കുന്നതെന്ന് പോലും മനസ്സിലാവുന്നില്ലെന്ന് പട്ടേല്‍ തുറന്നടിച്ചു. മാച്ച് വിന്നര്‍മാരെ ശരിക്കും ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ മറന്നെന്നും പാര്‍ത്ഥിവ് വിമര്‍ശിച്ചു. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ കെകെആറിനെ പരാജയപ്പെടുത്തിയത്. 20 ഓവറില്‍ വെറും 133 റണ്‍സ് മാത്രമാണ് കെകെആര്‍ എടുത്തത്.

എവിടെ നരെയ്ന്‍
കൊല്‍ക്കത്ത അവരുടെ മാച്ച് വിന്നറായ സുനില്‍ നരെയ്‌നെ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ നരെയ്ന്‍ ചില വെടിക്കെട്ടുകള്‍ നടത്തിയിരുന്നു. ഒരു ഗംഭീരം സിക്‌സും അതിലുണ്ടായിരുന്നു. അവര്‍ക്ക് മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു താല്‍പര്യമവുമില്ലായിരുന്നു. അവര്‍ കളിച്ച ഷോട്ടുകളും, ചില റണ്ണൗട്ടുകളുമൊന്നും അംഗീകരിക്കാവുന്നത്തല്ല. അവര്‍ റണ്‍സിനായിട്ടല്ല കളിക്കുന്നതെന്ന് തോന്നിപ്പോയി. പവര്‍പ്ലേയില്‍ നിങ്ങള്‍ തകര്‍ത്തടിക്കുന്ന എന്നത് പ്രാഥമിക പാഠമാണെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

എവിടെ പോയി റസ്സല്‍
പവര്‍പ്ലേയില്‍ റണ്‍സ് അടിക്കാതെ വിക്കറ്റ് കാത്ത് സൂക്ഷിക്കാനാണ് കെകെആര്‍ ശ്രമിച്ചത്. എന്നാല്‍ നിങ്ങള്‍ ആ അവസരം നന്നായി ഉപയോഗിക്കണമായിരുന്നു. ഇത്തരമൊരു വിക്കറ്റില്‍ കളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കൊത്ത് കളിക്കുകയാണ് പ്രധാനം. മോര്‍ഗന്റെ ഏറ്റവും വലിയ അബദ്ധം ആേ്രന്ദ റസ്സലിനെ നേരത്തെ ഇറക്കിയില്ല എന്നതാണ്. അദ്ദേഹം എത്ര മികച്ച ഫോമിലാണ് ഉള്ളതെന്ന് കഴിഞ്ഞ കളിയില്‍ കണ്ടതാണ്. അവസാന നാലോവര്‍ മാത്രം കളിക്കാനുള്ളതല്ല റസ്സല്‍. അദ്ദേഹത്തിന് മൊത്തം കളിയെ തന്നെ മാറ്റാന്‍ കഴിവുണ്ടെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി.

റിസ്‌കെടുക്കാത്ത കളി
കെകെആര്‍ ആദ്യ 15 ഓവറുകള്‍ യാതൊരു റിസ്‌കും എടുക്കാതെയാണ് കളിച്ചത്. അതാണ് അവരെ പിന്നോട്ടടിച്ചതെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയം സ്വാനും കുറ്റപ്പെടുത്തി. മോര്‍ഗന്റെ പ്ലാന്‍ എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും അടിച്ചു തകര്‍ത്ത് കളിക്കുന്നത് അവരുടെ പ്ലാനില്‍ ഇല്ല എന്ന് ഉറപ്പാണ്. ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന ഒരു ടീമില്‍ നിന്ന് വെടിക്കെട്ട് ബാറ്റിംഗാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആകെ എടുത്തത് കെകെആര്‍ 25 റണ്‍സാണ്. വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിതെന്നും സ്വാന്‍ പറഞ്ഞു.

അവരുടെ കളിയൊന്നും ഏറ്റില്ല
രാജസ്ഥാന്‍ ഗംഭീരമായി പന്തെറിഞ്ഞു എന്നതില്‍ തര്‍ക്കമില്ല. അവര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ റണ്ണൗട്ട് തകര്‍പ്പനായിരുന്നു. അവരുടെ നിരയില്‍ ഇടംകൈയ്യന്‍ ബൗളര്‍മാര്‍ വളരെ മികച്ച് നിന്നു. എന്നാല്‍ 15 ഓവറുകള്‍ കെകെആര്‍ ബൗണ്ടറികള്‍ക്ക് ശ്രമിക്കാതെ നിന്നും എന്നതിന്റെ രഹസ്യം എനിക്ക് പിടികിട്ടുന്നില്ല. വളരെ ദുരൂഹമായി തോന്നിയ കാര്യമാണ് കെകെആറിന്റെ ആ കളി. ഒരുപക്ഷേ അവരുടെ യാതൊരു കളിയും ഇന്ന് ഏല്‍ക്കാതിരുന്ന ദിവസം കൂടിയായിരിക്കുമെന്നും സ്വാന്‍ പറഞ്ഞു. പക്ഷേ 15 ഓവറിന് ശേഷം തകര്‍ത്തടിക്കുക എന്ന കെകെആറിന്റെ രീതി പൊളിഞ്ഞെന്നും, അവസാനത്തേക്ക് കൂട്ടത്തോടെ അവര്‍ക്ക് വിക്കറ്റ് നഷ്ടമായെന്നും സ്വാന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications